തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത. 10 ജില്ലകളിൽ കാലാവസ്ഥ നിരീക്ഷണ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, വയനാട് ഒഴികെയുള്ള എല്ലാ ജില്ലകളിലും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. വരുന്ന അഞ്ചു ദിവസവും മഴ ശക്തമായി തുടരും. കേരള തീരത്തോട് ചേർന്ന് ന്യൂനമർദ്ദപാത്തി രൂപപ്പെട്ടിട്ടുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. അറബിക്കടലിൽ ചക്രവാത ചുഴിയും നിലനിൽക്കുന്നുണ്ട്. കേരള ലക്ഷദ്വീപ് തീരങ്ങളിൽ ഈ മാസം 28 വരെ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്
Related Posts
ശിവഗിരിയെ രാജ്യാന്തര നിലവാരത്തിലേക്കുയർത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: ശിവഗിരിയെ രാജ്യാന്തര നിലവാരത്തിലേക്കുയർത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. സാമൂഹിക നവോഥാനത്തിന് കരുത്തു പകർന്ന…
പിണറായി പ്രതിപക്ഷത്തിരിക്കണ്ട
തിരുവനന്തപുരം: പിണറായി വിജയൻ ആത്മാഭിമാനം ഉണ്ടെങ്കിൽ പ്രതിപക്ഷ നേതാവായി ഇരിക്കരുതെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം.…
വി കുഞ്ഞികൃഷ്ണന് വേണ്ടി പ്രവര്‍ത്തിച്ചു;പയ്യന്നൂരില്‍ കൂട്ടനടപടിക്കൊരുങ്ങി CPIM
കണ്ണൂര്‍: പയ്യന്നൂരില്‍ കൂട്ടനടപടിക്കൊരുങ്ങി സിപിഐഎം. നിയമസഭാ തെരഞ്ഞെടുപ്പില്‍ വി കുഞ്ഞികൃഷ്ണന് വേണ്ടി പ്രവര്‍ത്തിച്ചുവെന്ന കണ്ടെത്തലിലാണ് പ്രവര്‍ത്തകര്‍ക്കെതിരായ പാര്‍ട്ടിയുടെ നടപടി നീക്കം.…
