സതീശന്‍ പ്രധാനമന്ത്രിക്കും ബിജെപിക്കും ഏറ്റവും ഇഷ്ടപ്പെട്ട മുഖ്യമന്ത്രിമാരില്‍ ഒരാൾ; പി രാജീവ്
തിരുവനന്തപുരം: അമിത് ഷാ കേരളത്തില്‍ വരുമ്പോള്‍ സതീശന്‍ പൂമാല തയ്യാറാക്കി വെച്ചിരുന്നെന്നും അദ്ദേഹം അറിയാതെയാണ് ആരോ കരിങ്കോടി കാണിച്ചതെന്നും സിപിഐഎം നേതാവ് പി രാജീവിന്റെ പരിഹാസം. പ്രധാനമന്ത്രിക്കും ബിജെപിക്കും ഏറ്റവും ഇഷ്ടപ്പെട്ട മുഖ്യമന്ത്രിമാരില്‍ ഒരാളാണ് സതീശന്‍. വന്ദേമാതരം പൂര്‍ണമായും ആലപിക്കുന്ന സംസ്ഥാനമാണ് കേരളം. നീറ്റ് സമരത്തില്‍ സമരക്കാര്‍ക്കെതിരെ കേസെടുത്ത ഏക ബിജെപി ഇതര സര്‍ക്കാര്‍ കേരളത്തിലാണെന്നും രാജീവ് കുറ്റപ്പെടുത്തി. ബിജെപിക്ക് മുന്നില്‍ നല്ല കുട്ടിയായിരിക്കുന്ന ആളാണ് വി ഡി സതീശനെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിലെ ഐക്യം നഷ്ടമായി […]
Read more

