‘ബിജെപി ഗുണ്ടകള്‍ക്ക് നേരെ നടപടി സ്വീകരിക്കുന്നില്ല’; പ്രകാശ് രാജ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ജന്തര്‍ മന്തറിൽ നടന്ന മിന്നല്‍ പ്രതിഷേധത്തില്‍ സിജെപി നേതാക്കളെ റിമാന്‍ഡ് ചെയ്ത നടപടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്രസര്‍ക്കാരിനെയും രൂക്ഷമായി വമര്‍ശിച്ച് നടന്‍ പ്രകാശ് രാജ്. സിജെപി നേതാക്കള്‍ ജന്തര്‍ മന്തറില്‍ കടന്ന് ഡല്‍ഹിയിലെ സമാധാനം നശിപ്പിച്ചില്ലെന്നും 12കുട്ടികള്‍ മാത്രമാണ് പ്രതിഷേധിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനാണ് അഞ്ച് ദിവസത്തേക്ക് അവരെ കസ്റ്റഡിയില്‍ വിട്ടത്. ഇത് രാജ്യത്ത് ഏറ്റവും വലിയ തമാശയാണെന്നും പ്രകാശ് രാജ് പരിഹസിച്ചു. ബിജെപി ഗുണ്ടകള്‍ക്ക് നേരെ നടപടി സ്വീകരിക്കുന്നില്ല, ഇതില്‍ അമിത് ഷാ ലജ്ജിക്കണമെന്നും പ്രകാശ് രാജ് വിമര്‍ശിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദ്യം ചോദിക്കുമ്പോള്‍ സര്‍ക്കാര്‍ എന്തിനാണ് ഇടയില്‍ വരുന്നത്. കേന്ദ്രം ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ്. സ്വന്തം കസേര പോകുമെന്ന ഭയമാണ് അമിത് ഷായ്ക്കും മോദിക്കും. ജന്തര്‍ മന്തര്‍ ഡല്‍ഹയില്‍ മാത്രമല്ല രാജ്യത്തെ എല്ലാ തെരുവുകളും ജന്തര്‍ മന്തറാകും. എസ്‌ഐആര്‍ റദ്ദാക്കണം. എസ് ഐആര്‍ ഇപ്പോള്‍ നടന്ന ഗൂഢാലോചനയല്ല. 2024ലെ തെരഞ്ഞെടുപ്പ് വിജയത്തിന് കാരണവും ഇതാണ്. നമ്മള്‍ രാജ്യത്തെ യുവാക്കള്‍ക്കൊപ്പം നില്‍ക്കണം. ഗ്യാനേഷ് കുമാറിന് രാജി വെയ്‌ക്കേണ്ടി വരുമെന്നും പ്രകാശ് രാജ് പറഞ്ഞു. എസ്‌ഐആറിനും ഗ്യാനേഷ് കുമാറിനുമെതിരെ വലിയ പ്രക്ഷോഭമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രധാന മന്ത്രി നരേന്ദ്ര മോദിയെ ലോകം മുഴുവന്‍ പരിഹസിക്കുകയാണെന്നും സ്വന്തം സൈന്യത്തെയും പൊലീസിനെയും രാജ്യത്തെ യുവാക്കള്‍ക്കെതിരെ പ്രയോഗിച്ച ഭരണാധികാരിയാണ് മോദിയെന്നും അദ്ദേഹം വിമര്‍ശിച്ചു. മോദിയുടെയും ബിജെപിയുടെയും സമയം അടുത്തു. കേന്ദ്രവും മോദിയും ഭയന്ന് തുടങ്ങി. ഇപ്പോള്‍ രാജ്യത്തുള്ള നിയമം വെച്ച് പൗരന്‍മാരെ ഭീഷണിപ്പെടുത്തുകയാണിവര്‍. ‘ചെറുപ്പകാലത്ത് മുതലയെ പിടിച്ച ആള്‍ക്ക് പാറ്റകളെ പേടിയോ’എന്നും പ്രകാശ് രാജ് പരിഹസിച്ചു.ജന്തര്‍ മന്തറിലെ മിന്നല്‍ സമരവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സിജെപി സഹ വക്താക്കളായ സൗരവ് ദാസിനെയും അശുതോഷ് റാങ്കയെയും അഞ്ച് ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. ഇവരെ തിഹാര്‍ ജയിലിലേക്കാണ് കൊണ്ട് പോകുന്നത്. അജിന്‍ക്യ ഷിന്‍ഡെയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.

ജന്തര്‍ മന്തര്‍ ഇനി മുതല്‍ സമര കേന്ദ്രം അല്ലെന്ന് കേന്ദ്രം ഉത്തരവിറക്കിയതിന് പിന്നാലെ വലിയ സുരക്ഷാ സന്നാഹങ്ങളായിരുന്നു ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ജന്തര്‍ മന്തര്‍ സമര കേന്ദ്രമായി തുടരണമെന്നും സമരത്തിന് അനുമതി നല്‍കിയില്ലെങ്കില്‍ വലിയ പ്രതിഷേധം ഉണ്ടാകുമെന്നും സിജെപി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഡല്‍ഹി പൊലീസിന്റെയും അര്‍ദ്ധ സൈനിക വിഭാഗത്തിന്റെയും സകല സുരക്ഷാ സംവിധാനങ്ങളെയും ഭേദിച്ച് സിജെപി പ്രവര്‍ത്തകര്‍ ജന്തര്‍ മന്തറില്‍ എത്തിയത്. അശുതോഷ് റാങ്കയുടെയും സൗരവ് ദാസിന്റെയും നേതൃത്വത്തില്‍ മതില്‍ ചാടി കടന്നെത്തിയ പ്രവര്‍ത്തകര്‍ ദേശീയ പതാക ഉയര്‍ത്തി പ്രതിഷേധിക്കുകയായിരുന്നു.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News