Category: latest

KSEB സോളാർ അഴിമതിയിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: കെഎസ്ഇബി സോളാർ അഴിമതിയിൽ പ്രാഥമിക അന്വേഷണം ആരംഭിച്ച് . ഇതുവരെ 3.16 കോടി രൂപയാണ് കെഎസ്ഇബിക്ക് നഷ്‌ടമെന്നാണ് വിലയിരുത്തൽ. പാതി വഴിയിൽ പദ്ധതി നിലച്ചിരുന്നു. കോട്ടയം, കാസർ​ഗോഡ് ജില്ലകളിലാണ് സോളാർ പദ്ധതി ആരംഭിച്ചിരുന്നത്. എറണാകുളം സ്വദേശി കെ ​ഗോവിന്ദൻ നമ്പൂതിരി നൽകിയ പരാതിയിലാണ് വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിരിക്കുന്നത്. 6.68 കോടി രൂപ ചെലവ് പ്രതീക്ഷിച്ചാണ് കോട്ടയം ഏറ്റുമാനൂരിൽ ഒരു മെ​ഗാവാട്ട് സോളാർ പദ്ധതിയ്ക്കായി കരാർ നൽകിയത്. ഇതിൽ 2.48 കോടി രൂപ ‌ചെലവഴിച്ച് കഴിഞ്ഞു. […]
Read more

ഇ.ഡി റെയ്ഡിനിടെ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; SFI ജില്ലാ പ്രസിഡന്റിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ നടന്ന ഇഡി റെയ്ഡിനിടെ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അറസ്റ്റിലായ എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിജയ് വിമലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി – 3 ആണ് ജാമ്യാപേക്ഷ തള്ളിയത്. ഇഡി ഉദ്യോഗസ്ഥരെ സിപിഎം പ്രവ‍ർത്തകർ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച പൊലീസുകാരെ വിജയ് ആക്രമിച്ചുവെന്നാണ് കേസ്. തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ പിണറായി വിജയൻ്റെ വീട്ടിൽ നടന്ന […]
Read more

ധനുഷിനൊപ്പം വമ്പൻ കഥാപാത്രവുമായി മമ്മൂട്ടി

കൊച്ചി : ധനുഷിനെ നായകനാക്കി രാജ്‌കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയും ഉണ്ടെന്ന വാര്‍ത്ത ആരാധകര്‍ ആഘോഷിച്ചിരുന്നു. ചിത്രത്തിൽ വളരെ നിർണ്ണായകമായ ഒരു കഥാപാത്രത്തിനാകും അദ്ദേഹം ജീവൻ നൽകുക. ധനുഷിന്റെ വണ്ടർ ബാർ ഫിലിംസ്, ആർ ടേക്ക് സ്റ്റുഡിയോസുമായി സഹകരിച്ചാണ് ഈ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത്. മെഗാ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ അമരന് ശേഷം രാജ്‌കുമാർ പെരിയസാമി ഒരുക്കുന്ന ചിത്രമാണിത്. ചിത്രത്തില്‍ മമ്മൂട്ടിയുടെ ഭാഗത്തിനറെ ചിത്രീകരണം ഇപ്പോള്‍ പൂര്‍ത്തിയായെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഒക്ടോബറിലായിരിക്കും […]
Read more

വിമാന ഇന്ധന വില സ്ഥിരതാ ഫണ്ടിനായി 10,000 കോടി രൂപ അനുവദിച്ച് കേന്ദ്രം

ഡൽഹി: പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തിൽ കുതിച്ചുയർന്ന വിമാന ഇന്ധനവില ക്രമീകരിക്കുന്നതിനായി കേന്ദ്രത്തിന്റെ സുപ്രധാന തീരുമാനം. വിമാന ഇന്ധന വില സ്ഥിരതാ ഫണ്ടിനായി 10,000 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളെ തുടര്‍ന്ന് വിമാന ഇന്ധന വില 2.5 മടങ്ങ് വര്‍ദ്ധിച്ച സാഹചര്യത്തിലാണ് അടിയന്തര ഇടപെടലെന്ന് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. 2026 മാർച്ചിൽ ലിറ്ററിന് 60.5 രൂപയായിരുന്ന നിരക്ക് മേയ്‌ ആയപ്പോഴേക്കും 142 രൂപയായി ഉയർന്നിരുന്നു. ആഭ്യന്തര സർവീസുകൾക്കായി വിമാന ഇന്ധന […]
Read more

ഹജ്ജ് വേളയിലെ മാലിന്യ സംസ്കരണത്തിനായി നിരത്തിലിറക്കിയത് നൂതന സംവിധാനങ്ങൾ

ജിദ്ദ: ഈ വർഷത്തെ ഹജ്ജ് സീസണിൽ പുണ്യസ്ഥലങ്ങളിലെ മാലിന്യ സംസ്കരണവും പരിസ്ഥിതി സുസ്ഥിരതയും ഉറപ്പാക്കാൻ അത്യാധുനിക സാങ്കേതിക-ഫീൽഡ് സംവിധാനങ്ങൾ വിന്യസിച്ച് നാഷണൽ സെന്റർ ഫോർ വേസ്റ്റ് മാനേജ്‌മെന്റ് തങ്ങളുടെ ദൗത്യം വിജയകരമായി പൂർത്തിയാക്കി. നിയമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മക്കയിൽ മാത്രം 1,691 ഫീൽഡ് പരിശോധനകളാണ് അതോറിറ്റി സംഘടിപ്പിച്ചത്. ‌പരിശോധനകളുടെ ഭാഗമായി 85 നോട്ടീസുകളും 54 പിഴകളും മാത്രമാണ് രേഖപ്പെടുത്തിയത്. മുൻവർഷത്തെ അപേക്ഷിച്ച് നിയമലംഘനങ്ങളിൽ വലിയ കുറവാണിത് കാണിക്കുന്നത്. ആരോഗ്യപരമായ അപകടസാധ്യതകൾ കുറയ്ക്കുന്നതിനും മാലിന്യങ്ങളെ ഉപയോഗപ്രദമായ സാമ്പത്തിക […]
Read more

ഹൈഡൽ ടൂറിസം അഴിമതി ശരിവെച്ച് KSEB വിജിലൻസ് റിപ്പോർട്ട്

പാലക്കാട്: ഹൈഡൽ ടൂറിസം പദ്ധതിയിലെ റിപ്പോർട്ടർ ടിവി പുറത്തുകൊണ്ടുവന്ന ക്രമക്കേടുകൾ ശരിവെച്ച് കെഎസ്ഇബി വിജിലൻസ് റിപ്പോർട്ട്. ടെണ്ടറിൽ നടന്നത് വ്യാപക ക്രമക്കേടെന്നും ടെണ്ടർ അടിയന്തരമായി റദ്ദ് ചെയ്യണമെന്നും ശുപാർശ ചെയ്യുന്ന കെഎസ്ഇബി വിജിലൻസ് റിപ്പോർട്ടിന്റെ പകർപ്പ് പുറത്ത്. അന്നത്തെ ഹൈഡൽ ടൂറിസം ഡയറക്ടർ നരേന്ദ്രനാഥ് വെല്ലൂരി ഐഎഫ്എസിനെതിരെ പരാമർശമുള്ള റിപ്പോർട്ട് രണ്ട് വർഷം എൽഡിഎഫ് സർക്കാർ പൂഴ്ത്തി. വൈദ്യുതി വകുപ്പിന് കീഴിലാണ് വിവിധ ഡാമുകളിലെ വാട്ടർസ്‌പോട്‌സും ബോട്ടും ഉൾപ്പടെയുള്ള ഹൈഡൽ ടൂറിസം പദ്ധതി. ഹൈഡൽ ടൂറിസത്തിൽ വൻ […]
Read more

ഒമാനിൽ പ്ലാസ്റ്റിക് ബാ​ഗുകളുടെ നിരോധനം തുടരുന്നു

മസ്കത്ത്: ഒമാനിൽ ഒറ്റത്തവണ ഉപയോ​ഗിക്കാവുന്ന പ്ലാസ്റ്റിക് സഞ്ചി നിരോധനത്തിലെ അ‍ഞ്ചാം ഘട്ടം ജൂലൈ ഒന്നു മുതൽ നടപ്പിലാക്കുമെന്ന് റിപ്പോർട്ട്. ഫർണിച്ചർ ഷോപ്പുകൾ, സ്വർണ്ണം, വെള്ളി വിൽപന കേന്ദ്രങ്ങൾ, ജലസേചന സംവിധാനങ്ങളുടെ ഉത്പന്നങ്ങൾ വിൽ‌ക്കുന്ന സ്റ്റോറുകൾ, പുതപ്പ്, ഖഞ്ചർ വിൽപന കേന്ദ്രങ്ങൾ, വാട്ടർ പമ്പ് വിൽപ്പന, അറ്റകുറ്റപ്പണി കടകൾ, പക്ഷികൾ, മത്സ്യം, വളർത്തുമൃഗങ്ങൾ, കാർഷിക സാധനങ്ങൾ, അനുബന്ധ തീറ്റകൾ എന്നിവ വിൽക്കുന്ന കടകൾ എന്നിവിടങ്ങളിലൊന്നും പ്ലാസ്റ്റിക് ബാ​ഗുകൾ ഉപയോ​ഗിക്കാൻ പാടില്ല. നിരോധനത്തിന്റെഭാ​ഗമായി പരിസ്ഥിതി അതോറിറ്റി ബോധവത്കരണ കാമ്പയിന് തുടക്കമിട്ടിട്ടുണ്ട്. […]
Read more

മഴ മുന്നറിയിപ്പിൽ മാറ്റം; അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ശക്തമായ മഴ, മൂന്ന് ജില്ലകളില്‍ സൈറണ്‍ മുഴങ്ങും

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മഴ സാധ്യത പ്രവചനപ്രകാരം ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചത്. അതിനാല്‍ ബുധനാഴ്ച വൈകീട്ട് മൂന്നരയ്ക്ക് ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകള്‍ മുഴങ്ങുന്നതായിരിക്കും. സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകൾ ഒഴികെ മറ്റ് എല്ലാ ജില്ലകളിലും ശക്തമായ മഴ മുന്നറിയിപ്പുണ്ട്. അടുത്ത നാലുദിവസവും ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ് നൽകിയത്. വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, […]
Read more

ചർച്ചകൾ നടത്തിട്ടും ഫലം കണ്ടില്ല

തിരുവനന്തപുരം: ഇടതുമുന്നണിയിലെ രണ്ട് പ്രധാന കക്ഷികളായ സി.പി.എമ്മും സി.പി.ഐ.യും തമ്മിലുള്ള പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെച്ചൊല്ലി തർക്കം കൂടുതൽ രൂക്ഷമാകുന്നു. പ്രശ്‌നപരിഹാരത്തിനായി സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തമ്മിൽ നടത്തിയ ചർച്ച പരാജയപ്പെട്ടു. എ.കെ.ജി സെന്ററിൽ അരമണിക്കൂറിലധികം നീണ്ട ചർച്ചയ്ക്കുശേഷവും ഇരു പാർട്ടികളും തങ്ങളുടെ നിലപാടുകളിൽ ഉറച്ചുനിന്നതോടെ മുന്നണിയിൽ വലിയൊരു രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി. മുന്നണിയുടെ ഐക്യത്തിനും നല്ല രീതിയിലുള്ള മുന്നോട്ടുപോക്കിനും സി.പി.ഐ. തയ്യാറാണെന്നും അതേപോലെ സി.പി.എമ്മും തയ്യാറാകണമെന്നും ബിനോയ് […]
Read more

നിർണ്ണായക നടപടിയുമായി നേതൃത്വം; തൃണമൂൽ കോൺഗ്രസിന്‍റെ എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടു

കൊൽക്കത്ത: പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തകർച്ചയുടെ വക്കിലെത്തിയ സാഹചര്യത്തിൽ രക്ഷാ തന്ത്രം മെനഞ്ഞ് പാർട്ടി നേതൃത്വം. സംസ്ഥാനത്തെ എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടതായി നേതൃത്വം വാർത്താക്കുറിപ്പ് ഇറക്കി. പോഷക സംഘടനകളുടെയടക്കം എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടതായി നേതൃത്വം കുറിപ്പിൽ വ്യക്തമാക്കി. വിശദമായ വിലയിരുത്തലുകൾക്ക് ശേഷം പുനസംഘടനയുണ്ടാകുമെന്നും അറിയിച്ചു. ബംഗാളിലെ പ്രതിപക്ഷ നേതാവാകാൻ 59 എംഎല്‍എ മാരുടെ പിന്തുണ കത്തുമായി ഋതബ്രത ബാനര്‍ജി നിയമസഭ സ്പീക്കറെ സമീപിച്ചതിന് പിന്നാലെയാണ് നേതൃത്വത്തിന്‍റെ നടപടി. അതേസമയം ശോഭന്‍ ദേബ് ചതോപാധ്യയെ പ്രതിപക്ഷ നേതാവായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് […]
Read more

Recent News