കോഴിക്കോട്: കോഴിക്കോട് മുക്കത്ത് കടകളിലെ ജീവനക്കാർ പരസ്പരം ഏറ്റുമുട്ടി. തൊട്ടടുത്ത് പ്രവർത്തിക്കുന്ന കൂൾബാർ ജീവനക്കാരനും ഹോട്ടൽ ജീവനക്കാരനും തമ്മിലാണ് സംഘർഷം ഉണ്ടായത്. കൂൾബാറിലേക്ക് വന്നവരെ ഹോട്ടലിലേക്ക് വിളിച്ചുകയറ്റിയതാണ് ഏറ്റുമുട്ടലിൽ കാരണമായത്. ഹോട്ടൽ ജീവനക്കാരൻ ഫിലിപ്പും കൂൾബാർ ജീവനക്കാരൻ മുനവ്വർ താജും ആണ് ഏറ്റുമുട്ടിയത്. ഹോട്ടലിലേക്ക് വിളിച്ചുകയറ്റിയത് ചോദ്യം ചെയ്ത മുനവ്വർ ഫിലിപ്പിനെ മർദ്ദിക്കുകയായിരുന്നു. പരിക്കേറ്റ ഫിലിപ്പിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹോട്ടൽ ഉടമയുടെ പരാതിയിൽ മുക്കം പൊലീസ് കേസെടുത്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.
Related Posts
കടന്നൽകൂട്ടത്തിന്റെ ആക്രമണം, മുതിർന്ന അദ്ധ്യാപകൻ മരിച്ചു
കാസർകോട്: കാസർകോട് കടന്നൽകൂട്ടത്തിന്റെ ആക്രമണത്തിൽ മുതിർന്ന അദ്ധ്യാപകൻ മരിച്ചു. ബളാന്തോട് ഗവ. ഹയർസെക്കണ്ടറി സ്കൂളിലെ മുതിർന്ന അദ്ധ്യാപകൻ ചാമുണ്ഡിക്കുന്നിൽ വിജയൻ…
ഡെപ്യൂട്ടി സ്പീക്കർക്ക് നിയമസഭയിൽ ഇടപെടാൻ അവസരം; പിന്തുണയുമായി മുഖമന്ത്രി
തിരുവനന്തപുരം: ഡെപ്യൂട്ടി സ്പീക്കർക്ക് നിയമസഭയിൽ ഇടപെടാൻ അവസരം ലഭിച്ചേക്കും. സബ്മിഷനും ശ്രദ്ധ ക്ഷണിക്കലിനും അവസരം നൽകും. സർക്കാരിന്റെ കന്നിബജറ്റ് ചർച്ചയിലാണ്…
വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ്; പിന്നിൽ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ബജറ്റിലെ വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവെന്ന മുഖ്യമന്ത്രി വി.ഡി സതീശന്റെ നിർദ്ദേശത്തിന് പിന്നിൽ അഴിമതിയെന്ന് പ്രതിപക്ഷ…
