Category: latest

സിൽവർ ലൈനിന് ബദൽ; കേരളത്തിൽ പുതിയ അതിവേഗ പാത നടപ്പാക്കാൻ സർക്കാർ

തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ മുന്നോട്ടുവച്ച സിൽവർ ലൈൻ പദ്ധതിക്ക് പകരം അതിവേഗ റെയിൽ പാത നടപ്പാക്കാൻ ഒരുങ്ങുകയാണ് യുഡിഎഫ് സർക്കാർ. കേരളത്തിൻ്റെ വടക്കേയറ്റം മുതൽ തെക്കേയറ്റം വരെയുള്ള റെയിൽപാതയാണ് ലക്ഷ്യമിടുന്നത്. സിൽവർ ലൈനിന് പകരമായി മറ്റൊരു അതിവേഗ പാതയാണ് യുഡിഎഫ് സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. ഇതിൻ്റെ ഭാഗമായി ഇ ശ്രീധരനുമായി ഇന്ന് മുഖ്യമന്ത്രി കൂടിക്കാഴ്‌ച നടത്തും. തിരുവനന്തപുരത്ത് വച്ച് വൈകിട്ടാണ് വിഡി സതീശൻ, ഇ ശ്രീധരനെ നേരിൽ കാണുന്നത്. ഈ യോഗത്തിൽ നേരത്തെ ഇ ശ്രീധരൻ മുന്നോട്ടുവച്ച […]
Read more

ടെറ്റ് പരീക്ഷ; പുനഃപരിശോധന ഹർജികൾ തള്ളി സുപ്രീംകോടതി

ഡൽഹി : ടെറ്റ് പരീക്ഷയിൽ പുനഃപരിശോധന ഹർജികൾ തള്ളി സുപ്രീംകോടതി. 2010 ന് മുമ്പ് നിയമിതരായവർ രണ്ടു കൊല്ലത്തിനുള്ള ടെറ്റ് പാസാക്കണമെന്ന ഉത്തരവിൽ ചെറിയ പരിഷ്കാരവും വരുത്തി. സമയപരിധി ഒരു വർഷം കൂടി നീട്ടി മൂന്നുവർഷമാക്കി. സംസ്ഥാന സർക്കാർ അടക്കം പുനഃരിശോധന ഹർജികൾ സമർപ്പിച്ചിരുന്നു. 2010ന് മുന്‍പ് നിയമിതരായവര്‍ക്ക് ടെറ്റ് നിർബന്ധമാക്കിയ വിധിക്കെതിരെയാണ് സംസ്ഥാന സർക്കാറടക്കം ഹർജി നൽകിയത്. ജോലി ചെയ്യുന്ന അധ്യാപകർ ടി.ഇ.ടി പാസാകേണ്ടത് നിർബന്ധമാണെന്ന് ജസ്റ്റിസ് ദീപങ്കർ ദത്തയുടെ ബെഞ്ച് ഉത്തരവിട്ടു. സുപ്രീം കോടതിയുടെ […]
Read more

കുവൈത്തിന് നേരെ ഇറാന്‍റെ മിസൈൽ-ഡ്രോൺ ആക്രമണം; പിന്തുണ പ്രഖ്യാപിച്ച് യുഎഇ

അബുദാബി: കുവൈത്തിന് നേരെ ഉണ്ടായ ഇറാന്റെ ഡ്രോൺ- മിസൈൽ ആക്രമണത്തിൽ അപലപിച്ച് യുഎഇ വിദേശകാര്യ മന്ത്രാലയം. കുവൈത്തിന് നേരെ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് നടത്തിയ ആക്രമണം രാജ്യത്തിന്‍റെ പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനമാണെന്ന് യുഎഇ കുറ്റപ്പെടുത്തി. ഈ ഭീകരപ്രവർത്തനം കുവൈത്തിന്‍റെ മാത്രമല്ല, മേഖലയുടെ ആകെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി. മാത്രമല്ല, കുവൈത്തിന്‍റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായി രാജ്യം കൈക്കൊള്ളുന്ന എല്ലാവിധ സുരക്ഷാ നടപടികൾക്കും മുൻകരുതലുകൾക്കും പൂർണ്ണ പിന്തുണയുണ്ടാകുമെന്നും യുഎഇ മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി. […]
Read more

‘ഇനി പ്രതിപക്ഷ നിരയ്ക്ക് വിട’; മുഖ്യമന്ത്രി സ്ഥാനം നഷ്ടമായ പ്രതിപക്ഷ നേതാക്കൾക്കെതിരെ രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനം നഷ്ടമായ പ്രതിപക്ഷ നിരയിലെ നേതാക്കളെ കടുത്ത ഭാഷയിൽ വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷനും എം.എൽ.എയുമായ രാജീവ് ചന്ദ്രശേഖർ. പിണറായി വിജയൻ, മമത ബാനർജി, എം.കെ. സ്റ്റാലിൻ, സിദ്ധരാമയ്യ എന്നിവരുടെ രാഷ്ട്രീയ ജീവിതം അഴിമതിയിലും അവസരവാദത്തിലും അധിഷ്ഠിതമാണെന്നും, ഇവരുടെ സ്ഥാനചലനത്തിലൂടെ ഈ രാഷ്ട്രീയത്തിന് അന്ത്യമായെന്നും അദ്ദേഹം തന്റെ ഫെയ്‌സ്ബുക്കിൽ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നിരന്തരം നിന്ദിച്ചും അധിക്ഷേപിച്ചും കള്ളപ്രചാരണങ്ങൾ നടത്തിയുമാണ് ഈ നാല് നേതാക്കളും തങ്ങളുടെ രാഷ്ട്രീയ ജീവിതം കെട്ടിപ്പടുത്തത്. അതിൽ മൂന്ന് […]
Read more

ജോലി വാഗ്ദാനം ചെയ്ത് പീഡനം; DYFI നേതാവിനെതിരെ പൊലീസ് കേസെടുത്തു

പാലക്കാട്: ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന പരാതിയില്‍ ഡിവൈഎഫ്‌ഐ നേതാവിനെതിരെ കേസ്. പാലക്കാട് ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡ് മെമ്പറും ഡിവൈഎഫ്‌ഐ നേതാവുമായ സി സുജിത്തിനെതിരെയാണ് പൊലീസ് കേസെടുത്തത്. ശ്രീകൃഷ്ണപുരം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി. ജോലി വാഗ്ദാനം ചെയ്ത് പലപ്പോഴായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് യുവതി പരാതിയില്‍ ആരോപിക്കുന്നത്. ഇയാള്‍ നിലവില്‍ ഒളിവിലാണ്. പ്രതിക്കായി ശ്രീകൃഷ്ണപുരം പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
Read more

പ്രതികാര നടപടിയുമായി വിജയ് സർക്കാർ; പുതിയ തലമുറൈ ചാനലിന് വിലക്കേർപ്പെടുത്തി

ചെന്നൈ: പ്രതികാര നടപടിയുമായി വിജയ് സർക്കാർ. പുതിയ തലമുറൈ ചാനലിനെതിരെ ആണ് തമിഴ്നാട് സർക്കാർ നടപടി സ്വീകരിച്ചത്. ചാനലിനെ കേബിൾ നെറ്റ് വർക്കിൽ നിന്നും സർക്കാർ ഒഴിവാക്കി. നോട്ടിസ് നൽകാതെയാണ് നടപടി. തമിഴ്നാട്ടിലെ ക്രമസമാധാന പ്രശ്നങ്ങൾ, നീലാങ്കരയിലെ വീട്ടിൽ നിന്നുള്ള വിജയ്‍യുടെ യാത്ര കാരണം ജനത്തിനും പൊലീസിനും ഉള്ള ബുദ്ധിമുട്ടുകൾ എന്നിവയെക്കുറിച്ച് ചാനൽ റിപോർട്ടുകൾ നൽകിയിരുന്നു. ഡൽഹി സന്ദർശനത്തിന് ശേഷം വിജയ് മാധ്യമങ്ങളെ ഒഴിവാക്കിയതിൽ വിമർശിച്ചും കഴിഞ്ഞ ദിവസങ്ങളിൽ ചാനൽ റിപ്പോർട്ട് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് നടപടി. […]
Read more

സിദ്ധരാമയ്യയുടെ രാജി സ്വീകരിച്ച് ഗവര്‍ണര്‍; ഡി കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി ഉടൻ സത്യപ്രതിജ്ഞ ചെയ്‌തേക്കും

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാജി ഗവര്‍ണര്‍ തവര്‍ ചന്ത് ഗഹലോട്ട് അഗീകരിച്ചു. പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ഉടന്‍ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഡല്‍ഹിയിലുള്ള സിദ്ധരാമയ്യയും ഡികെ ശിവകുമാറും തിരിച്ചെത്തിയ ശേഷം നാളെ പാര്‍ട്ടിയോഗം ചേരാന്‍ കഴിഞ്ഞാൽ, തിങ്കളാഴ്ച സത്യപ്രതിജ്ഞ ഉണ്ടായേക്കും. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരും മാത്രമാകും സത്യപ്രതിജ്ഞ ചെയ്യുക. ഇന്ന് രാഹുല്‍ ഗാന്ധിയുമായും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായും സിദ്ധരാമയ്യ കൂടിക്കാഴ്ച നടത്തും. മന്ത്രി കെ ജെ ജോര്‍ജ് അടക്കമുള്ളവര്‍ സിദ്ധരാമയ്യയുടെ ഒപ്പമുണ്ട്. രാജിയില്‍ സിദ്ധരാമയ്യയുടെ ആശങ്കകള്‍ ഇന്ന് […]
Read more

നടനും സംവിധായകനുമായ സത്യേന്ദ്ര അന്തരിച്ചു

ചെന്നെെ: തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിലായി അറുപതിലധികം സിനിമകളിൽ അഭിനയിച്ച മുതിർന്ന നടനും നിരൂപകനുമായ എസ്. സത്യേന്ദ്ര (65) അന്തരിച്ചു. വിജയ് ചിത്രം ലിയോയുടെ റിവ്യു പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ സത്യേന്ദ്ര ഫിലിം ഫെസ്റ്റിവലുകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു . ചെന്നൈയിലെ റോയപ്പേട്ട സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണ് അന്ത്യം. സത്യേന്ദ്രയുടെ ബംഗളൂരുവിലുള്ള ബന്ധുക്കളുമായി ബന്ധപ്പെടാൻ കഴിയാത്തതിനാൽ പൊലീസ് മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. രജനീകാന്ത്, രഘുവരൻ തുടങ്ങിയവരുടെ ആദ്യകാല സിനിമാ യാത്രകളിൽ […]
Read more

ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കി ഹാജിമാർ ഇന്ന് മിനായിൽ നിന്ന് മടങ്ങും

മക്ക: ഹജ്ജ് കർമ്മങ്ങൾ പൂർത്തിയാക്കി ഭൂരിഭാഗം ഇന്ത്യൻ ഹാജിമാരും ഇന്ന് മിനായിൽ നിന്ന് മടങ്ങുമെന്ന് റിപ്പോർട്ട്. മലയാളി ഹാജിമാർ ശനിയാഴ്ച കൂടി കല്ലേറ് കർമ്മം പൂർത്തിയാക്കിയാണ് മടങ്ങുക. ശനിയാഴ്ചയാണ് ഹജ്ജിന്റെ സമാപനം. ജൂൺ രണ്ട് മുതൽ ഇന്ത്യൻ ഹാജിമാർ നാട്ടിലേക്ക് മടങ്ങിത്തുടങ്ങും. തിരക്ക് പരിഗണിച്ച് ഹജ്ജ് സർവീസ് കമ്പനികൾക്ക് മിനായിൽ നിന്ന് മടങ്ങാനുള്ള സമയം നൽകിയിട്ടുണ്ട്. ഭൂരിഭാഗം ഹാജിമാരും ഇന്ന് കല്ലേറു കർമ്മം പൂർത്തിയാക്കി മടങ്ങും. മലയാളി ഹാജിമാരിൽ അധികവും ശനിയാഴ്ച കൂടി കല്ലേറു കർമ്മം പൂർത്തിയാക്കിയാവും […]
Read more

പുതുയു​ഗ കേരളത്തിനുള്ള റൂട്ട് മാപ്പ് ഇല്ല: നയപ്രഖ്യാപന പ്രസം​ഗത്തെ വിമർശിച്ച് പിണറായി വിജയൻ

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസം​ഗത്തെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. നയരാഹിത്യമെന്ന് അഭിപ്രായപ്പെട്ട പിണറായി വിജയൻ കേന്ദ്ര അവ​ഗണനയിൽ‌ സർക്കാരിന് മൗനമെന്നും വിമർശിച്ചു. പ്രതീക്ഷിച്ച രീതിയിലുള്ള നയപ്രഖ്യാപനമല്ല. പറ‌യേണ്ടത് പറയാതിരുന്നു. പ്രധാന പദ്ധതികളെക്കുറിച്ച് പരാമർശിച്ചില്ലെന്നും പിണറായി വിജയൻ പറഞ്ഞു. കേരളത്തിൻ്റെ വികസനത്തെ പിറകിലോട്ട് ആക്കുമോ എന്ന ആശങ്കയാണുള്ളത്.
Read more

Recent News