കോഴിക്കോട്: കോഴിക്കോട് മാങ്കാവിൽ ഓടുന്ന കെഎസ്ആർടിസി ബസിൽ നിന്ന് തല പുറത്തേക്കിട്ട യുവാവിന് ദാരുണാന്ത്യം. കണ്ണൂർ സ്വദേശി സുനിലാണ് മരിച്ചത്. യുവാവിന്റെ തല പോസ്റ്റിലിടിച്ചാണ് അപകടമുണ്ടത്. കോട്ടയത്ത് നിന്നും കോഴിക്കോടേക്ക് പോകുകയായിരുന്ന ബസിൽ വെച്ചാണ് അപകടമുണ്ടായത്. ബസിൽ സൈഡ് സീറ്റിലിരുന്ന് ഉറങ്ങുകയായിരുന്നു യുവാവ്. ബസിന്റെ ഏറ്റവും പിന്നിലെ സീറ്റിലായിരുന്നു യുവാവ് ഇരുന്നിരുന്നത്. രാത്രി ഒരുമണിക്കാണ് സംഭവം നടന്നത്. ബന്ധുക്കളും സുനിലിനൊപ്പമുണ്ടായിരുന്നു. ഒരു വലിയ ശബ്ദം കേട്ടാണ് ബസിലെ യാത്രക്കാർ തിരഞ്ഞ് നോക്കിയത്. മറ്റ് വണ്ടികൾ വന്നിടിക്കുകയായിരുന്നോ എന്ന് വ്യക്തതയില്ലെന്ന് മരിച്ച സുനിലിന്റെ ജ്യേഷ്ഠൻ പറഞ്ഞു.
Related Posts
സ്വകാര്യ ബസ് ബൈക്കിലിടിച്ചു; ഓടിക്കൂടിയ നാട്ടുകാർ ഡ്രൈവറെ മർദ്ദിച്ചു
ചെട്ട്യാര്‍മാട്: മലപ്പുറം ചെട്ട്യാര്‍മാട് ബൈക്കില്‍ സ്വകാര്യ ബസിടിച്ചതിനെത്തുടര്‍ന്ന് ബസ് ഡ്രൈവറെ മർദിച്ച് നാട്ടുകാർ. കണ്ണമംഗലം സ്വദേശി റിയാസുദ്ദീനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍…
ബംഗളൂരുവിലെ ഹോട്ടൽ സ്വിമ്മിങ് പൂളിൽ വൈദ്യുതാഘാതമേറ്റ് രണ്ട് വിദേശികൾ മരിച്ചു; അന്വേഷണം അണ്ടർവാട്ടർ ലൈറ്റുകളിലേക്ക്
ബംഗളൂരു: ബംഗളൂരു:വിലെ ആഡംബര ഹോട്ടലിലെ സ്വിമ്മിങ് പൂളിൽ വൈദ്യുതാഘാതമേറ്റ് രണ്ട് യൂറോപ്യൻ പൗരന്മാർ മരിച്ച സംഭവത്തിൽ അന്വേഷണം അണ്ടർവാട്ടർ ലൈറ്റുകളിലേക്ക്.…
ബസിടിച്ച് പൊലീസുകാരന് പരിക്ക്
കൊച്ചി: കൊച്ചിയിൽ വീണ്ടും സ്വകാര്യ ബസുകളുടെ അമിതവേഗവും അശ്രദ്ധമായ ഡ്രൈവിങ്ങും ചർച്ചയാകുന്നു. ഹൈക്കോടതിക്ക് സമീപം ട്രാഫിക് പൊലീസുകാരനെ സ്വകാര്യ ബസ്…
