തിരുവനന്തപുരം: എൽഡിഎഫ് തീരുമാനിച്ച സത്യപ്രതിജ്ഞ പന്തലിൽ യുഡിഎഫ് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എം എം ഹസ്സൻ. ഗോവിന്ദൻ മാഷ് പറഞ്ഞത് അധികാരത്തിൽ വരുമെന്നാണ്. പിണറായി വിജയനും അതുതന്നെയാണ് വിശ്വസിക്കുന്നത്. എന്നാൽ എക്സിറ്റ് പോൾ ഫലങ്ങൾ യുഡിഎഫിന് അനുകൂലമാണ്. ആദ്യം മുതൽ പാർട്ടി ഇത് പറയുന്നതാണ്. അത് ഉറപ്പിക്കുന്നതാണ് ഇപ്പോൾ വന്നിരിക്കുന്ന എക്സിറ്റ് പോൾ ഫലങ്ങൾ. മുന്നണിയെ അധികാരത്തിൽ എത്തിക്കാനാണ് ശ്രമിച്ചതെന്നും ,ജനങ്ങൾ എൽഡിഎഫ് സർക്കാരിനെ താഴെയിറക്കാൻ വോട്ട് ചെയ്തതെന്നും എം എം ഹസ്സൻ പറഞ്ഞു. കൂടാതെ, കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചകൾ ഒന്നും നടക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ചർച്ചകൾ നടക്കുന്നത് മാധ്യമങ്ങളിൽ മാത്രമാണ്. ഭൂരിപക്ഷം കിട്ടിക്കഴിഞ്ഞാൽ ചർച്ച ചെയ്യും. ഹൈക്കമാൻഡാണ് തീരുമാനമെടുക്കുന്നത്. കൂടാതെ, ലീഗ് വി ഡി സതീശനെ പിന്തുണച്ച സംഭവത്തിൽ അത് ലീഗിനോട് തന്നെ ചോദിക്കണമെന്നും എം എം ഹസ്സൻ കൂട്ടിച്ചേർത്തു.
‘ജനങ്ങൾ വോട്ട് ചെയ്തത് എൽഡിഎഫ് സർക്കാരിനെ താഴെ ഇറക്കാൻ’ ; എം എം ഹസ്സൻ
