യുഎഇയിലെ സ്കൂളുകൾക്ക് ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ദുബായ്: യുഎഇയിൽ സ്കൂളുകൾക്ക് മൂന്നാം അക്കാദമിക് ടേമിനുള്ള മധ്യവേനൽ അവധിയും പ്രഖ്യാപിച്ചു. ബലിപെരുന്നാളിനോടനുബന്ധിച്ച് മെയ് 25 മുതൽ 29 വരെയാണ് അവധി. ശനി, ഞായർ വാരാന്ത്യ അവധികൾ കൂടി കണക്കിലെടുക്കുമ്പോൾ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും അഡ്മിനിസ്‌ട്രേറ്റീവ് ജീവനക്കാർക്കും ഒമ്പത് ദിവസത്തെ അവധി ലഭിക്കും. കൂടാതെ, ജൂൺ 17 ന് ഇസ്ലാമിക് കലണ്ടർ പ്രകാരമുള്ള ഹിജ്‌റ പുതുവർഷ അവധി ആയിരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

അതേസമയം ജൂൺ ഒന്നിനാണ് യുഎഇയിൽ ക്ലാസുകൾ പുനരാരംഭിക്കുന്നത്. തുടർന്ന് ജൂൺ 15 ,16 തീയതികളിൽ മോക്ക് പരീക്ഷകളും നടക്കും. ഫൈനൽ പരീക്ഷയ്ക്ക് മുന്നോടിയായി വിദ്യാർത്ഥികളുടെ പഠനനിലവാരം വിലയിരുത്താനുള്ള പരീക്ഷയാണിത് . ജൂൺ 24 മുതൽ ജൂലൈ 3 വരെ വാർഷിക പരീക്ഷകൾ നടക്കും. നിലവിലെ അധ്യയന വർഷത്തിലെ ഏറ്റവും നിർണ്ണായകമായ ഘട്ടമാണിതെന്നും പരീക്ഷകൾക്കായി വിദ്യാർത്ഥികളെ സജ്ജമാക്കാൻ ആവശ്യമായ പിന്തുണ സ്കൂളുകൾ നൽകണമെന്നും വിദ്യാഭ്യാസ മന്ത്രാലയം നിർദേശിച്ചു.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News