സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ തുടരാൻ സാധ്യത. വ്യാഴാഴ്ച മുതൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വ്യാഴാഴ്ച കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ടും വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ടും ശനിയാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ യെല്ലോ അലേർട്ടുമാണുള്ളത്. മലയോര മേഖലകളിലും മഴ ശക്തമായേക്കും. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്.

അതേസമയം, സംസ്ഥാനത്ത് ചൂടും കനക്കുകയാണ്. വിവിധ ജില്ലകളിൽ ഇന്ന് ഉയർന്ന താപനില രേഖപ്പെടുത്തി. പാലക്കാട് ജില്ലയിൽ 39.9 ഡിഗ്രി സെൽഷ്യസും കൊല്ലം പുനലൂരിൽ 37. 6 ഡിഗ്രി സെൽഷ്യസും കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37. 2 ഡിഗ്രി സെൽഷ്യസും ചൂടാണ് ഉച്ചവരെ രേഖപ്പെടുത്തിയത്. പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസും കൊല്ലത്ത് 39 ഡിഗ്രി സെൽഷ്യസും താപനില ഉയർന്നേക്കാമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. നിലവിൽ ഇടുക്കി, വയനാട് ജില്ലകളിൽ ഒഴികെ 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ യെല്ലോ അലർട്ട് തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *