Tag: UDF

കൗൺസിലർ വാച്ചും ഫയലും മോഷ്ടിച്ചെന്ന് ചെയർപേഴ്സന്റെ പരാതി

കോട്ടയം: കോട്ടയം പാലാ നഗരസഭയിലെ യുഡിഎഫിനുള്ളില്‍ പോര്. കോണ്‍ഗ്രസ് കൗണ്‍സിലറുടെ പരാതിയില്‍ ബിനു പുളിക്കകണ്ടത്തിന് എതിരെ പോലീസ് കേസെടുത്തു. പിന്നാലെ കൗണ്‍സിലര്‍ ബിജു തോമസിന് എതിരെ ചെയര്‍പേഴ്‌സണ്‍ ദിയ പുളിക്കകണ്ടം പരാതി നല്‍കി. തന്റെ ചേമ്പറിലെ വില പിടിപ്പുള്ള വാച്ചും പ്രധാന ഫയലും നഷ്ടമായെന്നാണ് ദിയയുടെ പരാതി. ബിനു പുളുക്കണ്ടത്തിനെതിരെ പരാതി നല്‍കിയ യുഡിഎഫ് കൗണ്‍സിലര്‍ ബിജു തോമസ് ചേമ്പറില്‍ വന്നുപോയതിന് പിന്നാലെയാണ് സാധനങ്ങള്‍ കാണാതായതെന്ന് ദിയയുടെ പരാതിയിലുണ്ട്. കഴിഞ്ഞ ദിവസം കേസെടുക്കുന്നതിനായി ബിജുവും പോലീസ് ഉദ്യോഗസ്ഥരും […]
Read more

വിഡി – പിണറായി വാക്പോര്

തിരുവനന്തപുരം: നയപ്രഖ്യാപനത്തിന്റെ നന്ദിപ്രമേയചർച്ചയിൽ മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷനേതാവ് പിണറായി വിജയനുംതമ്മിൽ വാക്പോര്. ധവളപത്രത്തിന്റെ പേരിൽ ഉമ്മാക്കി പ്രയോഗംമുതൽ തിരഞ്ഞെടുപ്പുകാലത്തുയർന്ന ഡീൽ ആരോപണംവരെ വാദപ്രതിവാദങ്ങളായി സഭയിലുയർന്നു. പ്രതിപക്ഷനേതാവ് പിണറായി വിജയൻ പതിവുപോലെ കടലാസിലെഴുതി തയ്യാറെടുത്തെത്തിയപ്പോൾ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രത്യേകം തയ്യാറാക്കിയ കുറിപ്പുകളൊന്നുമില്ലാതെയാണ് ഒന്നേകാൽ മണിക്കൂറോളം സംസാരിച്ചത്. 1939-ൽ സ്റ്റാലിൻ-ഹിറ്റ്ലർ ഉമ്പടിയുണ്ടായിരുന്നു. അന്ന് ഇന്ത്യയിലെയും കേരളത്തിലെയും കമ്യൂണിസ്റ്റുകാർ സോവിയറ്റ് യൂണിയനിലെ സ്റ്റാലിൻ പറയുന്നതേ കേൾക്കൂ. സ്റ്റാലിൻ അന്നും ഹിറ്റ്ലർക്കൊപ്പമായിരുന്നു. ഹിറ്റ്ലർ സോവിയറ്റ് യൂണിയനെ ആക്രമിച്ചപ്പോൾ മാത്രമാണ് സ്റ്റാലിൻ […]
Read more

എൽഡിഫ് നെ പരിഹസിച്ച് വി ഡി സതീശൻ

തിരുവനന്തപുരം: ഭരണത്തിൽനിന്ന്‌ ഇറങ്ങുമ്പോൾ ആറായിരത്തോളം കോടി രൂപ ഖജനാവിലുണ്ടായിരുന്നെന്ന മുൻ സർക്കാരിന്റെ അവകാശവാദത്തെ പരിഹസിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. പണം കൊടുക്കാനുള്ളവർ വാതിൽക്കൽ കാത്തുനിൽക്കുമ്പോൾ ശമ്പളം പോക്കറ്റിലിട്ട് വീടിനകത്തിരിക്കുന്ന ജീവനക്കാരൻ, തന്റെ കൈയിൽ പണമുണ്ടെന്നു പറയുന്നതുപോലാണിതെന്ന് മുഖ്യമന്ത്രി കളിയാക്കി. മേയ് 16-ന് 6000 കോടി രൂപ ട്രഷറിയിൽ ബാക്കിയുണ്ടെന്നായിരുന്നു ദിവസങ്ങളായുള്ള പ്രചാരണം. എന്നാലുണ്ടായിരുന്നത് 2000 കോടി. 6000 കോടി ഉണ്ടായിരുന്നെങ്കിൽ തദ്ദേശസ്ഥാപനങ്ങളുടെ മൂന്നാം ഗഡുവായ 1982 കോടി രൂപ എന്തുകൊണ്ട്‌ നൽകിയില്ല? പട്ടികജാതി പട്ടികവർഗ വിദ്യാർഥികൾക്ക് 377 […]
Read more

ബിന്ദു കൃഷ്ണയ്ക്ക് BJP ബന്ധം

തിരുവനന്തപുരം: മന്ത്രി ബിന്ദു കൃഷ്‌ണയുടെ പ്രൈവറ്റ്‌ സെക്രട്ടറിക്ക്‌ ബിജെപി ബന്ധമെന്ന്‌ കോൺഗ്രസുകാർ. സമൂഹമാധ്യമങ്ങളിൽ ഇതുമായി ബന്ധപ്പെട്ട്‌ കോൺഗ്രസ്‌ പ്രവർത്തകരുടെ ട്രോളുകൾ നിറഞ്ഞു. ബിജെപിക്കാരനെ പ്രൈവറ്റ്‌ സെക്രട്ടറിയാക്കിയ നടപടി റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കോൺഗ്രസ്‌ പ്രാദേശിക നേതൃത്വം മന്ത്രി ബിന്ദു കൃഷ്‌ണയ്‌ക്കും കെപിസിസി നേതൃത്വത്തിനും പരാതി നൽകി. മന്ത്രി ബിന്ദു കൃഷ്‌ണ പ്രൈവറ്റ്‌ സെക്രട്ടറിയാക്കിയ ശരത്‌ചന്ദ്രൻ നേരത്തെ ടൂറിസം മന്ത്രിയായിരുന്ന കെ സി വേണുഗോപാലിന്റെ അഡീഷണൽ പ്രൈവറ്റ്‌ സെക്രട്ടറിയായിരുന്നു. ശരത്‌ചന്ദ്രനെ അറിയില്ലെന്നും കെപിസിസി നേതൃത്വം കൊടുത്ത ലിസ്റ്റിലുള്ളയാളാകാമെന്നും ശരത്‌ചന്ദ്രനെ ശുപാർശ […]
Read more

മോദി ഉടനെ താഴെവീഴും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യങ്ങൾ ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. തന്റെ കണക്കുകൂട്ടൽ അനുസരിച്ച് ഒരു വർഷത്തിനുള്ളിൽ മോദിക്ക് അധികാരം നഷ്ടപ്പടുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ന്യൂഡൽഹിയിലെ ഇന്ദിരാ ഭവനിൽ ആദിവാസി കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇതുവരെ കണ്ടിട്ടില്ലാത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. വിലക്കയറ്റം രൂക്ഷമാണ്. ഇതിനെ ആർക്കും തടുക്കാൻ കഴിയില്ല. ബിജെപി ഭരണത്തിൽ തുടർന്നാൽ ഭീകരമായ സാമ്പത്തിക സുനാമിയുണ്ടാകുമെന്നും രാഹുൽ ഗാന്ധി […]
Read more

ഡി കെ ശിവകുമാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ബം​ഗളൂരു : ഡി കെ ശിവകുമാർ കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ താവർ ചന്ദ് ഗെലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു. കർണാടകയുടെ 18–ാമത് മുഖ്യമന്ത്രിയാണ് ഡി കെ ശിവകുമാർ. ഡി കെ ശിവകുമാറിനൊപ്പം അദ്ദേഹത്തിൻ്റെ മന്ത്രിസഭയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും. ഭരണഘടനയുടെ ചെറുപതിപ്പ് കൈയ്യിലേന്തിയായിരുന്നു ഡി കെ ശിവകുമാർ സത്യപ്രതിജ്ഞ ചെയ്തത്. സിദ്ധരാമയ്യ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായിരുന്ന ഡി കെ ശിവകുമാർ കോൺഗ്രസിന്റെ ദക്ഷിണേന്ത്യയിലെ ട്രബിൾഷൂട്ടറായ നേതാവ് എന്ന നിലയിലാണ് അറിയപ്പെടുന്നത്. ഡി കെ ശിവകുമാറിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ […]
Read more

വി ഡി ക്കെതിരെ കോൺഗ്രസ് വക്താവ്

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനുമായി ആലുവ ദേശത്തെ വീട്ടിലെത്തി ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി കൂടിക്കാഴ്ച നടത്തിയതിൽ വിമർശനവുമായി കോൺഗ്രസ് വക്താവ് വി.ആർ അനൂപ്. തുഷാർ സാമ്പത്തിക കുറ്റവാളിയാണെന്നും എസ്എൻഡിപി നേതാവായി കാണാൻ കഴിയില്ലെന്നും വിആർ അനൂപ് ഫേസ്ബുക്കിൽ കുറിച്ചു. തുഷാർ വെള്ളാപ്പള്ളിയുമായി ചർച്ച നടത്താൻ തയ്യാറല്ലെന്ന് മുഖ്യമന്ത്രിക്ക് പറയാമായിരുന്നുവെന്നാണ് വിമർശനം. ചർച്ചക്കിരുത്തി ലെജിറ്റിമിസി ഉണ്ടാക്കിക്കൊടുക്കുന്നത് അംഗീകരിക്കാനാവില്ലെന്നും വി ആർ അനൂപ് വിമർശിച്ചു. സാമ്പത്തിക തട്ടിപ്പിന് ഗൾഫിൽ അറസ്റ്റ് ചെയ്യപ്പെട്ട തുഷാറിനെ അന്നത്തെ മുഖ്യമന്ത്രി പിണറായി […]
Read more

ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കർ, 99 വോട്ടുകൾ ലഭിച്ചു

തിരുവനന്തപുരം: ഷാനിമോൾ ഉസ്മാൻ കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ. 99 വോട്ടുകളാണ് ഷാനിമോൾക്ക് ലഭിച്ചത്. ഇടതുസ്ഥാനാർത്ഥി മുഹമ്മദ് മുഹ്സിന് 34 വോട്ടുകളാണ് ലഭിച്ചത്. 4 പേർ വോട്ട് ചെയ്തില്ല. വോട്ടെടുപ്പിൽ നിന്ന് ബിജെപി എംഎൽഎമാർ വിട്ടുനിന്നു. സ്പീക്കറും വോട്ട് ചെയ്തില്ല.
Read more

മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്; സ്കൂൾ പ്രിൻസിപ്പലിന് സസ്പെൻഷൻ

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ സമൂഹമാധ്യമം വഴി അപമാനിച്ചെന്ന പരാതിയിൽ പ്രിൻസിപ്പലിന് സസ്പെൻഷൻ. പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെതാണ് നടപടി. ആറ്റിങ്ങൽ ഗവൺമെൻറ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പൽ ജവാദിനെയാണ് സസ്പെൻഡ് ചെയ്തത്. മെയ് 31ന് സർവീസിൽ നിന്ന് വിരമിക്കാൻ ഇരിക്കവേയാണ് നടപടി. സംഭവത്തിൽ യൂത്ത് കോൺഗ്രസ് നൽകിയ പരാതിയിൽ അധ്യാപകനെതിരെ നേരത്തെ കേസെടുത്തിരുന്നു. പിന്നാലെ ശക്തമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് അറിയിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിരുന്നു. ഫേസ് ബുക്ക് പോസ്റ്റിലൂടെ മുഖ്യമന്ത്രിയുടെ ചിത്രവും പോസ്റ്ററും […]
Read more

സിൽവർ ലൈനിന് ബദൽ; കേരളത്തിൽ പുതിയ അതിവേഗ പാത നടപ്പാക്കാൻ സർക്കാർ

തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ മുന്നോട്ടുവച്ച സിൽവർ ലൈൻ പദ്ധതിക്ക് പകരം അതിവേഗ റെയിൽ പാത നടപ്പാക്കാൻ ഒരുങ്ങുകയാണ് യുഡിഎഫ് സർക്കാർ. കേരളത്തിൻ്റെ വടക്കേയറ്റം മുതൽ തെക്കേയറ്റം വരെയുള്ള റെയിൽപാതയാണ് ലക്ഷ്യമിടുന്നത്. സിൽവർ ലൈനിന് പകരമായി മറ്റൊരു അതിവേഗ പാതയാണ് യുഡിഎഫ് സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. ഇതിൻ്റെ ഭാഗമായി ഇ ശ്രീധരനുമായി ഇന്ന് മുഖ്യമന്ത്രി കൂടിക്കാഴ്‌ച നടത്തും. തിരുവനന്തപുരത്ത് വച്ച് വൈകിട്ടാണ് വിഡി സതീശൻ, ഇ ശ്രീധരനെ നേരിൽ കാണുന്നത്. ഈ യോഗത്തിൽ നേരത്തെ ഇ ശ്രീധരൻ മുന്നോട്ടുവച്ച […]
Read more

Recent News