Category: latest

ആറ് വർഷത്തിനിടെ മല്ലികാർജുൻ ഖാർഗെയുടെ സ്വത്ത് ഇരട്ടിയോളം വർധിച്ചു

ബെം​ഗളൂരു: കോൺഗ്രസ് അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെയുടെ സ്വത്ത് ആറ് വർഷത്തിനിടെ ഇരട്ടിയോളം വർധിച്ചു. കർണാടകത്തിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കാനായി സമർപ്പിച്ച നാമനിർദേശ പത്രികയ്ക്കൊപ്പമുള്ള സത്യവാങ്മൂലത്തിൽ 38.65 കോടി രൂപയുടെ സ്വത്തുണ്ടെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2020-ലാണ് ഖാർഗെ ആദ്യമായി കർണാടകത്തിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിച്ചത്. അന്ന് സമർപ്പിച്ച സത്യവാങ്മൂലത്തിൽ 20.12 കോടിയുടെ സ്വത്തായിരുന്നു കാണിച്ചത്. ആറുവർഷം പിന്നിട്ടപ്പോൾ 92 ശതമാനം വർധനയാണുണ്ടായിരിക്കുന്നത്. 9.58 കോടി രൂപയുടേത് അദ്ദേഹത്തിന്റെ കുടുംബസ്വത്താണ്. സ്വന്തം പേരിലുള്ളത് 14.81 കോടി രൂപയുടെ […]
Read more

പോക്സോ കേസിൽ കുട്ടിയുടെ പ്രായം നിർണയിക്കാൻ SSLC ബുക്ക് മതിയെന്ന് ഹൈക്കോടതി

കൊച്ചി: പോക്സോ കേസിൽ കുട്ടിയുടെ പ്രായം നിർണയിക്കുന്നതിന് എസ്‌എസ്എൽസി ബുക്കും സ്കൂൾ പ്രവേശന രജിസ്റ്ററും മതിയായ രേഖയാണെന്ന് ഹൈക്കോടതി. മഞ്ചേരി പോക്സോ കോടതി പ്രതിയെ 10 വർഷം തടവിന് ശിക്ഷിച്ച വിധി ഹൈക്കോടതി ശരിവെച്ച ഉത്തരവിലാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ ഇക്കാര്യം വ്യക്തമാക്കിയത്. 41കാരനായ മലപ്പുറം സ്വദേശിയാണ് ഹൈക്കോടതിയെ സമീപിച്ചത്. നൃത്ത പഠനത്തിനെത്തിയ കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. ഗർഭിണിയായ പെൺകുട്ടി കുഞ്ഞിന് ജന്മം നൽകി. കേസിൽ അതിജീവിതയുടെ പ്രായം 18 വയസ്സിലും താഴെയാണെന്ന് തെളിയിക്കാൻ കഴിഞ്ഞിരുന്നില്ല. കോടതിയിൽ […]
Read more

ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യം; രാജ്യവ്യാപക പ്രതിഷേധത്തിന് തയ്യാറെടുത്ത് CJP

ന്യൂഡല്‍ഹി: രാജ്യവ്യാപക പ്രതിഷേധത്തിന് തയ്യാറെടുത്ത് കോക്രോച്ച് ജനതാ പാര്‍ട്ടി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ പ്രതിഷേധം കടുപ്പിക്കാനാണ് തീരുമാനം. സമരപരിപാടികള്‍ ഉടന്‍ പ്രഖ്യാപിക്കും. ഓരോ സംസ്ഥാനത്തും പ്രത്യേകം പ്രതിഷേധ പരിപാടികളാവും സംഘടിപ്പിക്കുക. സ്ഥാപകന്‍ അഭിജീത് ദീപ്‌കെയും പ്രധാന നേതാക്കളും ഇന്ന് യോഗം ചേരും. അടുത്ത ശനിയാഴ്ച ഡല്‍ഹി രാംലീല മൈതാനിയില്‍ പ്രതിഷേധം തുടരും. സംഘടനാ രൂപത്തിലേക്ക് മാറാനും കോക്രോച്ച് ജനതാ പാര്‍ട്ടി തയ്യാറെടുക്കുന്നതായാണ് വിവരം. വക്താക്കള്‍ക്ക് പിന്നാലെ മറ്റ് സ്ഥാനങ്ങളിലേക്കും ഭാരവാഹികളെ നിശ്ചയിക്കാനാണ് […]
Read more

എം.എ ബേബി ഇന്‍ഡ്യ സഖ്യ യോഗത്തില്‍ പങ്കെടുക്കില്ല

ന്യൂഡല്‍ഹി: സിപിഐഎം ജനറല്‍ സെക്രട്ടറി എം. എ ബേബി ഇന്‍ഡ്യ സഖ്യ യോഗത്തില്‍ പങ്കെടുക്കില്ല. പ്രതിഷേധ സൂചകമായി വിട്ടുനില്‍ക്കാനാണ് തീരുമാനം. അതേസമയം സിപിഐഎമ്മിനെ പ്രതിനിധീകരിച്ച് ജോണ്‍ ബ്രിട്ടാസ് എം പി യോഗത്തില്‍ പങ്കെടുക്കും. കോൺഗ്രസിനെതിരായ അതൃപ്തി യോഗത്തില്‍ സിപിഐഎം അറിയിക്കും. യോഗത്തില്‍ അതൃപ്തി അറിയിക്കാനാണ് സിപിഐയുടെയും തീരുമാനം. സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജയാകും യോഗത്തില്‍ പങ്കെടുക്കുക. പ്രതിഷേധം അറിയിക്കുമെന്ന് സിപിഐ അറിയിച്ചിട്ടുണ്ട്. ബിജെപിക്കെതിരായ പോരാട്ടമായിരുന്നു ഇന്‍ഡ്യ മുന്നണിയുടെ ലക്ഷ്യമെന്നും എന്നാല്‍ സംസ്ഥാനത്ത് പരസ്പരം മത്സരിക്കുമ്പോഴുള്ള പരസ്പര […]
Read more

സലിം കുമാറിന് കണ്ണീരോടെ യാത്രാമൊഴി; ഔദ്യോ​ഗിക ബ​ഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കാരം

കൊച്ചി: നടൻ സലിംകുമാറിന് കണ്ണീരോടെ വിട നൽകി കേരളം. ഔദ്യോ​ഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കാരം പൂർത്തിയായി. മക്കളായ ചന്തുവും ആരോമലും ചിതയ്ക്ക് തീ കൊളുത്തി.
Read more

ബാലചന്ദ്രകുമാറിന്റെ മരണത്തിൽ ദുരൂഹത സംശയിച്ച് കുടുംബം

തിരുവനന്തപുരം: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷി ബാലചന്ദ്രകുമാറിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. ബാലചന്ദ്രകുമാറിന്റെ കുടുംബ സുഹൃത്ത് അനന്തു സുരേഷിന്റെ പരാതിയില്‍ ഡിജിപി അന്വേഷണത്തിന് നിര്‍ദ്ദേശിച്ചു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് ഡിജിപി നിര്‍ദ്ദേശം നല്‍കിയത്. ബാലചന്ദ്രകുമാറിന്റെ മരണത്തിലും രോഗബാധയിലും സംശയമുണ്ടെന്ന് ഭാര്യ ഷീബയും പറഞ്ഞു. അനന്തു സുരേഷ് തന്നെ വന്ന് കണ്ടിരുന്നുവെന്നും ആവശ്യമെങ്കില്‍ വേറെ പരാതി നല്‍കുമെന്നും ഷീബ മാധ്യമങ്ങളോട് പറഞ്ഞു. ബാലചന്ദ്രകുമാറിന് മറ്റ് അസുഖങ്ങള്‍ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. വൃക്കയിലെ കല്ല് നീക്കം […]
Read more

സംസ്ഥാനത്ത് കനത്ത മഴ : 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തം. 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മറ്റു ജില്ലകളിൽ യെല്ലോ അലർട്ടാണ്. രാത്രി സമയങ്ങളിൽ മലയോര മേഖലകളിലേക്കുള്ള യാത്ര പൂർണ്ണമായും ഒഴിവാക്കുക. കടൽ അതീവ ക്ഷുഭിതമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. മുൻപ് ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ പ്രദേശങ്ങളിലുള്ളവർ സുരക്ഷിത ക്യാമ്പുകളിലേക്ക് മാറാൻ തയ്യാറാകണം. കേരള -ലക്ഷദീപ് – കർണാടക തീരങ്ങളിൽ ഇന്ന് (06/06/2026) മുതൽ […]
Read more

തമിഴ്‌നാട്ടിൽ അനധികൃത രാഷ്ട്രീയ ഫണ്ട് പിരിവിനും പൂട്ട് വീഴുന്നു; നിർദ്ദേശം നൽകി മുഖ്യമന്ത്രി വിജയ്

ചെന്നൈ: തമിഴ്‌നാട്ടിൽ ഔദ്യോഗിക മദ്യവിൽപ്പന സ്ഥാപനമായ ടാസ്മാക് (തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപ്പറേഷൻ) വഴിയുള്ള അനധികൃത രാഷ്ട്രീയ ഫണ്ട് പിരിവ് പൂർണ്ണമായും തടയാൻ കർശന നിർദ്ദേശം നൽകി മുഖ്യമന്ത്രി. മദ്യവിൽപ്പനയിൽകൂടി ലഭിക്കുന്ന ഓരോ രൂപയും സംസ്ഥാന ട്രഷറിയിൽ എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് അദ്ദേഹം നിർദ്ദേശിച്ചതായാണ് റിപ്പോർട്ടുകൾ. ഡിഎംകെയുടെ കാലത്ത് ടാസ്മാക് ദുരുപയോഗം ചെയ്തതിനെക്കുറിച്ചുള്ള അന്വേഷണം ഉടൻ ഉണ്ടായേക്കുമെന്നും റിപ്പോർട്ടുണ്ട്. പ്രതിമാസം 102 കോടിയിലേറെ രൂപയോളം പാർട്ടി ഫണ്ട് എന്ന തരത്തിൽ ടാസ്മാകിൽനിന്ന് കൈമാറ്റം ചെയ്യപ്പെടുന്നുണ്ടെന്നാണ് വിവരം. കഴിഞ്ഞ അഞ്ച് […]
Read more

ബഹ്‌റൈനും കുവൈത്തിനും നേർക്കുണ്ടായ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് യുഎഇ

അബുദാബി: ബഹ്‌റൈനും കുവൈത്തിനും നേരെ ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ ശക്തമായ ഭാഷയിൽ അപലപിച്ച് യുഎഇ. സമീപകാലത്ത് ഗൾഫ് മേഖല സാക്ഷ്യം വഹിച്ച ഏറ്റവും ഗുരുതരമായ സുരക്ഷാ പ്രതിസന്ധികളിലൊന്നാണിത്. ഇരു രാജ്യങ്ങൾക്കും യുഎഇ തങ്ങളുടെ പൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും ആവർത്തിച്ച് പ്രഖ്യാപിച്ചു. ശനിയാഴ്ച വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ രണ്ട് പ്രത്യേക പ്രസ്താവനകളിലാണ് ഈ ആക്രമണങ്ങളെ യുഎഇ കടുത്ത ഭാഷയിൽ അപലപിച്ചത്. ബഹ്‌റൈന്‍റെയും കുവൈത്തിന്‍റെയും പരമാധികാരത്തിന്‍റെ നഗ്നമായ ലംഘനമാണ് ആക്രമണമെന്നും ഇരു രാജ്യങ്ങളുടെയും സുരക്ഷയ്ക്കും സ്ഥിരതയ്ക്കും നേരിട്ടുള്ള […]
Read more

236 കോടിക്ക് മുകളിൽ ആഗോള ഗ്രോസ്സുമായി ‘പെദ്ധി’ ; 3 ദിനം കൊണ്ട് റെക്കോർഡ് കളക്ഷനുമായി രാം ചരൺ- ബുചി ബാബു സന ചിത്രം

തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിച്ച പാൻ ഇന്ത്യൻ ചിത്രമായ ‘പെദ്ധി’ ബോക്സ് ഓഫീസിൽ പുത്തൻ റെക്കോർഡുകൾ സൃഷ്ടിക്കുന്നു. റിലീസ് ചെയ്ത് ആദ്യ മൂന്നു ദിനം പിന്നിടുമ്പോൾ ചിത്രം നേടിയ ആഗോള ഗ്രോസ് കളക്ഷൻ 236 കോടി 70 ലക്ഷം രൂപയാണ്. രാം ചരണിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സോളോ ഹിറ്റിലേക്കാണ് ചിത്രം കുതിക്കുന്നത്. നാലു ദിവസം നീളുന്ന ആദ്യ വീക്കെൻഡ് പിന്നിടുന്നതോടെ ചിത്രം മൂന്നൂറു കോടിയിലേക്ക് അടുക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആദ്യ 2 […]
Read more

Recent News