ബിജെപി ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ യുഡിഎഫ്

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനൊരുങ്ങി യുഡിഎഫ്. ഭരണസ്തംഭനം ചൂണ്ടിക്കാട്ടിയാണ് അവിശ്വാസ പ്രമേയത്തിന് ഒരുങ്ങുന്നത്. അവിശ്വാസ പ്രമേയത്തിൽ എൽഡിഎഫ് നിലപാട് നിർണായകമാകും. കോർപ്പറേഷനിൽ ബിജെപി അധികാരത്തിലെത്തി ആറ് മാസം പിന്നിട്ടിട്ടും തുടരുന്ന ഭരണ സ്തംഭനം ചൂണ്ടിക്കാട്ടിയാണ് നീക്കം. ഈ മാസം 29ന് ചേരുന്ന കൗൺസിൽ യോഗത്തിൽ അവിശ്വാസപ്രമേയം കൊണ്ടുവരാനാണ് മന്ത്രി കെ. മുരളീധരന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമെടുത്തത്. പിടിപ്പുകേട് തുടരുമ്പോഴും കോർപ്പറേഷനിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ തല്ലുകയാണെന്ന് മന്ത്രി കെ.മുരളീധരൻ പറഞ്ഞു. […]

വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്‍പ്പന; ചർച്ചകൾ നടത്താനൊരുങ്ങി യുഡിഎഫ്

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്‍പ്പനയിൽ തിടുക്കത്തിൽ തീരുമാനമുണ്ടാകില്ല. വിശദമായി ചർച്ചകൾ നടത്താനാണ് യുഡിഎഫിന്‍റെ തീരുമാനം. ഫിനാൻസ് ബില്ലിൽ നികുതി ഘടന വന്നാലും എക്സൈസ് കമ്മീഷണറുടെ പ്രത്യേക അനുമതി ഇല്ലാതെ വില്പന നടക്കില്ലെന്നാണ് വിശദീകരണം. ഇക്കാര്യത്തിൽ ഘടക കക്ഷികളുടെ നിലപാടും പ്രധാനമാണ്. മദ്യ നികുതിയിളവ് വേണ്ടെന്ന് തന്നെയാണ് മുസ്ലീം ലീ​ഗിന്‍റെ നിലപാട്. യുഡിഎഫ് യോ​ഗത്തിൽ ലീ​ഗ് നിലപാട് അറിയിക്കും. അതേസമയം നികുതി ഘടന പിൻവലിക്കാത്തത് സർക്കാരിനെതിരെ വീണ്ടും ആയുധമാക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം. ശക്തമായ എതിർപ്പ് മൂലം മദ്യനയത്തിലെ അന്തിമ […]

സർക്കാർ ക്ഷേമ പദ്ധതികളിൽ നിന്ന് പിന്മാറുന്നു; ബജറ്റിനെതിരെ വിമര്‍ശനവുമായി എം.വി ​ഗോവിന്ദൻ

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്‍റെ കന്നി ബജറ്റിനെതിരെ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. ബജറ്റ് അദാനിക്ക് വേണ്ടിയുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. സമ്പൂർണ സ്വകാര്യവത്കരണത്തിനുള്ള ആമുഖ പ്രസംഗമാണ് മുഖ്യമന്ത്രിയുടെ ബജറ്റ് പ്രഭാഷണം. പൊതുമേഖല സ്ഥാപനങ്ങൾ പൂട്ടുകയും, കോർപ്പറേറ്റുകൾക്ക് സ്വത്ത് നൽകുകയും ചെയ്യുന്നു. നെഹ്റുവിയൻ സോഷ്യലിസ്റ്റ് ആശയം പറയുന്ന സതീശൻ വിപരീത ദിശയിൽ നീങ്ങുന്നുവെന്നും അദ്ദേഹം ​കുറ്റപ്പെടുത്തി. ചാർട്ടേഡ് വിമാനത്തിലെ വി.ഡിയുടെ യാത്ര എല്ലാം വിൽക്കാൻ വേണ്ടിയാണെന്നും എല്ലാം അദാനിക്ക് വേണ്ടിയാണെന്നും എം. വി ​ഗോവിന്ദൻ വിമർശിച്ചു. […]

‘ഭരണം കിട്ടിയത് നിങ്ങൾക്ക് സുഖിക്കാനല്ല’; പല പാർട്ടിക്കാരും പരാതി പറയുന്നുവെന്ന് നിഖിൽ പൈലി

ഇടുക്കി: ഭരണം കിട്ടിയത് അഞ്ച് വർഷത്തേക്കാണെന്ന് മന്ത്രിമാരെയും എംഎൽഎമാരെയും ഓർമ്മിപ്പിച്ച് ഇടുക്കി ഡിസിസി അംഗം നിഖിൽ പൈലി. വീണ്ടും തിരഞ്ഞെടുപ്പ് ഉണ്ടാവുമെന്ന കാര്യം മന്ത്രിമാരും എംഎൽഎമാരും അത് മറക്കരുതെന്നും നിഖിൽ. പല പാർട്ടിക്കാരും പരാതി പറഞ്ഞു തുടങ്ങി. താഴെത്തട്ടിൽ കുറേ പാർട്ടി പ്രവർത്തകരും സൈബർ യുദ്ധം ചെയ്യുന്നവരും ഒക്കെ ചേർന്നാണ് നിങ്ങളെ ഭരണത്തിലേറ്റിയതെന്ന് മറക്കേണ്ടെന്നും നിഖിൽ ഫേസ്ബുക്കിൽ കുറിച്ചു. നിങ്ങൾക്ക് സുഖിക്കാനും പത്രാസ് കാട്ടാനും സിൽബന്ധികളെ കസേരയിൽ ഇരുത്താനും സമ്പാദിക്കാനും ആണ് ഭരണമെന്ന് കരുതരുത്. ജനത്തിന് ഗുണം […]

ചാത്തന്നൂരിലെ യുഡിഎഫിന്റെ പരാജയം അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിച്ചു

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിൽ ചാത്തന്നൂരിലെ യുഡിഎഫിന്റെ പരാജയം അന്വേഷിക്കാന്‍ മൂന്നം​ഗ കമ്മീഷനെ നിയോഗിച്ചു. കെപിസിസി സെക്രട്ടറി എല്‍. കെ ശ്രീദേവി ചെയര്‍മാനായ കമ്മീഷനാണ് പരാജയം അന്വേഷിക്കുക. എല്‍.കെ ശ്രീദേവിക്ക് പുറമേ ജി. ആര്‍ കൃഷ്ണകുമാര്‍, എം. സുജയ് എന്നിവരാണ് കമ്മീഷനിലെ മറ്റ് അംഗങ്ങള്‍. സംസ്ഥാനത്ത് യുഡിഎഫ് തരംഗം ഉണ്ടായപ്പോഴും ചാത്തന്നൂരില്‍ യുഡിഎഫ് മൂന്നാം സ്ഥാനത്ത് തള്ളപ്പെട്ടതാണ് അന്വേഷിക്കുക.15 ദിവസത്തിനകം റിപ്പോര്‍ട്ട് ഡിസിസിക്ക് സമര്‍പ്പിക്കും. തുടർന്ന് റിപ്പോര്‍ട്ട് ഡിസിസി കെപിസിസിക്ക് കൈമാറും. റിപ്പോര്‍ട്ട് തൃപ്തികരമല്ലെങ്കില്‍ കെപിസിസി മറ്റൊരു സമിതിയെ […]

കൗൺസിലർ വാച്ചും ഫയലും മോഷ്ടിച്ചെന്ന് ചെയർപേഴ്സന്റെ പരാതി

കോട്ടയം: കോട്ടയം പാലാ നഗരസഭയിലെ യുഡിഎഫിനുള്ളില്‍ പോര്. കോണ്‍ഗ്രസ് കൗണ്‍സിലറുടെ പരാതിയില്‍ ബിനു പുളിക്കകണ്ടത്തിന് എതിരെ പോലീസ് കേസെടുത്തു. പിന്നാലെ കൗണ്‍സിലര്‍ ബിജു തോമസിന് എതിരെ ചെയര്‍പേഴ്‌സണ്‍ ദിയ പുളിക്കകണ്ടം പരാതി നല്‍കി. തന്റെ ചേമ്പറിലെ വില പിടിപ്പുള്ള വാച്ചും പ്രധാന ഫയലും നഷ്ടമായെന്നാണ് ദിയയുടെ പരാതി. ബിനു പുളുക്കണ്ടത്തിനെതിരെ പരാതി നല്‍കിയ യുഡിഎഫ് കൗണ്‍സിലര്‍ ബിജു തോമസ് ചേമ്പറില്‍ വന്നുപോയതിന് പിന്നാലെയാണ് സാധനങ്ങള്‍ കാണാതായതെന്ന് ദിയയുടെ പരാതിയിലുണ്ട്. കഴിഞ്ഞ ദിവസം കേസെടുക്കുന്നതിനായി ബിജുവും പോലീസ് ഉദ്യോഗസ്ഥരും […]

സിൽവർ ലൈനിന് ബദൽ; കേരളത്തിൽ പുതിയ അതിവേഗ പാത നടപ്പാക്കാൻ സർക്കാർ

തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ മുന്നോട്ടുവച്ച സിൽവർ ലൈൻ പദ്ധതിക്ക് പകരം അതിവേഗ റെയിൽ പാത നടപ്പാക്കാൻ ഒരുങ്ങുകയാണ് യുഡിഎഫ് സർക്കാർ. കേരളത്തിൻ്റെ വടക്കേയറ്റം മുതൽ തെക്കേയറ്റം വരെയുള്ള റെയിൽപാതയാണ് ലക്ഷ്യമിടുന്നത്. സിൽവർ ലൈനിന് പകരമായി മറ്റൊരു അതിവേഗ പാതയാണ് യുഡിഎഫ് സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. ഇതിൻ്റെ ഭാഗമായി ഇ ശ്രീധരനുമായി ഇന്ന് മുഖ്യമന്ത്രി കൂടിക്കാഴ്‌ച നടത്തും. തിരുവനന്തപുരത്ത് വച്ച് വൈകിട്ടാണ് വിഡി സതീശൻ, ഇ ശ്രീധരനെ നേരിൽ കാണുന്നത്. ഈ യോഗത്തിൽ നേരത്തെ ഇ ശ്രീധരൻ മുന്നോട്ടുവച്ച […]

വണ്ടൂർ കാപ്പിലിലെ പ്രതിഷേധ പ്രകടനം; യുഡിഎഫ്, സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്

മലപ്പുറം: വണ്ടൂർ കാപ്പിലിലെ പ്രതിഷേധ പ്രകടനത്തിൽ യുഡിഎഫ്, സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്ത് വണ്ടൂർ പൊലീസ്. അനുമതി ഇല്ലാതെ പ്രകടനം നടത്തിയതിനാണ് പോലീസ് കേസെടുത്തത്. പ്രസ്ഥാനത്തിന് നേരെ വന്നാൽ കൈവെട്ടും, വെള്ള പുതപ്പിക്കും എന്നിവ ആയിരുന്നു പ്രവർത്തകർ വിളിച്ച മുദ്രാവാക്യം. മന്ത്രി എപി അനിൽകുമാറിന്റെ ഫ്ലക്സ്‌ ബോർഡ് കീറുകയും ചെയ്തു. അതേസമയം, പ്രദേശത്തു പൊലീസ്‌ സർവകക്ഷി യോഗം വിളിക്കാൻ തീരുമാനിച്ചു. കാപ്പിലിൽ ബാർബർ ഷോപ്പിൽ ഇരിക്കുന്നതിനിടെ സിപിഎം പ്രവർത്തകൻ സാജുവിന് കുത്തേറ്റത്തിന് പിന്നാലെയാണ് പ്രതിഷേധം ഉണ്ടായത്.

വ്യവസായ വകുപ്പ് ഡയറക്ടറുടെ നിയമനം; പ്രതികരണത്തിനില്ലെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: വ്യവസായ വകുപ്പ് ഡയറക്ടറുടെ നിയമന വിഷയത്തിൽ പ്രതികരണത്തിനില്ലെന്നു മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതൊക്കെ ആഭ്യന്തര കാര്യമാണെന്നും മാധ്യമങ്ങളെ അറിയിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ സർക്കാർ വാഗ്ദാനം ചെയ്ത കാര്യങ്ങൾ നടപ്പാക്കാനാണ് ശ്രമം. അനുദിനം നടക്കുന്ന കാര്യങ്ങളിൽ അപ്പപ്പോൾ പ്രതികരണത്തിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സെക്രട്ടറിമാരുടെ നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ക്യാബിനറ്റിന് ശേഷമേ പ്രതികരിക്കാൻ പറ്റുകയുളൂവെന്ന് തദ്ദേശ മന്ത്രി കെ.എം. ഷാജിയും പ്രതികരിച്ചു. വിഷയത്തിൽ ഇപ്പോൾ വ്യക്തത ഇല്ലെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടറിമാരുടെ മാറ്റത്തിൽ പരാതി ഇല്ലെന്ന് […]

എന്നും ഇടതുപക്ഷത്തോടൊപ്പം നിൽക്കും, തലപോയാലും വഞ്ചിക്കില്ല; കെ ടി ജലീൽ

മലപ്പുറം: താന്‍ പാര്‍ട്ടി വിടുന്നുവെന്ന പ്രചാരണം തള്ളി കെ ടി ജലീല്‍. തെറ്റുകള്‍ പാര്‍ട്ടി തിരുത്തുമെന്നും പിശകുകള്‍ മറികടന്ന് ഫിനിക്‌സ് പക്ഷിയെപ്പോലെ തിരിച്ചുവരുമെന്നും കെ ടി ജലീല്‍ സോഷ്യൽ മീഡിയയിൽ കുറിച്ചു. തലപോയാലും വിശ്വസിച്ചവരെ വഞ്ചിക്കില്ലെന്നും ജയപരാജയങ്ങളില്‍ കട്ടയ്ക്ക് കൂടെ താനുമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. താനുമായി ബന്ധപ്പെട്ട് ചിലര്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതെല്ലാം അസംബന്ധങ്ങളാണ്. ചെങ്കൊടി വിട്ട് തനിക്കൊരു രാഷ്ട്രീയമില്ല. ഇടതുപക്ഷത്തോടൊപ്പം നെഞ്ചുറപ്പോടെ മുന്നോട്ടു കുതിക്കും. തല പോയാലും വിശ്വസിച്ചവരെ വഞ്ചിക്കില്ല. സുഖത്തിലും ദു:ഖത്തിലും കൂടെയുണ്ടാകും. ജയപരാജയങ്ങളില്‍ […]