മസ്കത്ത്: പ്രാദേശിക സംഘർഷങ്ങൾക്കിടെ ഔദ്യോഗിക സന്ദർശനത്തിനായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഒമാനിലെത്തി. പ്രശ്ന പരിഹാരങ്ങൾക്ക് സുൽത്താനേറ്റ് നയതന്ത്ര ശ്രമങ്ങൾ തുടരുന്നതിനിടെയാണ് ഇറാൻ വിദേശകാര്യ മന്ത്രിയുടെ ഒമാൻ സന്ദർശനം. ഇറാന്റെ അർധ ഔദ്യോഗിക വാർത്ത ഏജൻസി തസ്നിമിന്റേതാണ് റിപ്പോർട്ട്. ഇറാനിലെ നയതന്ത്ര പ്രതിനിധി സംഘവും അരാഗ്ചിയെ അനുഗമിക്കുന്നുണ്ട്.ഒമാൻ ഉദ്യോഗസ്ഥരുമായി ഇറാൻ പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തും. ഉഭയകക്ഷി ബന്ധങ്ങൾ, പ്രാദേശിക വികസനം, മേഖലയിലെ സ്ഥിരതയും സുരക്ഷയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിരന്തരമായ ശ്രമങ്ങൾ തുടങ്ങിയവ ചർച്ചയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Related Posts
ഇനി അങ്ങോട്ട് ചുട്ടുപൊള്ളും; താപനില 55 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത, കുവൈത്തിൽ ജാഗ്രത നിർദ്ദേശങ്ങൾ പുറത്തിറക്കി
കുവൈത്ത് സിറ്റി: അടുത്ത ദിവസങ്ങളിൽ കുവൈത്ത് താപനില 47 മുതൽ 55 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് ജനറൽ…
ആഗോളതലത്തിൽ വിമാന സർവീസുകൾ വ്യാപിപ്പിക്കാനൊരുങ്ങി യുഎഇ എയർലൈൻസ്
അബുദാബി: പശ്ചിമേഷ്യൻ സംഘർഷാവസ്ഥയ്ക്ക് നേരിയ മാറ്റം വന്നതോടെ വിമാന സർവീസുകൾ പുനഃസ്ഥാപിക്കാൻ ഒരുങ്ങി യുഎഇയിലെ പ്രമുഖ വിമാന കമ്പനികൾ. ഇത്തിഹാദ്…
സൗദിയിൽ ഇന്ന് മഴയ്ക്ക് സാധ്യത
റിയാദ്: സൗദിയിലെ പതിനൊന്ന് പ്രവിശ്യകകുളുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്കു സാധ്യത. കിഴക്കൻ, വടക്കൻ അതിർത്തികൾ, അൽജൗഫ്, ഹാഇൽ…
