വളരെയധികം പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമായിരുന്നു ഭരതനാട്യം. സൈജു കുറുപ്പ് നായകാനായി എത്തിയ ചിത്രം ഒടിടി റിലീസായതിന് പിന്നാലെയാണ് മലയാളികൾ ഏറ്റെടുത്തത്. പിന്നാലെ ഭരതനാട്യത്തിന്റെ രണ്ടാം ഭാഗം മോഹിനിയാട്ടവും എത്തി. ഈ സിനിമയും വൻ വിജയം നേടുകയും ചെയ്തു. ഇപ്പോഴിതാ മൂന്നാം വരവിന് ഒരുങ്ങിയിരിക്കുകയാണ് ഭരതനാട്യം ഫ്രാഞ്ചൈസി. ഫ്രാഞ്ചൈസിയുടെ സക്സസ് മീറ്റിൽ വച്ചാണ് മൂന്നാം ഭാഗം അനൗൺസ് ചെയ്തത്. ഭരതനാട്യം 3: രാസലീല എന്നാണ് ചിത്രത്തിന്റെ പേര്. സായ് കുമാറും കലാരഞ്ജിനിയും ചേർന്നായിരുന്നു പേര് അനൗൺസ് ചെയ്തത്. ഒരു ഹൊറർ കോമഡി ജോണറിലുള്ളതാകും സിനിമയെന്നാണ് വിവരം. കൃഷ്ണദാസ് മുരളി തന്നെയാണ് മൂന്നാം ഭാഗത്തിന്റേയും രചയിതാവും സംവിധായകനും. തോമസ് തിരുവല്ല ഫിലിംസിന്റെയും സൈജു കുറുപ്പ് എന്റർടൈൻമെന്റ്സിന്റെയും ബാനറിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് ലിനി മറിയം ഡേവിഡ്, അനുപമ ബി നമ്പ്യാർ എന്നിവരാണ്.
Related Posts
മലയാള സിനിമയിൽ ആദ്യമായി എല്ലാ സിനിമാ പ്രവർത്തകരും തൂഫാൻ വാരിയേഴ്സ് ആയ ചിത്രം “ഹരിവരാസനം” പൂജാ ചടങ്ങുകളോടെ ഇന്ന് ആരംഭിച്ചു
സൈജു കുറുപ്പ് നായകനാകുന്ന ഹരിവരാസനം സിനിമാ സെറ്റിലെ മുഴുവൻ പേരും ‘തൂഫാൻ വാരിയേയ്സ്’ ആയ ചിത്രത്തിന്റെ പൂജാ ചടങ്ങുകൾക്ക് ബഹുമാനപ്പെട്ട…
‘അൻസിബ വിചാരിച്ചാൽ തളരുന്ന ആളല്ല താൻ’; ലക്ഷ്മി പ്രിയ
കൊച്ചി: നടി അൻസിബ നൽകിയ പരാതി പൊലീസ് തള്ളിയ സാഹചര്യത്തിൽ പ്രതികരിച്ച് ലക്ഷ്മി പ്രിയ. അൻസിബ വിചാരിച്ചാൽ തളരുന്ന ആളല്ല…
ഹുപ്പു ടൈറ്റിൽ പോസ്റ്റർ പുറത്ത്
കൊച്ചി: മലയാള ചലച്ചിത്ര ലോകത്തേക്ക് പുതിയൊരു സംവിധായകൻ കൂടി കാലെടുത്തുവെക്കുന്നു. മോഹൻലാൽ, ഈശോ, പൊറാട്ട് നാടകം എന്നീ സിനിമകളുടെ തിരക്കഥാകൃത്തും,…
