മുഖ്യമന്ത്രിക്കൊപ്പം എല്ലാ മന്ത്രിമാരുടേയും സത്യപ്രതിജ്ഞ നടക്കും; അടൂർ പ്രകാശ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: എല്ലാ മന്ത്രിമാരെയും ശനിയാഴ്ച പ്രഖ്യാപിക്കുമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. വി ഡി സതീശൻ സർക്കാരിലെ എല്ലാ മന്ത്രിമാരും തിങ്കളാഴ്ച നടക്കുന്ന മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ തന്നെ സത്യപ്രതിജ്ഞ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഔദ്യോഗിക യുഡിഎഫ് യോഗമാണ് ഇന്ന് ചേർന്നത്. ശനിയാഴ്ച വീണ്ടും യുഡിഎഫ് യോഗം ചേർന്ന് മന്ത്രിമാരുടെ കാര്യത്തിൽ തീരുമാനം എടുക്കും . തിങ്കളാഴ്ച സത്യപ്രതിജ്ഞയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പ് നടക്കുന്നുണ്ട്. മുഖ്യമന്ത്രിക്കൊപ്പം യുഡിഎഫിന്റെ വിവിധ നേതാക്കൾക്കും സത്യപ്രതിജ്ഞ ചെയ്യാനുള്ള അവസരം ഉണ്ടായിരിക്കും. ശനിയാഴ്ച വിശദമായി കാര്യങ്ങൾ പറയാമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അടൂർ പ്രകാശ്. ഫുൾ കാബിനെറ്റിനെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും ശനിയാഴ്ച പറയും. കൂടുതൽ ചർച്ചകൾ നടന്നിട്ടില്ല. ഔദ്യോഗിക യോഗം മാത്രമായിരുന്നു ഇന്ന് നടന്നത്’- അടൂർ പ്രകാശ് പറഞ്ഞു.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News