Tag: UDF

കുണ്ടറയിലെ കനത്ത ഭൂരിപക്ഷം, പിന്നാലെ അർഹിച്ച സ്ഥാനത്ത് വിഷ്ണുനാഥ്

തിരുവനന്തപുരം: കെ.പി.സി.സി. വർക്കിങ് പ്രസിഡൻ്റായ പി.സി. വിഷ്ണുനാഥ് നിയമസഭാംഗമാകുന്നത് മൂന്നാംതവണ. യൂത്ത്കോൺഗ്രസ് മുൻ ദേശീയ ജനറൽ സെക്രട്ടറി, കെ.എസ്.യു., യൂത്ത്കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ബി.കോം. ബിരുദധാരി. കെ.എസ്.യു. സംസ്ഥാന പ്രസിഡന്റായിരിക്കേ 2006-ൽ ചെങ്ങന്നൂരിൽ സജി ചെറിയാനെ പരാജയപ്പെടുത്തി നിയമസഭയിലെത്തി. 2011-ൽ വിജയം ആവർത്തിച്ചു. 2016-ൽ പരാജയപ്പെട്ടു. 2021-ൽ കുണ്ടറയിൽ, മന്ത്രിയായിരുന്ന ജെ. മേഴ്സിക്കുട്ടിയമ്മയെ തോൽപ്പിച്ചാണ് സഭയിലെത്തിയത്. കൊട്ടാരക്കര മാവടി പാലോട്ട് വീട്ടിൽ പരേതനായ ചെല്ലപ്പൻപിള്ളയുടെയും ലീലയുടെയും മകൻ. കന്നഡ എഴുത്തുകാരി കനകഹാമയാണ് […]
Read more

എൻ. ഷംസുദ്ദീൻ മന്ത്രിപദത്തിലേക്ക്

തിരുവനന്തപുരം: സ്ഥാനാർഥി വിഷയവുമായി ബന്ധപ്പെട്ടുയർന്ന പ്രാദേശിക വാദങ്ങളെ മറികടന്ന് മുസ്‌ലിംലീഗ്‌ സംസ്ഥാനനേതൃത്വം നല്കിയ വിശ്വാസ്യത നാലാംതവണയും കാത്തുസൂക്ഷിച്ച എൻ. ഷംസുദ്ദീൻ ആദ്യമായി മന്ത്രിപദവിയിലേക്ക്. മണ്ണാർക്കാട് മണ്ഡലത്തിന്റെ ചരിത്രത്തിലെ റെക്കോഡ് ഭൂരിപക്ഷത്തിലാണ് എൻ. ഷംസുദീൻ വിജയിച്ചത്. എം.എസ്.എഫിലൂടെ രാഷ്ട്രീയ പ്രവർത്തനമാരംഭിച്ച് പാർലമെൻ്ററി രാഷ്ട്രീയത്തിൽ തിളങ്ങിയ ഷംസുദ്ദീൻ ലീഗിന്റെ സംസ്ഥാനസെക്രട്ടറിയും ദേശീയ വർക്കിങ് കമ്മിറ്റി അംഗവുമാണ്. അഭിഭാഷകനായും പ്രവർത്തിച്ചിട്ടുണ്ട്. പറവണ്ണയിൽ പരേതരായ എൻ. മുഹമ്മദ് കുട്ടി -വി.വി. മറിയ കുട്ടി ദമ്പതിമാരുടെ മകനാണ്. ഭാര്യ: കെ.പി. റാഫിത. മകൾ: ഡോ. […]
Read more

സതീശനെ പൂട്ടി കെ സി

തിരുവനന്തപുരം: നിയമസഭാകക്ഷിയിലെ ബലാബലം മന്ത്രിസഭയിലും പ്രതിഫലിച്ചു. 63 അംഗ കോൺഗ്രസ് നിയമസഭാകക്ഷിയിൽ 47 പേരുടെ പിന്തുണ നേടിയ കെ.സി. വേണുഗോപാലിന്റെ പക്ഷത്തുനിന്നാണ് മന്ത്രിമാരിൽ ഏറെയും. കോൺഗ്രസിന്റെ 11 മന്ത്രിമാരിൽ എട്ടുപേരും വേണുവിന്റെ അനുയായികൾ. കെ. മുരളീധരനും റോജി എം. ജോണും മാത്രമാണ് വി.ഡി. സതീശനോട് ആഭിമുഖ്യമുള്ളവർ. മന്ത്രിമാരെ നിശ്ചയിക്കാൻ സീനിയോറിറ്റിയായിരുന്നു പ്രധാന മാനദണ്ഡം. ഈഴവ വിഭാഗത്തിൽ നിന്നുള്ള ഒൻപതുപേരും പുതുമുഖങ്ങളായിരിക്കെ ഇവരിൽനിന്ന് എം. ലിജു, ബിന്ദു കൃഷ്ണ, ഒ.ജെ. ജനീഷ് എന്നിവർ മന്ത്രിസഭയിലെത്തി. ചെന്നിത്തല തന്നോടൊപ്പം നിൽക്കുന്ന […]
Read more

കറുത്ത കാറിനോട് വെറുപ്പില്ലന്ന് വി ഡി സതീശൻ

തിരുവനന്തപുരം: പറഞ്ഞകാര്യങ്ങളെല്ലാം ചെയ്യാനുള്ളതാണെന്നും വാക്കുമാറില്ലെന്നും വി.ഡി. സതീശൻ. പ്രതിപക്ഷനേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിൽ നടത്തിയ അവസാന പത്രസമ്മേളനത്തിലാണ് സതീശൻ ഈക്കാര്യം വ്യക്തമാക്കിയത്. കറുത്തകാറിൽ യാത്രചെയ്യില്ല എന്ന് ആരോടും പറഞ്ഞിട്ടില്ലെന്ന് വി.ഡി. സതീശൻ പറഞ്ഞു. മുഖ്യമന്ത്രി എന്ന നിലയിൽ ഏത് വാഹനമാണോ കിട്ടുന്നത് അത് ഉപയോഗിക്കും. അത് ലാളിത്യമായി വ്യാഖ്യാനിക്കേണ്ടതില്ല. നിലവിലെ സംസ്ഥാനത്തിൻ്റെ സാമ്പത്തി കസാഹചര്യത്തിൽ മുഖ്യമന്ത്രി ഒരു പുതിയ കാർ വാങ്ങിച്ചാൽ അത് തെറ്റായസന്ദേശം നൽകുമെന്നും വി.ഡി. സതീശൻ പറഞ്ഞു. മൂന്നുവാഹനത്തിൽക്കൂടുതൽ വേണ്ടെന്ന് പോലീസിനോട് പറഞ്ഞു. […]
Read more

ജനങ്ങളാൽ തിങ്ങി നിറഞ്ഞ് സത്യപ്രതിജ്ഞ വേദി; ഇരിപ്പിടം പോലും കിട്ടാതെ എംഎൽഎമാരും പാർട്ടി നേതാക്കളും

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ വേദിയിൽ ജനസാഗരം. പത്ത് വർഷത്തിന് ശേഷം അധികാരത്തിൽ എത്തുന്ന യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് പതിനായിരക്കണക്കിന് പ്രവർത്തകർ ഒഴുകിയെത്തിയതോടെയാണ് സെൻട്രൽ സ്റ്റേഡിയത്തിലെ ചടങ്ങ് അനിയന്ത്രിതമായത്. നിയുക്ത എംഎൽഎമാർക്കും പ്രമുഖ പാർട്ടി നേതാക്കൾക്കും പോലും വേദിയിൽ ഇരിപ്പിടം കിട്ടാത്ത വൻ പ്രതിസന്ധിയാണ് നിലവിലുള്ളത്. വിവിഐപികൾക്കായി പ്രത്യേകം തരംതിരിച്ച മുൻനിരകളിലേക്ക് പ്രവർത്തകർ കൂട്ടത്തോടെ ഇരച്ചുകയറി ഇരിപ്പിടങ്ങൾ കൈക്കലാക്കി. വി. ഡി. സതീശൻ മുഖ്യമന്ത്രിയായി അധികാരമേൽക്കുന്ന ചരിത്രമുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ ഒരു ലക്ഷത്തോളം ആളുകളാണ് സ്റ്റേഡിയത്തിലും പരിസരത്തുമായി […]
Read more

ജനങ്ങൾ ഏൽപ്പിച്ച ഉത്തരവാദിത്തം മികച്ച രീതിയിൽ പൂർത്തിയാക്കും; കെ എം ഷാജി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞുടുപ്പിൽ വൻ വിജയം കൈവരിച്ചത് മുന്നോട്ട് നൽകുന്നത് വലിയ വെല്ലുവിളിയാണെന്ന് മന്ത്രി കെ എം ഷാജി. ജനങ്ങൾ ഏൽപ്പിച്ച ഉത്തരവാദിത്തം മികച്ച രീതിയിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രവർത്തനം നിരീക്ഷിക്കുക. നിരന്തരം വിമർശിക്കുക. മറുപടികൾ പറഞ്ഞ് സമയം കളയാനില്ല. എല്ലാത്തിനോടും കരുതലോട് കൂടിയ പ്രവർത്തനം കാഴ്ച വയ്ക്കുമെന്നും കെ എം ഷാജി പ്രതികരിച്ചു. വയനാട് കണിയാമ്പറ്റ സ്കൂൾ ലീഡറായി തുടങ്ങിയ പൊതു പ്രവർത്തനത്തിന്റെ അടുത്തഘട്ടമാണ് കെ.എം ഷാജിക്ക് ഈ മന്ത്രി പദവി. വേങ്ങരയിൽ […]
Read more

നേതാക്കളും സത്യപ്രതിജ്ഞവേദിയില്‍ എത്തും; അനുവദിക്കില്ലെന്ന് ലോക്ഭവന്‍

തിരുവനന്തപുരം : ഗവര്‍ണറുടെ നിര്‍ദേശം തള്ളി നേതാക്കൾ. ദേശീയ നേതാക്കളും സത്യപ്രതിജ്ഞവേദിയില്‍ എത്തും. തമിഴ്‌നാട് മാതൃക വേണമെന്നാണ് വിഡി സതീശന്റെ നിലപാട്. അനുവദിക്കാന്‍ ആകില്ലെന്ന് ലോക്ഭവന്‍ വ്യക്തമാക്കി. എന്നാല്‍, ലോക്ഭവന്റെ നിര്‍ദേശം തള്ളി സത്യപ്രതിജ്ഞ ചെയ്യാനാണ് നീക്കം. സത്യപ്രതിക്കു മുമ്പ് തന്നെ മന്ത്രിമാരും മറ്റു പ്രധാന വ്യക്തികളും വേദിയില്‍ എത്തും. കോണ്‍ഗ്രസ് ദേശീയ നേതാക്കള്‍ അടക്കമുള്ളവര്‍ വേദിയിലെത്തും. വേദിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും മാത്രമേ പാടുള്ളൂവെന്നാണ് ലോക്ഭവന്‍ നിര്‍ദേശം. ലോക്‌സഭ പ്രതിപക്ഷ നേതാവും ക്ഷണിക്കപ്പെട്ട മുഖ്യമന്ത്രിമാരുമുണ്ടെന്ന് […]
Read more

കെപിസിസി പ്രസിഡൻ്റ് സ്ഥാനത്തേക്ക് മറ്റൊരാളെ നിയോ​ഗിക്കണം; സണ്ണി ജോസഫ്

തിരുവനന്തപുരം: കെപിസിസി പ്രസിഡൻ്റ് സ്ഥാനത്തേക്ക് മറ്റൊരാളെ പാർട്ടി നിയോ​ഗിക്കണമെന്ന് നിയുക്ത മന്ത്രി സണ്ണി ജോസഫ്. പുതിയതായി തിരഞ്ഞെടുക്കപ്പെടുന്ന കെപിസിസി പ്രസിഡൻ്റുമായി സഹകരിച്ച് മന്ത്രിസഭ മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. രാവിലെ 10ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുന്നത്. കോൺ​ഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖാർ​ഗെയും രാഹുൽ ​ഗാന്ധിയും പ്രിയങ്ക ​ഗാന്ധിയും ചടങ്ങിനെത്തും. മുഖ്യമന്ത്രി വിഡി സതീശന് പുറമെ 21 അംഗ മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരായി പി കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ […]
Read more

പതിമൂന്നാമത് മുഖ്യമന്ത്രിയായി വി ഡി സതീശൻ ഇന്ന് അധികാരമേൽക്കും

തിരുവനന്തപുരം: കേരളത്തിലെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി സതീശന്‍ ഇന്ന് അധികാരമേൽക്കും. യുഡിഎഫിന്റെ 21 അംഗ മന്ത്രിസഭയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്. സത്യപ്രതിജ്ഞാ ചടങ്ങില്‍ ദേശീയ നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ പങ്കെടുക്കും. കൂടാതെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡി എന്നിവരും ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ തലസ്ഥാനത്തെത്തും. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. സത്യപ്രതിജ്ഞ ചടങ്ങ് കണക്കിലെടുത്ത് തലസ്ഥാന നഗരിയില്‍ […]
Read more

ഞാൻ ഹാപ്പിയാണോ എന്നല്ല, ജനങ്ങൾ ഹാപ്പിയാണോ എന്നതാണ് പ്രധാനം; രമേശ് ചെന്നിത്തല

തിരുവനന്തപുരം : കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും പ്രതീക്ഷ നൽകുന്ന ഭരണമാവും യുഡിഎഫ് സർക്കാരിന്റേതെന്ന് നിയുക്ത മന്ത്രി രമേശ് ചെന്നിത്തല. മന്ത്രിസ്ഥാനത്ത് എത്താൻ ഒരു പോരാട്ടവും നടത്തിയിട്ടില്ല. മുഖ്യമന്ത്രി ഇഷ്ടമുള്ള വകുപ്പ് തെരഞ്ഞെടുക്കാനാണ് പറഞ്ഞത്. എല്ലാവരേയും പരിഗണിക്കാൻ കഴിയാത്തതിലെ പ്രയാസമുണ്ടെന്നും ചെന്നിത്തല പറഞ്ഞു. ജനങ്ങൾക്ക് സന്തോഷമായി ജീവിക്കാനുള്ള ഉത്തരവാദിത്തമാണ് തനിക്കുള്ളതെന്നും ആഭ്യന്തര വകുപ്പ് മന്ത്രിയെന്ന നിലയിൽ ജനങ്ങൾക്ക് സ്വൈര്യ ജീവിതം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.താങ്കൾ ഹാപ്പിയാണോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഞാൻ ഹാപ്പിയാണോ എന്നല്ല,ജനങ്ങൾ ഹാപ്പിയാണോ എന്നതാണ് പ്രധാനമെന്നായിരുന്നു ചെന്നിത്തല […]
Read more

Recent News