Category: latest

പ്ലീഡർ നിയമന വിവാദം: മുഖ്യമന്ത്രിയുടേത് ചട്ടലംഘനം വ്യക്തമാക്കുന്ന പരാമർശം

തിരുവനന്തപുരം: ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങൾ രാജിയോടെ അവസാനിച്ചുവെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെതിരെയും, സർക്കാരിന്റെ ഇരട്ടത്താപ്പിനെതിരെയും കടുത്ത വിമർശനവുമായി മുൻ വ്യവസായ മന്ത്രി പി. രാജീവ്. നിയമനത്തിൽ പൂർണമായും ചട്ടവിരുദ്ധമായാണ് കാര്യങ്ങൾ നടന്നതെന്നും മന്ത്രിസഭയിൽ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടിരിക്കുകയാണെന്നും സിപിഎം കേന്ദ്രകമ്മിറ്റി അംഗം കൂടിയായ അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു. അഡ്വക്കറ്റ് ജനറൽ നൽകുന്ന ഔദ്യോഗിക പാനലിൽ നിന്നു മാത്രമേ ഗവൺമെന്റ് പ്ലീഡർമാരുടെ നിയമനം നടക്കാൻ പാടുള്ളൂ എന്നാണ് നിയമമെന്ന് പി രാജീവ് പറഞ്ഞു. എന്നാൽ ഈ കീഴ്‌വഴക്കങ്ങളെല്ലാം ഇവിടെ […]
Read more

‘പിഎംശ്രീ പദ്ധതിയില്‍ നിന്ന് ഒരു പൈസ പോലും എൽഡിഎഫ് സർക്കാർ വാങ്ങിയിട്ടില്ല’; വി. ശിവൻകുട്ടി

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പിഎംശ്രീ പദ്ധതിയില്‍ നിന്ന് ഒരു പൈസ പോലും എൽഡിഎഫ് സർക്കാർ വാങ്ങിയിട്ടില്ലെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പിഎംശ്രീയുമായി ബന്ധപ്പെട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും എസ് എസ് കെ ഫണ്ട് വാങ്ങുന്നതിനുള്ള നടപടിയാണ് സ്വീകരിച്ചതെന്നും വി ശിവൻകുട്ടി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു. പിഎംശ്രീ നടപ്പാക്കുന്നതിന് വേണ്ടി സ്കൂളുകളുടെ പട്ടിക കൊടുക്കണമായിരുന്നു. അത് എൽഡിഎഫ് സർക്കാർ കൊടുത്തിട്ടില്ലെന്ന് പറഞ്ഞ ശിവൻകുട്ടി, മുഖ്യമന്ത്രി വി.ഡി സതീശൻ കാര്യം മനസ്സിലാക്കാതെ സംസാരിക്കുന്നുകയാണെന്നും വിമർശിച്ചു. […]
Read more

വിജയ്ക്കും ഉദയനിധിക്കും എതിരായ ഹർജികൾ തള്ളി മദ്രാസ് ഹൈക്കോടതി

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് സി വിജയ്‍യുടെ ജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി. വിജയ്‍‍യുടെ തിരുച്ചിറപ്പള്ളി ഈസ്റ്റിലെ ജയം റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ഡിഎംകെ സ്ഥാനാർഥിയാണ് ഹർജി നൽകിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് ചെലവിന്റെ കണക്കു നൽകിയില്ലെന്നും കുട്ടികളെ ഉപയോഗിച്ച് പ്രചാരണം നടത്തിയെന്നും ഹർജിയിൽ പറയുന്നു. സത്യവാങ്മൂലത്തിൽ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ മറച്ചുവച്ചു തുടങ്ങിയ ആരോപണങ്ങളും ഹർജിയിലുണ്ട്. ഹർജിയിൽ തീർപ്പാകും വരെ ഉപതെരഞ്ഞെടുപ്പ് നടത്തരുതെന്നും ആവശ്യപ്പെടുന്നുണ്ട്.
Read more

സംസ്ഥാനത്ത് മൂന്ന് ദിവസം ഡ്രൈ ഡേ ആചരിക്കുമെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധികളുടെ വ്യാപനം തടയാന്‍ മൂന്ന് ദിവസം ഡ്രൈ ഡേ ആചരിക്കുമെന്ന് ആരോഗ്യവകുപ്പ്. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ഡ്രൈ ഡേ ആചരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ആരോഗ്യവകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി വിളിച്ചുചേര്‍ത്ത ജില്ലാ കലക്ടര്‍മാരുടെയും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടെയും അവലോകന യോഗത്തിലാണ് തീരുമാനം. വെള്ളിയാഴ്ച സ്‌കൂളുകളിലും ശനിയാഴ്ച ഓഫീസുകളിലും ഞായറാഴ്ച വീടുകളിലും ശുചീകരണ യജ്ഞം നടക്കും. ഡെങ്കിപ്പനി വ്യാപനത്തില്‍ പ്രത്യേക ജാഗ്രത വേണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. പാലക്കാട് ഇന്ന് ഒരാള്‍ ഡെങ്കിപ്പനി ബാധിച്ച് […]
Read more

ടിനി ടോമിനെതിരായ അൻസിബയുടെ പരാതിയിൽ കൊച്ചി എസിപി തുടർ നടപടി സ്വീകരിക്കും

കൊച്ചി: നടൻ ടിനി ടോമിനെതിരെ നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ കൊച്ചി എസിപി തുടർ നടപടി സ്വീകരിക്കും. കടവന്ത്ര പൊലീസ് അന്വേഷണ റിപ്പോർട്ട് ഉടൻ എസിപിക്ക് കൈമാറും. ടിനി ടോം തനിക്കെതിരെ വർഗീയ പ്രചാരണം നടത്തിയെന്നായിരുന്നു അൻസിബയുടെ പരാതി. കഴിഞ്ഞ ദിവസം ആരോപണ വിധേയനായ ടിനി ടോമിന്‍റേയും അമ്മ പ്രസിഡന്‍റ് ശ്വേത മേനോന്‍റേയും മൊഴി എടുത്തിരുന്നു. അൻസിബയുടെ ആരോപണം നിഷേധിച്ചാണ് ഇരുവരും മൊഴി നൽകിയത്. ശ്വേത മേനോൻറേയും ടിനി ടോമിന്റെയും മൊഴി പൊലീസ് എടുത്തിന് പിന്നാലെ […]
Read more

മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു; റിലീസ് ജൂൺ 19 ന്

മധുബാല, ഇന്ദ്രൻസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വർഷാ വാസുദേവ് ഒരുക്കിയ “ചിന്ന ചിന്ന ആസൈ” എന്ന ചിത്രത്തിന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ബുക്ക് മൈ ഷോ, ഡിസ്ട്രിക്റ്റ് എന്നീ ആപ്പുകളിലൂടെ ചിത്രത്തിൻ്റെ ടിക്കറ്റ് ഓൺലൈൻ വഴി അഡ്വാൻസ് ആയി ബുക്ക് ചെയ്യാം. ജൂൺ 19 ന് ആണ് ചിത്രം ആഗോള റിലീസായി തീയേറ്ററുകളിലെത്തുക. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കുന്നത്. ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജിയാണ് ചിത്രം നിർമ്മിക്കുന്നത്. […]
Read more

ദേവസ്വം ബോർഡ് സ്ഥലംമാറ്റ വിവാദം വീണ്ടും പുകയുന്നു

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റ വിവാദം തീരുന്നില്ല. കോൺഗ്രസ് സംഘടന പ്രസിഡന്റിനെ രാത്രി വീണ്ടും മാറ്റി. പി ആർ ശ്രീ ശങ്കറിനെയാണ് ഹെഡ് ഓഫീസിൽ നിന്ന് മാറ്റിയത്. ബോർഡ് നടപടിയിൽ കോൺഗ്രസിൽ അമർഷം പുകയുകയാണ്. സ്വർണ്ണക്കൊള്ള കേസിൽ ആരോപണ വിധേയരായവർക്ക് ഉന്നത പദവി നൽകിയത് അടക്കം ട്രാൻസ്ഫർ ലിസ്റ്റിൽ ഉയർന്ന പരാതികളിൽ മന്ത്രി കെ മുരളീധരൻ ദേവസ്വം ബോർഡിനെ അതൃപ്തി അറിയിച്ചിരുന്നു. അതൃപ്തി നിലനിൽക്കെയാണ് വീണ്ടും സ്ഥലംമാറ്റ വിവാദം. ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ആരോപണ വിധേയരായ […]
Read more

നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരെ ഡൽഹി ഹൈക്കോടതിയെ സമീപിച്ച് ടെലിഗ്രാം

ന്യൂഡൽഹി: രാജ്യത്തെ നീറ്റ് പുനഃപരീക്ഷയെ സംബന്ധിച്ച് നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരെ ഡൽഹി ഹൈക്കോടതിയെ സമീപിച്ച് ടെലിഗ്രാം. കേന്ദ്രസർക്കാർ നടപടിയിൽ ടെലിഗ്രാം സി ഇ ഒ എതിർപ്പറിയിച്ചു. ഇന്നലെ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ടെലിഗ്രാം ആപ്പ് പൂർണമായി നീക്കുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ടുണ്ടായ തട്ടിപ്പുകളും വ്യാജ സന്ദേശങ്ങളും തടയുന്നതിന്റെ ഭാഗമായിട്ടാണ് ഈ നടപടി എന്നായിരുന്നു കേന്ദ്രം വ്യക്തമാക്കിയിരുന്നത്. എന്നാൽ സർക്കാരിന്റെ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് ടെലിഗ്രാം. സർക്കാർ നടപടി ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ല. […]
Read more

കരാർ വ്യവസ്ഥയിൽ ഇളവ് തേടും, ഉപസമിതി റിപ്പോർട്ടിന് ശേഷം തുടർനടപടി

തിരുവനന്തപുരം: പിഎം ശ്രീയിൽ തുടരാൻ കേരളം. കരാർ വ്യവസ്ഥയിൽ ഇളവ് തേടുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പി എം ശ്രീയിൽ തുടരാൻ നിർബന്ധിതരായി എന്നും ഉപസമിതി റിപ്പോർട്ടിന് ശേഷമായിരിക്കും തു‌ടർന‌ടപടിയെന്നും വി ‍ഡി സതീശൻ പറഞ്ഞു. മുൻ സര്‍ക്കാര്‍ കരാ‍ര്‍ ഒപ്പിട്ട് പണം വാങ്ങിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിലപാട് നിശ്ചയിക്കാൻ വേണ്ടിയാണ് മന്ത്രിസഭ ഉപസമിതി. ആദ്യ നൂറ് ദിന കർമ്മ പദ്ധതി ജൂലായ് 1 മുതൽ നടപ്പിലാക്കും. പിഎം ശ്രീയിൽ ബിജെപി ഇതര […]
Read more

നിയമം ലംഘിച്ച് മത്സ്യബന്ധനം നടത്തിയ 3 പേർ പിടിയിൽ

റിയാദ്: സൗദിയിൽ ജിസാൻ പ്രവിശ്യയിലുള്ള ഫറസാൻ ദ്വീപിൽ സമുദ്ര സുരക്ഷാ നിയമങ്ങൾ ലംഘിച്ച 3 സ്വദേശികളെ അതിർത്തി സുരക്ഷാ സേനയുടെ തീരദേശ പട്രോളിങ് സംഘം പിടികൂടി. രാജ്യത്തെ സമുദ്ര മേഖലകളിൽ വിനോദ-വ്യാവസായിക ആവശ്യങ്ങൾക്കായി ഏർപ്പെടുന്നവർ പാലിക്കേണ്ട സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിനാണ് ഇവർ പിടിയിലായത്. ഔദ്യോഗിക ലൈസൻസുകളോ പെർമിറ്റോ ഇല്ലാതെ മത്സ്യബന്ധനം നടത്തുകയും നിരോധിച്ച ഉപകരണങ്ങൾ ഉപയോഗിച്ച് കടൽ വിഭവങ്ങൾ വേട്ടയാടുകയും ചെയ്തതിനാണ് ഇവരെ പിടികൂടിയതെന്ന് അധികൃതർ വ്യക്തമാക്കി. ഇവർക്കെതിരെ ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് നിയമപരമായ തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
Read more

Recent News