പഴയ യുഡിഎഫ് ആയി മാറാനല്ല ജനങ്ങൾ വോട്ട് ചെയ്തത്; ജി. സുധാകരൻ

കോഴിക്കോട്: യുഡിഎഫ് പഴയ യുഡിഎഫായി മാറരുതെന്ന് ജി. സുധാകരൻ എംഎൽഎ. രണ്ടാം പിണറായി സർക്കാറിലെ മന്ത്രിമാരുടെ സംഭാവനയാണ് യുഡിഎഫ് സർക്കാർ. സതീശനും വേണുഗോപാലും കഴിവുള്ളവരാണ്. ജനങ്ങൾ നൽകിയ മാൻഡേറ്റിന് അനുസരിച്ച് ഭരിച്ചാൽ മതിയെന്നും സുധാകരൻ പറഞ്ഞു. പഴയ യുഡിഎഫ് ആയി മാറാനല്ല ജനങ്ങൾ വോട്ട് ചെയ്തത്. നന്നായി ഭരിച്ചാൽ വീണ്ടും യുഡിഎഫ് വരും. അപ്പോൾ രമേശ് ചെന്നിത്തലക്കോ കെ.സി. വേണുഗോപാലിനോ ആർക്കു വേണമെങ്കിലും മുഖ്യമന്ത്രിയാവാം.

മുഖം നന്നായാൽ മാത്രം പോര ഉള്ളും നന്നാവണമെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിലെ ജയരാജൻ പോരിലും ജി. സുധാകരൻ പ്രതികരിച്ചു. സെക്രട്ടേറിയറ്റിൽ നടന്ന കാര്യം എങ്ങനെ പുറത്തുവന്നു? ആഭ്യന്തര സ്ഥിതി ഇപ്പോൾ എല്ലാവർക്കും മനസ്സിലായി. ഇതുപോലുള്ള കാര്യങ്ങൾ കണ്ടാണ് ഞാൻ ഇറങ്ങി പോന്നത്. അത് ശരിയായെന്ന് തെളിയിച്ചുവെന്നും സുധാകരൻ പറഞ്ഞു.

രണ്ട് ജയരാജന്മാരും സുഹൃത്തുക്കളാണ്. തെറ്റുതിരുത്തലൊക്കെ എന്നും പറയുന്നതാണ്. കേരള സിപിഎമ്മിൽ എന്നേക്കാൾ സീനിയർ പിണറായി മാത്രമാണ്. എന്നാൽ, എന്നെ പിണറായി ആക്ഷേപിച്ചു. അതിന് അദ്ദേഹത്തിന് കിട്ടി. 29,000 വോട്ടിന് ഞാൻ ജയിച്ചു. അറിവുള്ള ആളെ വളർത്തലല്ല പാർട്ടിയിൽ നടക്കുന്നത്. ചില നേതാക്കൾ പൊളിറ്റിക്കൽ ക്രിമിനലിസം നടത്തുന്നുവെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *