രാഹുൽ ​ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശം; ആര്‍. ശ്രീലേഖക്കെതിരെ കേസെടുത്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: രാഹുൽ ​ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ മുൻ ഡിജിപിയും ബിജെപി നേതാവുമായ ആര്‍. ശ്രീലേഖക്കെതിരെ കേസെടുത്തു. പുനലൂർ പോലീസാണ് കേസെടുത്തത്. ബിഎൻഎസ് 192 പ്രകാരമാണ് കേസെടുത്തത്. കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെ മനഃപൂർവം പ്രകോപനം സൃഷ്ടിക്കാനാണ് പ്രസം​ഗമെന്നാണ് പറയുന്നത്. ഒരു വർഷം വരെ തടവ്, അല്ലെങ്കിൽ പിഴ, അല്ലെങ്കിൽ രണ്ടും കൂടി ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയത്.

ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് ശ്രീലേഖക്കെതിരെ ചുമത്തിയത്. മയക്കുമരുന്ന് അമിതമായി ഉള്ളിൽ ചെല്ലുമ്പോഴുള്ള വെപ്രാളവും താണ്ഡവവുമാണ് രാഹുൽ ഗാന്ധി ഡൽഹിയിൽ കാണിക്കുന്നതെന്നായിരുന്നു ശ്രീലേഖയുടെ പരാമര്‍ശം. പുനലൂരിൽ സംഘടിപ്പിച്ച ബിജെപി പ്രതിഷേധ ജനസഭയിൽ സംസാരിക്കവെയായിരുന്നു ശ്രീലേഖ ഇത്തരമൊരു പരാമർശം ന‌ടത്തിയത്.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News