താനൂരില്‍ ജോലിക്കിടെ യുവാവിന് സൂര്യതാപമേറ്റു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: മലപ്പുറം താനൂരില്‍ യുവാവിന് സൂര്യതാപമേറ്റു. താനൂര്‍- മഠത്തി റോഡില്‍ താമസിക്കുന്ന യുവാവിനാണ് ജോലി ചെയ്യുന്നതിനിടെ സൂര്യതാപമേറ്റത്. കൈയ്യിലാണ് സൂര്യതാപമേറ്റത്. ഉടൻ തന്നെ ഇയാളെ കുന്നുംപ്പുറം ഹെൽത്ത് സെന്ററിൽ എത്തിച്ച് ചികിത്സ നൽകി. മലപ്പുറത്ത് ഇതിനകം നാല് പേര്‍ക്ക് സൂര്യതാപം ഏറ്റതായാണ് റിപ്പോര്‍ട്ട്. മലപ്പുറം ചെമ്മാട് വാഹനം കാത്തു നിൽക്കുന്നതിനിടെ രണ്ടാം ക്ലാസുകാരന് സൂര്യതാപമേറ്റിരുന്നു. തിരൂരങ്ങാടി കെ. സി റോഡ് സ്വദേശി അസീസ് – ഫരീദ ദമ്പതികളുടെ മകൻ അഫ്നാൻ ആണ് പരിക്കേറ്റത്. വലതു കയ്യിലായിരുന്നു പൊള്ളലേറ്റത്. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ നൽകി.

അതേസമയം സംസ്ഥാനത്ത് കനത്ത ചൂടിനൊപ്പം അൾട്രാ വയലറ്റ് സൂചികയും ഉയരുകയാണ്. നിലവില്‍ തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് ഉഷ്ണതരംഗ സാധ്യതാ മുന്നറിയിപ്പുള്ളത്. മറ്റ് ജില്ലകളിലും സാധാരണയെക്കാള്‍ 4 മുതല്‍ 5 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുന്ന സാഹചര്യം തുടരുകയാണ്. സംസ്ഥാനമാകെ അതീവ ജാഗ്രത തുടരണമെന്നും നിര്‍ദ്ദേശമുണ്ട്. പകല്‍ 11 മുതല്‍ വൈകിട്ട് മൂന്നു വരെ വെയില്‍ ഏല്‍ക്കരുതെന്ന് കര്‍ശന നിര്‍ദേശമുണ്ട്. കൂടാതെ സംസ്ഥാനത്ത് വൈദ്യുതി ഉത്പാദനത്തിലും ആശങ്ക നിലനിൽക്കുകയാണ്. ഇടുക്കി അണക്കെട്ടിൽ നിലവിലുള്ളത്, സംഭരണശേഷിയുടെ 33 ശതമാനം വെള്ളം മാത്രമാണ്. ജലനിരപ്പ് 20 ശതമാനത്തിൽ എത്തിയാൽ വൈദ്യുതി ഉത്പാദനം നിർത്തിവെക്കേണ്ടി വരും.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News