ആ​ഗോള കണക്റ്റിവിറ്റി വർധിപ്പിക്കാൻ ജിദ്ദ പോർട്ടിൽ മെർസ്കിന്റെ പുതിയ ‘MECL’ സർവീസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മസ്കത്ത്: സൗദിയിലെ ജിദ്ദ ഇസ്‍ലാമിക് പോർട്ടിന്റെ ആഗോള സമുദ്ര കണക്റ്റിവിറ്റി വർധിപ്പിക്കുന്നതിനായി പ്രമുഖ കപ്പൽ കമ്പനിയായ മെർസ്കിന്റെ ‘MECL’ ചരക്കുസേവനം ആരംഭിച്ചതായി സൗദി പോർട്ട് അതോറിറ്റി അറിയിച്ചു. പ്രാദേശിക, അന്തർദേശീയ തുറമുഖങ്ങളുമായുള്ള വിനിമയം ശക്തമാക്കാനും ആഗോള വ്യാപാര-വിതരണ ശൃംഖലകളുടെ നടത്തിപ്പിനും ഈ പുതിയ സർവീസ് സഹായകരമാകും. 7,000 സ്റ്റാൻഡേർഡ് കണ്ടെയ്നറുകൾ വരെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് ഈ സർവീസ്.

പുതിയ സർവീസ് ജിദ്ദ ഇസ്‍ലാമിക് പോർട്ടിനെ അമേരിക്കയിലെ ചാർൽസ്റ്റൺ, സാവന്ന, ഹൂസ്റ്റൺ, നോർഫോക്ക്, നെവാർക്ക് എന്നീ പ്രമുഖ തുറമുഖങ്ങളുമായും, മൊറോക്കോയിലെ ടാൻജിയർ, ഒമാനിലെ സലാല, ഇന്ത്യയിലെ മുന്ദ്ര, നവഷേവ എന്നീ തുറമുഖങ്ങളുമായും നേരിട്ട് ബന്ധിപ്പിക്കുന്നു. ജിദ്ദ ഇസ്‍ലാമിക് പോർട്ടിന്റെ ആഗോള മത്സരക്ഷമത വർധിപ്പിക്കാനും സൗദിയുടെ ആഭ്യന്തര കയറ്റുമതി മേഖലക്ക് കരുത്തുപകരാനും ലക്ഷ്യമിട്ടാണ് ‘മവാനി’ ഈ പുതിയ സർവീസ് ഉൾപ്പെടുത്തിയിരിക്കുന്നത്. ചെങ്കടലിലെ പ്രധാന ലോജിസ്റ്റിക് ഹബ്ബായ ജിദ്ദ ഇസ്‍ലാമിക് പോർട്ട്, സൗദിയുടെ നാഷണൽ ട്രാൻസ്പോർട്ട് ആന്റ് ലോജിസ്റ്റിക് സ്ട്രാറ്റജിയുടെ ലക്ഷ്യങ്ങൾക്ക് അനുസൃതമായാണ് തങ്ങളുടെ സേവനങ്ങൾ വിപുലീകരിക്കുന്നത്.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News