പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരായ വിജിലൻസ് അന്വേഷണം; രണ്ട് പ്രത്യേക സംഘങ്ങളെ നിയോഗിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: പിണറായി വിജയനും മുൻമന്ത്രി മുഹമ്മദ് റിയാസിനുമെതിരായ വിജിലൻസ് അന്വേഷണത്തിന് രണ്ട് പ്രത്യേക സംഘങ്ങളെ രൂപീകരിച്ച് വിജിലൻസ് ഡയറക്ടർ ഉത്തരവിട്ടു. ഡിഐജി തോംസൺ ജോസിനാണ് അന്വേഷണത്തിന്റെ മേൽനോട്ട ചുമതല. പിണറായി വിജയൻ ഒന്നാം പ്രതിയായ കേസ് എസ്പി ഇ.എൻ. സുരേഷും മുഹമ്മദ് റിയാസ് ഒന്നാം പ്രതിയായ കേസ് കോഴിക്കോട് സ്പെഷ്യൽ സെൽ എസ്പി ബാലകൃഷ്ണനും അന്വേഷിക്കും. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, രണ്ട് വ്യത്യസ്ത കാലഘട്ടങ്ങളിലെ സാമ്പത്തിക ആരോപണങ്ങളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. അഴിമതി നിരോധന നിയമപ്രകാരം രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലും പിണറായി വിജയന്റെ മകൾ വീണ രണ്ടാം പ്രതിയാണ്.

ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് ഇഡി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് കേസുകൾ രജിസ്റ്റർ ചെയ്തത്. അധികാരം ദുരുപയോഗം ചെയ്ത് പണം സമ്പാദിച്ചെന്നാണ് പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരായ എഫ്ഐആറുകളിലെ ആരോപണം.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനി വഴി സിഎംആർഎല്ലിൽനിന്ന് മാസപ്പടി വാങ്ങിയെന്നതാണ് ആദ്യ കേസ്. നൽകാത്ത സേവനങ്ങൾക്കായി 3.28 കോടി രൂപ കൈപ്പറ്റിയെന്നാണ് ആരോപണം. രാഷ്ട്രീയ സ്വാധീനത്തെ തുടർന്നാണ് പണം നൽകിയതെന്നും ഇത് പിണറായി വിജയനുള്ള കൈക്കൂലിയാണെന്നുമാണ് ഇഡിയുടെ ആരോപണം. ഈ കേസിൽ പിണറായി വിജയൻ ഒന്നാം പ്രതിയും വീണ രണ്ടാം പ്രതിയുമാണ്. സിഎംആർഎൽ ഉടമ ശശിധരൻ കർത്ത ഉൾപ്പെടെ ഏഴ് പ്രതികളാണ് കേസിലുള്ളത്.

മുഹമ്മദ് റിയാസ് മന്ത്രിയായിരിക്കെ അനധികൃതമായി സമ്പാദിച്ച പണം ഹവാല വഴി വിദേശത്തേക്ക് കടത്തിയെന്ന ഇഡി കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് രണ്ടാമത്തെ കേസ്. ഈ കേസിലും വീണ രണ്ടാം പ്രതിയാണ്. റിയാസിന്റെ സുഹൃത്തുക്കളുമായി ഗൂഢാലോചന നടത്തി ഇടനിലക്കാർ വഴി യുഎഇയിലേക്ക് പണം കടത്തിയെന്നാണ് എഫ്ഐആറിലെ ആരോപണം. 85 ലക്ഷം രൂപ വിദേശത്തേക്ക് അയച്ചെന്നും വീണയുടെ വസതിയിൽനിന്ന് ഇഡി പിടിച്ചെടുത്ത കൈയെഴുത്ത് കുറിപ്പുകൾ ഇതിന് തെളിവാണെന്നും അന്വേഷണ ഏജൻസി ആരോപിക്കുന്നു. ദുബൈയിൽ വസ്ത്ര കയറ്റുമതി ബിസിനസ് നടത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പ്രതികൾക്കിടയിൽ നടന്നതായും റിപ്പോർട്ടിലുണ്ട്.

മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾ ഉൾപ്പെടെ എട്ട് പ്രതികളാണ് രണ്ടാമത്തെ കേസിലുള്ളത്. സുഹൃത്തുക്കളുടെ മൊഴികൾ ഉൾപ്പെടെയുള്ള രേഖകൾ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം വിജിലൻസിന് കൈമാറിയിട്ടുണ്ട്.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News