കൊച്ചി: കേരള ഫിലിം ക്രിട്ടിക്സ് അവാർഡുകൾ വിതരണം ചെയ്തു. മികച്ച സിനിമ എക്കോയാണ്. മികച്ച നടനായി മോഹൻലാലിനെയും നടിയായി അനശ്വര രാജനെയും, കല്യാണി പ്രിയദർശനെയും തിരഞ്ഞെടുത്തു. ജൂറിയുടെ പ്രത്യേക പരാമർശത്തിന് മമ്മൂട്ടി അർഹനായി. ചലച്ചിത്രരത്നം അവാർഡിന് പിന്നണിഗായകൻ എം.ജി. ശ്രീകുമാറും, റൂബി ജൂബിലി അവാർഡിന് സംവിധായകൻ പ്രിയദർശനും അർഹരായി.
എറണാകുളം ഐ.എം.എ ഹാളിൽ നടന്ന അവാർഡുദാന ചടങ്ങ് മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു. ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ പ്രസിഡന്റ് പ്രൊഫ. ജോർജ് ഓണക്കൂർ അധ്യക്ഷനായി. രേഖാചിത്രമാണ് മികച്ച രണ്ടാമത്തെ സിനിമ. മികച്ച സംവിധായകനായി ഡൊമിനിക് അരുണിനെ തിരഞ്ഞെടുത്തു. മികച്ച ഹ്രസ്വ ചിത്രമായി മെയ്ഡ് ഇൻ തിരഞ്ഞെടുത്തു.
മികച്ച രണ്ടാമത്തെ നടിയായി ഹണി റോസിനെയും, ശുഭ വയനാടിനെയും, മികച്ച ബാലതാരമായി ദേവനന്ദ ജിബിനെയും, ധാർമിക് സുധാകരനെയും തിരഞ്ഞെടുത്തു.സിതാര കൃഷ്ണകുമാറും, ജെ.ആർ. ദിവ്യ നായരുമാണ് മികച്ച പിന്നണി ഗായികമാർ. ഗായകൻ നവനീത് ഉണ്ണികൃഷ്ണൻ, സംഗീത സംവിധായകൻ ജേക്സ് ബിജോയ്, ഗാനരചയിതാവ് മഹേഷ് ഗോപൻ, മുരളി നീലാംബരി, മികച്ച രണ്ടാമത്തെ നടൻ ദിലീഷ് പോത്തൻ എന്നിവരും അവാർഡിനർഹരായി.



