കന്യാകുമാരിയിൽ വെച്ച് കാണാതായ മലയാളി സഹോദരിമാർ മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് കടലിൽ നിന്ന്
കന്യാകുമാരി: കന്യാകുമാരിയില്‍ വെച്ച് കാണാതായ മലയാളികളായ സഹോദരിമാരുടെ മൃതദേഹം കടലില്‍ കണ്ടെത്തി. അമേരിക്കയില്‍ നിന്ന് അടുത്തിടെ നാട്ടിലെത്തിയ കോട്ടയം കിടങ്ങൂര്‍ സ്വദേശികളായ ആന്‍ ഫിലിപ്പ് (35), ഇളയ സഹോദരി മീര ഫിലിപ്പ് (32) എന്നിവരുടെ മൃതദേഹങ്ങളാണ് കടലിൽ നിന്നും മത്സ്യത്തൊഴിലാളികള്‍ കണ്ടെത്തിയത്. കിടങ്ങൂര്‍ സൗത്ത് ചന്തക്കവലയില്‍ എടാട്ട് വീട്ടില്‍ ഫിലിപ്പ്, മേരിക്കുട്ടി ദമ്പതികളുടെ മക്കളാണിവര്‍. ഇരുവരും രമേശ്വരം, മധുര തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് 26ന് വൈകിട്ടാണ് കന്യാകുമാരിയിലെത്തി ഹോട്ടലില്‍ മുറിയെടുത്തത്. പിറ്റേന്ന് ഇവിടെ നിന്നും പുറത്തുപോയ ഇവര്‍ […]
Read more

