മന്ത്രിസഭ വിപുലീകരിച്ച് വിജയ് ; 23 മന്ത്രിമാർ കൂടി സത്യപ്രതിജ്ഞ ചെയ്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: തമിഴ്നാട്ടിൽ ടിവികെ മന്ത്രിസഭ വിപുലീകരിച്ച് മുഖ്യമന്ത്രി വിജയ്. 23 മന്ത്രിമാർ കൂടി സത്യപ്രതിജ്ഞ ചെയ്തു. 21 ടിവികെ എംഎൽഎമാരും രണ്ട് കോൺ​ഗ്രസ് എംഎൽഎമാരുമാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഇതോടെ വിജയ് മന്ത്രിസഭയിലെ അം​ഗസംഖ്യ 32 ആയി ഉയർന്നു. 59 വ‍ർഷങ്ങൾക്ക് ശേഷമാണ് കോൺ​ഗ്രസ് അം​ഗങ്ങൾ തമിഴ്നാട് മന്ത്രിസഭയിൽ ഉൾപ്പെടുന്നത്.

എഐസിസി അധ്യക്ഷൻ മല്ലികാ‍ർജുന ഖാ‍​ർ​ഗെയുടെ അം​ഗീകാരത്തോടെ കോൺ​ഗ്രസ് എംഎൽഎമാരായ രാജേഷ് കുമാർ, പി വിശ്വനാഥൻ എന്നിവരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. ടിവികെ എംഎൽഎമാരായ തമിഴ് പാ‍ർഥിപൻ, ജെ മുഹമ്മദ് ഫ‍ർവാസ്, വി സമ്പത്ത് കുമാർ, വി സത്യഭാമ, മാരി വിൽസൺ തുടങ്ങിയവരാണ് പുതിയതായി അധികാരമേറ്റ മറ്റ് മന്ത്രിമാ‌ർ. ആദ്യഘട്ടത്തിൽ മുഖ്യമന്ത്രി വിജയ്‍യും ഒൻപത് മന്ത്രിമാരുമാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നത്.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News