Tag: UDF

പി.ജെ. ജോസഫിന്റെ ക്യാബിനറ്റ് പദവി വൈകും; മഴക്കെടുതിയിൽ ഉഭയകക്ഷി ചർച്ച മാറ്റി

തിരുവനന്തപുരം: കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫിന് ക്യാബിനറ്റ് പദവി നൽകുന്ന തീരുമാനം വൈകും. സംസ്ഥാനത്തെ മഴക്കെടുതിയെ തുടർന്ന് യുഡിഎഫും കേരള കോൺഗ്രസും തമ്മിൽ നടത്താനിരുന്ന ഉഭയകക്ഷി ചർച്ചകൾ മാറ്റിവെച്ചതോടെയാണ് തീരുമാനം നീളുന്നത്. കഴിഞ്ഞ യുഡിഎഫ് മുന്നണി യോഗത്തിൽ പി.ജെ. ജോസഫിന് ക്യാബിനറ്റ് പദവി നൽകുമെന്ന ആവശ്യം നേതൃത്വം അംഗീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഓഗസ്റ്റ് ആദ്യവാരം ചർച്ചകൾ നടത്താനായിരുന്നു തീരുമാനം. എന്നാൽ കനത്ത മഴയും ദുരന്തസാഹചര്യവും കാരണം നേതാക്കൾ വിവിധ മേഖലകളിൽ തിരക്കിലായതോടെ ചർച്ചകൾ മാറ്റിവെക്കുകയായിരുന്നു. മുന്നോക്ക […]
Read more

നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് ഭരണം നഷ്ടമായി

പത്തനംതിട്ട: പത്തനംതിട്ട നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് ഭരണം നഷ്ടമായി. യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായതോടെയാണ് ബിജെപിക്ക് ഭരണം നഷ്ടമായത്. യുഡിഎഫ് അവിശ്വാസ പ്രമേയത്തെ എല്‍ഡിഎഫ് പിന്തുണക്കുകയായിരുന്നു. ആകെയുള്ള രണ്ട് എല്‍ഡിഎഫ് അംഗങ്ങളാണ് യുഡിഎഫ് അവിശ്വാസപ്രമേയത്തെ പിന്തുണച്ചത്. ബിജെപി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസാദിനെതിരെയാണ് അവിശ്വാസപ്രമേയം കൊണ്ടുവന്നത്. ബിജെപിക്കും കോണ്‍ഗ്രസിനും ആറ് വീതം അംഗങ്ങളും എല്‍ഡിഎഫിന് രണ്ട് അംഗങ്ങളുമായിരുന്നു പഞ്ചായത്തില്‍ ഉണ്ടായിരുന്നത്. പിന്നാലെ ടോസിലൂടെയായിരുന്നു ബിജെപിക്ക് ഭരണം ലഭിച്ചത്. അവിശ്വാസ പ്രമേയത്തെ പിന്തുണച്ച രണ്ട് എല്‍ഡിഎഫ് പ്രതിനിധികളും സിപിഐഎം അംഗങ്ങളാണ്. […]
Read more

പിഎംശ്രീ പദ്ധതി; യുഡിഎഫ് അണികളെയും ജനങ്ങളെയും ഒരുപോലെ പറ്റിച്ചുവെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: ഭരണം കിട്ടിയതോടെ പിഎംശ്രീ പദ്ധതിയിൽ യുഡിഎഫ് മലക്കം മറിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ലീഗാണ് വിദ്യാഭ്യാസവകുപ്പ് കൈകാര്യം ചെയ്യുന്നതെന്നും സ്വന്തം അണികളെ പിന്നിൽ നിന്നും കോൺഗ്രസും ലീഗും കുത്തിയെന്നും അദ്ദേ​ഹം ആരോപിച്ചു. സംഘപരിവാറിന് കീഴടങ്ങി ബ്ലെഡ് മണി വാങ്ങുകയാണ്. അമുസ്ലിംങ്ങളെ വഖഫ് ബോർഡിൽ നിയമിക്കാമെന്ന് സമ്മതിക്കുന്നു. ഇത് ആർഎസ്എസ് വിധേയത്വമാണെന്നും പിണറായി വിജയൻ പറഞ്ഞു. കേന്ദ്രത്തിൻ്റെ പണം വാങ്ങിയാൽ പാഠ്യപദ്ധതി എങ്ങനെ ഒഴിവാക്കാൻ കഴിയും. യുഡിഎഫ് അണികളെയും ജനങ്ങളെയും ഒരുപോലെ പറഞ്ഞുപറ്റിച്ചു. യുഡിഎഫ് ജനങ്ങളോട് […]
Read more

യുഡിഎഫ് പങ്കാളിയായില്ല; മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: മഹാപ്രളയത്തിലെ രക്ഷാപ്രവർത്തനത്തിൽ യുഡിഎഫ് പങ്കാളിയായില്ലെന്നും സിഎംഡിആർഎഫിലേക്ക് സംഭാവന നൽകിയില്ലെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഉത്തരവ് പരസ്യമായി കത്തിച്ചു. മുഖ്യമന്ത്രി വി.ഡി സതീശൻ സ്വന്തം മണ്ഡലത്തിൽ പുനർജനിയെന്ന സ്വന്തം പദ്ധതിയുണ്ടാക്കി. സർക്കാർ സംവിധാനങ്ങളെ വിശ്വസിക്കാതെ അദ്ദേഹം സ്വന്തം പദ്ധതി കൊണ്ടുവന്നു. ഒട്ടും സുതാര്യമല്ലാതെ കോടികൾ വിദേശത്തു നിന്നും കൊണ്ടുവന്നുവെന്നും പിണറായി വിജയൻ ആരോപിച്ചു. വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി വി.ഡി സതീശനെതിരെ പിണറായി രൂക്ഷവിമർശനം ഉയർത്തിയത്. മണപ്പാട് ഫൌണ്ടേഷൻ എന്ന സംഘടനവഴി കൊണ്ടുവന്ന കോടികൾ പുനർജനിക്ക് ഉപയോഗിച്ചു. ലണ്ടനിലേക്ക് […]
Read more

പിഎംശ്രീയില്‍ യുഡിഎഫിനും ലീഗീനും ഒരേ അഭിപ്രായം; അടൂര്‍ പ്രകാശിനെ തള്ളി മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: പിഎംശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ തള്ളി മന്ത്രി പി. കെ കുഞ്ഞാലിക്കുട്ടി. യുഡിഎഫ് യോഗത്തില്‍ പിഎംശ്രീ സംബന്ധിച്ച യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് പി. കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുഡിഎഫ് കണ്‍വീനര്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മാത്രമാണ് മറുപടി പറഞ്ഞത്. പിഎംശ്രീയില്‍ യുഡിഎഫിനും ലീഗീനും ഒരേ അഭിപ്രായം ആണെന്നും പി. കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ‘യുഡിഎഫ് യോഗത്തില്‍ പിഎംശ്രീ സംബന്ധിച്ച യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല. അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് പുറത്തുവരുന്നത്. മന്ത്രിസഭാ ഉപസമിതി പിഎംശ്രീയില്‍ […]
Read more

പിഎംശ്രീ പദ്ധതിയിൽ നിന്ന് പിന്മാറില്ല; വീര്യം കുറ‍ഞ്ഞ മദ്യത്തിൽ നിർദേശത്തിന് ഉപസമിതി

തിരുവനന്തപുരം: പിഎംശ്രീ പദ്ധതിയിൽ നിന്ന് ഇനി പിന്മാറില്ലെന്ന് യുഡിഎഫിൽ ധാരണ. വീര്യം കുറ‍ഞ്ഞ മദ്യം വിൽക്കണോയെന്നതിൽ നിര്‍ദ്ദേശം സമര്‍പ്പിക്കാൻ യുഡിഎഫ് ഉപസമിതിയുണ്ടാക്കും. രണ്ടാം ഭൂപരിഷ്കരണം, സ്വകാര്യ നിക്ഷേപം തുടങ്ങിയവയിൽ തീരുമാനമെടുക്കാൻ ഒരു ദിവസം നീളുന്ന യോഗം ചേരാനും യുഡിഎഫ് തീരുമാനിച്ചു. വീര്യം കുറ‍ഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി തീരുമാനിച്ചു. വിവാദം തണുപ്പിക്കാൻ നികുതി തീരുമാനിച്ചെങ്കിലും വീര്യം കുറഞ്ഞ മദ്യം വിൽക്കണോയെന്ന് യുഡിഎഫ് തീരുമാനിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ചേര്‍ന്ന ആദ്യ മുന്നണി യോഗത്തിൽ യുഡിഎഫ് […]
Read more

യുഡിഎഫ് നിര്‍ണായക യോഗം ഇന്ന്; ബോര്‍ഡ്- കോര്‍പ്പറേഷന്‍ ചര്‍ച്ചകളിലേക്ക് യുഡിഎഫ്

തിരുവനന്തപുരം: വി ഡി സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷമുളള ആദ്യ യുഡിഎഫ് യോഗം ഇന്ന്. രാവിലെ ക്ലിഫ് ഹൗസിലാണ് യോഗം. ബോര്‍ഡ്, കോര്‍പ്പറേഷന്‍ വിഭജനം, വീര്യം കുറഞ്ഞ മദ്യം, പിഎം ശ്രീ തുടങ്ങിയ കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകാനാണ് സാധ്യത. സര്‍ക്കാര്‍- പാര്‍ട്ടി ഏകോപനത്തിന് ഉന്നതാധികാര സമിതി എന്ന ആവശ്യവും മുന്നണിയിലുണ്ട്. പ്രധാന ബോര്‍ഡുകളും കോര്‍പ്പറേഷനുകളുമാണ് ഘടകക്ഷികള്‍ ലക്ഷ്യമിടുന്നത്. ഭരണ പരിഷ്‌കാര കമ്മീഷന് വേണ്ടി മുസ്‌ലിം ലീഗും കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗവും അവകാശവാദം ഉന്നയിക്കും. കെടിഡിസിയിലും വനിതാ […]
Read more

യുഡിഎഫ് നേതൃയോഗം; ഉഭയകക്ഷി ചർച്ചയ്ക്കായി ഉപസമിതിയെ നിയോഗിച്ചേക്കും

തിരുവനന്തപുരം: ഭരണത്തിലേറിയ ശേഷം മുന്നണി യോഗം ചേർന്ന് ചർച്ചകൾ നടന്നിട്ടില്ലെന്ന പരാതി ഉയരുന്നതിനിടെ, വ്യാഴാഴ്ച യുഡിഎഫ് നേതൃയോഗം ചേരും. നയപരമായ കാര്യങ്ങൾക്കൊപ്പം ഭരണത്തിന്റെ ഭാഗമായി ലഭിക്കുന്ന പദവികളുടെ വിഭജനവും തീരുമാനമാകാനുണ്ട്. ബോർഡ്, കോർപ്പറേഷൻ ചെയർമാൻ, അംഗങ്ങൾ, വിവിധ കമ്മിഷനുകളിലേക്കുള്ള നിയമനങ്ങൾ, അക്കാദമിക സമിതികളിലേക്ക് പ്രതിനിധികളെ നിശ്ചയിക്കൽ എന്നിങ്ങനെ മുന്നണിക്കുള്ളിൽ ധാരണയാകേണ്ട കാര്യങ്ങളുമുണ്ട്. ഇതിൽ തീരുമാനമുണ്ടാക്കാനുള്ള ഉഭയകക്ഷി ചർച്ചയ്ക്കായി ഉപസമിതിയെ നിയോഗിച്ചേക്കും. എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്ത് പുതുതായി രൂപവത്കരിച്ച സ്ഥാപനങ്ങളും മുൻപ്‌ കേരള കോൺഗ്രസ് (എം) കൈവശം വെച്ചിരുന്ന […]
Read more

യുഡിഎഫ് മുന്നണി യോഗം ചേർന്നിട്ട് രണ്ട് മാസം

തിരുവനന്തപുരം: കഴിഞ്ഞ രണ്ടു മാസമായി യുഡിഎഫ് മുന്നണി യോഗം ചേരാത്തതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി ഘടകകക്ഷികൾ. തെരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ടുപിന്നാലെ മേയ് മാസത്തിലാണ് ടീം യുഡിഎഫ് ഒടുവിൽ ഒന്നിച്ചിരുന്നത്. മുന്നണിയുടെ സംസ്ഥാന സമിതി യോഗമാകട്ടെ അതിനും വളരെ മുൻപാണ് നടന്നത്. പുതുക്കിയ ബജറ്റിനു ശേഷം യോഗം വിളിക്കാമെന്ന് നേതാക്കൾക്കിടയിൽ ആലോചനയുണ്ടായെങ്കിലും തീരുമാനമായില്ല. ധവളപത്രം, ബജറ്റ്, നിയമസഭാ സമ്മേളനം തുടങ്ങി ഓരോ തിരക്കുകൾ പറഞ്ഞ് മുന്നണി യോഗം ബോധപൂർവ്വം നീട്ടിക്കൊണ്ടുപോകുകയാണെന്നാണ് കക്ഷി നേതാക്കളുടെ പ്രധാന പരാതി. ഇനി […]
Read more

പ്ലീഡര്‍ നിയമനം: കെഎസ്‌യുവിനെ തഴഞ്ഞ മുഖ്യമന്ത്രി, കൂടിക്കാഴ്ചയ്ക്ക് അനുമതിയില്ല

തിരുവനന്തപുരം: പ്ലീഡര്‍ നിയമനവിവാദത്തില്‍ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് കൂടിക്കാഴ്ചക്ക് അനുമതി നല്‍കാതെ മുഖ്യമന്ത്രി വിഡി സതീശന്‍. ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനത്തിലെ കെഎഎസ്‌യു പ്രതിഷേധത്തെ തള്ളിയ മുഖ്യമന്ത്രിയുടെ അധിക്ഷേപ പരാമര്‍ശത്തിന് പിന്നാലെയാണ് പരാതി അറിയിക്കാന്‍ അലോഷ്യസ് സേവ്യര്‍ കൂടിക്കാഴ്ചക്ക് അനുമതി തേടിയത്. എന്നാല്‍ അനുമതി നിഷേധിക്കുകയായിരുന്നു. പരാമര്‍ശം പിന്‍വലിക്കണമെന്നും പ്ലീഡറായി എസ്എഫ്‌ഐ നേതാവിനെ നിയമിച്ച തീരുമാനം പിന്‍വലിക്കണമെന്നും ആവശ്യപ്പെടാന്‍ കെഎസ്‌യു സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിരുന്നു. പ്ലീഡര്‍ നിയമനത്തില്‍ കെഎസ്‌യുവിന് എന്തു കാര്യം എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. […]
Read more

Recent News