കൈതിയിലെ ദില്ലിയാകേണ്ടത് വിജയ് സേതുപതി

ലോകേഷ് കനകരാജിന്റെ സൂപ്പർഹിറ്റ് ചിത്രം കൈതിയിൽ കാർത്തിക്ക് പകരം നായകനാകേണ്ടിയിരുന്നത് വിജയ് സേതുപതിയായിരുന്നു. ഇക്കാര്യം തുറന്നുപറഞ്ഞിരിക്കുകയാണ് താരം. കൈതിയുടെ കഥ നേരത്തെ തന്നോട് സംസാരിച്ചിരുന്നുവെന്നും എന്നാൽ അന്ന് പ്രോജക്ട് ഉറപ്പിച്ചിരുന്നില്ലെന്നും വിജയ് സേതുപതി പറഞ്ഞു. പിന്നീട് കാർത്തിയാണ് ദില്ലിയായി എത്തുന്നതെന്ന് അറിഞ്ഞപ്പോൾ സന്തോഷം തോന്നി.

കാർത്തി വിളിച്ച് ഇക്കാര്യം അറിയിച്ചിരുന്നുവെന്നും വിജയ് സേതുപതി വെളിപ്പെടുത്തി. കഥ കേട്ടപ്പോൾ തന്നെ സിനിമ ഹിറ്റാകുമെന്ന് ഉറപ്പായിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു. ലോകേഷ് കനകരാജിനെ അനുജനെപ്പോലെയാണ് കാണുന്നതെന്നും കാർത്തിയോട് വലിയ ബഹുമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. താൻ ചെയ്യാതെ വിട്ടതിൽ പിന്നീട് ചെയ്യാമായിരുന്നുവെന്ന് തോന്നിയ ഒരേയൊരു സിനിമ കൈതിയാണെന്നും വിജയ് സേതുപതി തുറന്നുപറഞ്ഞു.

ചിത്രത്തിലെ ദില്ലി എന്ന കഥാപാത്രം വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. വ്യത്യസ്തമായ അവതരണവും ആക്ഷൻ രംഗങ്ങളും സിനിമയുടെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചു. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന് തുടക്കമിട്ട ചിത്രമെന്ന പ്രത്യേകതയും കൈതിക്കുണ്ട്. രണ്ടാം ഭാഗത്തിൽ ദില്ലി വീണ്ടും എത്തുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികൾ. രജനികാന്ത് ചിത്രം കൂലിക്ക് ശേഷം കൈതി 2 ഒരുക്കുമെന്നാണ് ലോകേഷ് നേരത്തെ അറിയിച്ചിരുന്നത്. പുതിയ വെളിപ്പെടുത്തലോടെ കൈതിയെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *