Tag: UDF

സത്യപ്രതിജ്ഞ ചടങ്ങിൽ വിജയ്ക്ക് ക്ഷണം; കത്തയച്ച് ചീഫ് സെക്രട്ടറി

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്ക്ക് ക്ഷണം. ചീഫ് സെക്രട്ടറി എ. ജയതിലകാണ് ഔദ്യോഗികമായി ക്ഷണക്കത്ത് അയച്ചത്. എഐസിസി നേത്യത്വം ക്ഷണിക്കുന്നതിനൊപ്പം ഔദ്യോഗിക നടപടിക്രമങ്ങളുടെ ഭാഗമായാണ് ചീഫ് സെക്രട്ടറിയുടെ ക്ഷണം. നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന്റെ നിർദേശ പ്രകാരമാണ് ക്ഷണക്കത്ത് അയച്ചത്. കോണ്‍ഗ്രസുമായി അടുപ്പം നിലനിര്‍ത്തുന്ന നേതാവ് എന്ന നിലയില്‍ വിജയ് തിരുവനന്തപുരത്ത് വി. ഡി സതീശന്റെ സത്യപ്രതിജ്ഞയ്ക്ക് എത്താനുള്ള സാധ്യതയുണ്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല. ടിവികെ കേരളത്തില്‍ […]
Read more

മഞ്ഞുരുകുന്നു, രമേശ് ചെന്നിത്തല മന്ത്രിസഭയിൽ അം​ഗമാകും

തിരുവനന്തപുരം: രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്കെത്താൻ സാധ്യതയേറി. എന്നാൽ വകുപ്പിൽ അവ്യക്തത തുടരുകയാണ്. തുടർ ചർച്ചകൾക്കും അനുനയ നീക്കങ്ങൾക്കും പിന്നാലെയാണ് ഈ മഞ്ഞുരുക്കം. ചെന്നിത്തല കാബിനറ്റ് അം​ഗമായേക്കും എന്നതിൽ നേതാക്കൾ അന്തിമധാരണയിലേക്കെത്തുകയാണ്. രമേശ് ചെന്നിത്തലയെ കാണാനായി വി ഡി സതീശൻ വീട്ടിലെത്തിയിരുന്നു. ചെന്നിത്തല തന്റെ നേതാവാണെന്നായിരുന്നു സതീശൻ്റെ പ്രതികരണം. മന്ത്രി സ്ഥാനം പാർട്ടി തീരുമാനിക്കുമെന്നും ഒരു ഉപാധിയും ഇല്ലെന്നും ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു. കൂടിക്കാഴ്ചക്കിടെ സതീശൻ രമേശ് ചെന്നിത്തലയെ മന്ത്രിസഭയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.
Read more

നാണമില്ലാത്ത കോൺഗ്രസാണ് ഇത്

തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രിയായി വിഡി സതീശനെ തീരുമാനിച്ചതിൽ ബിജെപിയുടെ പ്രചാരണം കൂടുതൽ ശക്തമാക്കി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ലീഗ്, ജമാ അത്തെ സ്വാധീനമാണ് മുഖ്യമന്ത്രി തീരുമാനത്തിന് പിന്നിലെന്നാണ് ബിജെപി സംസ്ഥാന ഘടകം ആരോപിക്കുന്നത്. അത് ആവർത്തിക്കുകയാണ് രാജീവ് ചന്ദ്രശേഖർ ഇപ്പോൾ. 11 ദിവസത്തെ തർക്കങ്ങളും ചർച്ചകളും കഴിഞ്ഞ് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള UDF കേരളത്തിന്റെ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചു. ഒരു പാർട്ടിക്ക് സ്വന്തം മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്. പക്ഷേ ഞെട്ടിപ്പിക്കുന്നതും ആശങ്കാജനകവുമായ കാര്യം, കേരളത്തിന്റെ മുഖ്യമന്ത്രിയെ തീരുമാനിച്ചത് ജമാഅത്തെ […]
Read more

വി ഡി സതീശന് ആശംസകൾ നേർന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് ആശംസകൾ നേർന്ന് രമേശ് ചെന്നിത്തല. മന്ത്രിസഭയിൽ ആര് വേണമെന്ന് മുഖ്യമന്ത്രിയാണ് തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു . മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ മാധ്യമങ്ങൾക്ക് മുഖം കൊടുക്കാതെ ഗുരുവായൂരിലേക്ക് പോവുകയായിരുന്നു രമേശ് ചെന്നിത്തല. നിർമാല്യ ദർശനത്തിന് ഇറങ്ങുമ്പോഴായിരുന്നു പ്രതികരണം. പത്തു വർഷത്തെ ഇടതു ദുർഭരണത്തിൽ നിന്ന് മോചിപ്പിക്കുന്നതിനാണ് ജനവിധിയെന്നും യുഡിഎഫ് പ്രവർത്തകർ സതീശനൊപ്പമുണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു. എന്നാൽ, മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് തഴഞ്ഞതോടെ കടുത്ത അമർഷത്തിലായിരുന്നു ചെന്നിത്തല. സീനിയോറിറ്റി പരിഗണിക്കാതെ മുഖ്യമന്ത്രിയെ […]
Read more

‘ലീഗിനെ മുൻനിർത്തി വർഗീയ പ്രചാരണം’; എസ്എഫ്ഐ സംസ്ഥാന പ്രസിഡന്‍റ് എം ശിവപ്രസാദ്

തിരുവനന്തപുരം: ബിജെപിയും കാസയും ചേർന്ന് ലീഗിനെ മുൻനിർത്തി ന്യൂനപക്ഷ സമൂഹത്തെ ലക്ഷ്യം വെച്ച് വർഗീയ പ്രചാരണം നടത്തുന്നുണ്ടെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്‍റ് എം ശിവപ്രസാദ്. ഇത്തരം കൃമികളെ തിരിച്ചറിയാനുള്ള വിവേകം കേരളത്തിനുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കൂടാതെ, ലീഗിന് വഴങ്ങി ശ്രീ. കെ. സി.യെ ഹൈക്കമാൻഡ് ഒഴിവാക്കി എന്നാണ് ഈ കുബുദ്ധികൾ കേരളത്തിൽ പറയുന്നത്. എന്നാൽ ഞാൻ ചിന്തിക്കുന്നത് രാജ്യത്തെ ആർഎസ്എസിന്‍റെയും ബിജെപിയുടെയും അഭ്യർത്ഥന മാനിച്ച് കോൺഗ്രസ് ശ്രീ. കെ. സി.യെ ഡെൽഹിയിലും ശ്രീ. വി. ഡി.യെ […]
Read more

വി.ഡി. സതീശന്റെ പേരിൽ ശത്രുസംഹാരപൂജ

ആലപ്പുഴ: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ വി.ഡി. സതീശന്റെ പേരിൽ പേരിൽ ശത്രുസംഹാരപൂജ നടത്തി. ചതയം നക്ഷത്രപ്രകാരമാണ് വഴിപാട് സമർപ്പിച്ചത്. സംസ്ഥാനത്തെ മുഖ്യമന്ത്രി ചർച്ചയിൽ അദ്ദേഹത്തിന് അനൂകൂലമായ തീരുമാനം വരാൻ വേണ്ടിയായിരുന്നു അനുയായികൾ ക്ഷേത്രത്തിൽ വഴിപാട് നടത്തിയത്. രാഷ്ട്രീയ-സാമൂഹിക മേഖലയിൽ അനുകൂല ഫലങ്ങൾക്കും ദോഷനിവാരണത്തിനുമായി ഭക്തർ ഇത്തരം പൂജകൾ നടത്തുന്നത് പതിവാണ്.  അതേസമയം, ദിവസങ്ങള്‍ നീണ്ട ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ വിരാമമിട്ടുകൊണ്ട് പ്രതിപക്ഷ നേതാവായ വി ഡി സതീശനെ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചു. ദില്ലിയിൽ എഐസിസി […]
Read more

മുഖ്യമന്ത്രി തീരുമാനം ഇന്ന് ഉണ്ടായേക്കും; പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് പി കെ കുഞ്ഞാലിക്കുട്ടി. മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നത് ശരിയല്ലല്ലോ, റെസ്പോൺസബിൾ മാറ്ററല്ലേ എന്നും അദ്ദേഹം പറഞ്ഞു. വേഗത്തിൽ തീരുമാനം ഉണ്ടാകേണ്ടതുണ്ട്. തീരുമാനം വൈകില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കമാൻഡ് തീരുമാനത്തിനായി കാത്തിരിക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. സോണിയ ഗാന്ധി ലീഗ് നേതൃത്വവുമായി സംസാരിച്ചിട്ടില്ല. ലീഗിന്റെ മന്ത്രിമാർ ഉൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിക്കാൻ സാദിഖലി തങ്ങളെ ചുമതലപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കമാന്റ് തീരുമാനം വന്നാൽ മാധ്യമങ്ങളെ കാണുമെന്നും സംസ്ഥാനത്ത് ഭരണ സ്തംഭനം […]
Read more

‘അഞ്ച് വർഷത്തേക്ക് അഞ്ച് മുഖ്യമന്ത്രിമാർ ഉണ്ടാവാം’; പരിഹസിച്ച് ബിജെപി

ഡൽഹി: കേരളത്തിലെ മുഖ്യമന്ത്രി ചർച്ചയെ വീണ്ടും പരിഹസിച്ച് ബിജെപി. ബൈനോക്കുലറിലൂടെ നോക്കിയിട്ടും മുഖ്യമന്ത്രിയെ കാണാൻ സാധിക്കുന്നില്ലെന്ന് ബിജെപി വക്താവ് ഷെഹ്സാദ് പൂനെവാലയുടെ പരിഹസിച്ചു. കോൺഗ്രസ് ആകെ ആശയ കുഴപ്പത്തിലാണെന്നും അഞ്ചുവർഷത്തേക്ക് അഞ്ചു മുഖ്യമന്ത്രി ഉണ്ടാകുമെന്നാണ് സൂചന എന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, കേരളത്തിൽ കോൺഗ്രസിന്റെ തുടർച്ചയായ നേതൃത്വ ചർച്ചകളെയും 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയം നേടിയ സംസ്ഥാനങ്ങളിലെ ബിജെപിയുടെ വേഗത്തിലുള്ള നേതൃത്വ പ്രഖ്യാപനങ്ങളെയും അദ്ദേഹം താരതമ്യം ചെയ്തു. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് വിജയം നേടിയിട്ടും പാർട്ടിയിൽ ആഭ്യന്തര […]
Read more

കെ സി മുഖ്യമന്ത്രി ആയാൽ കൂട്ട രാജി; തീരുമാനം അറിയിച്ച് വാർഡ് കോൺഗ്രസ് കമ്മിറ്റി

നടുവണ്ണൂർ: കെ.സി. വേണുഗോപാൽ മുഖ്യമന്ത്രി ആയാൽ കോട്ടൂർ ഗ്രാമപ്പഞ്ചായത്ത് രണ്ടാംവാർഡ് കോൺഗ്രസ് കമ്മിറ്റി പിരിച്ചുവിടുമെന്ന് വാർഡ് കമ്മിറ്റി അറിയിച്ചു. ഗ്രൂപ്പ് താത്‌പര്യം സംരക്ഷിക്കാൻ വി ഡി സതീശനെതിരെ വോട്ടുചെയ്ത എംഎൽഎമാരുടെ നടപടി പ്രതിഷേധാർഹമാണെന്നും വാർഡ് കോൺഗ്രസ് കമ്മിറ്റി പറഞ്ഞു. 102 സീറ്റോടെ യുഡിഎഫ് വൻ വിജയം കൈവരിച്ചത് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിലാണെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി. എഐസിസി ജനറൽ സെക്രട്ടറികൂടിയായ കെസി വേണുഗോപാൽ കുറുക്കുവഴിയിലൂടെ മുഖ്യമന്ത്രിയാവാൻ ശ്രമിക്കുകയാണ്. ഇത് കേരളത്തിലെ കോൺഗ്രസ് പാർട്ടിയെ തകർക്കുമെന്നും കമ്മിറ്റി പറഞ്ഞു. […]
Read more

പ്രിയങ്ക ഗാന്ധിയുടെ ഓഫീസിനു മുന്നിലും പോസ്റ്റർ

കോഴിക്കോട്: മുഖ്യമന്ത്രി തർക്കം രൂക്ഷമാകുന്നതിനിടെ വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ ഓഫീസിന് മുന്നിലും പോസ്റ്റർ. മുഖ്യമന്ത്രി സ്ഥാനത്ത് കെ സി വേണുഗോപാലിനെ പിന്തുണച്ചാൽ കേരളത്തിലെ ജനങ്ങൾ മാപ്പ് തരില്ലെന്നും, വയനാട് ഇനി അടുത്ത അമേഠിയായി മാറുമെന്നുമാണ് പോസ്റ്ററുകളിൽ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇതോടെ ഹൈക്കമാൻഡിനും രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ കേരളത്തിലുയരുന്ന പോസ്റ്റർ പ്രതിഷേധത്തിന്‍റെ ഉദ്ദേശലക്ഷ്യത്തിൽ ആശയക്കുഴപ്പം രൂപപ്പെട്ടു. ഹൈക്കമാൻഡിനെ സമ്മർദ്ദത്തിൽ ആക്കാൻ ഉള്ള വി ഡി ഗ്രൂപ്പിന്‍റെ നീക്കം എന്നാണ് കെ സി ക്യാമ്പിന്‍റെ സംശയം. ഗാന്ധി […]
Read more

Recent News