ഒമാനിൽ വർഷാവസാനം ചൂട് കൂടും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഒമാനിൽ ഈ വർഷത്തെ അവസാന മൂന്ന് മാസങ്ങളിൽ അന്തരീക്ഷ താപനില സാധാരണയേക്കാൾ ഉയർന്നുനിൽക്കാൻ സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ മുന്നറിയിപ്പ്. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ രാജ്യത്തുടനീളം സാധാരണയേക്കാൾ കൂടുതൽ ചൂട് അനുഭവപ്പെടുമെന്ന് ഏറ്റവും പുതിയ സീസണൽ ക്ലൈമറ്റ് ഔട്ട്‌ലുക്ക് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഒക്ടോബറിൽ ആരംഭിക്കുന്ന ഈ ഉയർന്ന താപനില നവംബറിലും ഡിസംബറിലും തുടരുമെന്നാണ് പ്രവചനം. ചൂട് കൂടുമെങ്കിലും ഒമാന്റെ വടക്കൻ മേഖലകളിൽ ഒക്ടോബർ, നവംബർ മാസങ്ങളിൽ സാധാരണ ലഭിക്കുന്നതിനേക്കാൾ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്.

അതേസമയം, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ സാധാരണ അളവിലുള്ള മഴ പ്രതീക്ഷിക്കാം. എന്നാൽ അറബിക്കടൽ തീരപ്രദേശങ്ങളിൽ മഴയുടെ അളവ് സാധാരണയേക്കാൾ കുറവായിരിക്കാനാണ് സാധ്യതയെന്നും റിപ്പോർട്ടിൽ പറയുന്നു.നവംബർ മാസത്തിലും വടക്കൻ ഒമാനിൽ മഴ ലഭിക്കാനുള്ള ഉയർന്ന സാധ്യത നിലനിൽക്കുന്നുണ്ട്. എന്നാൽ ഡിസംബറോടെ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും മഴ സാധാരണ നിലയിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും വടക്കൻ മേഖലകളിൽ ഡിസംബറിലും ചിലയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത കാണുന്നുണ്ട്.

അതേസമയം, മൂന്ന് മാസത്തെ കാലാവസ്ഥാ തരംഗങ്ങളെ സൂചിപ്പിക്കുന്ന ജനറൽ പ്രവചനമാണിതെന്നും ദിനംപ്രതിയുള്ള കൃത്യമായ കാലാവസ്ഥാ മാറ്റങ്ങൾക്ക് short-range പ്രവചനങ്ങളെ ആശ്രയിക്കണമെന്നും അധികൃതർ വ്യക്തമാക്കി. പ്രദേശവാസികളും സന്ദർശകരും അതോറിറ്റിയുടെ ഔദ്യോഗിക ബുളറ്റിനുകളും കാലാവസ്ഥാ മുന്നറിയിപ്പുകളും നിരന്തരം ശ്രദ്ധിക്കണമെന്ന് നിർദ്ദേശമുണ്ട്.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News