Category: latest

നിലപാട് കടുപ്പിച്ച് രാഹുൽ

തിരുവനന്തപുരം: കർണാടക കോൺഗ്രസിലെ പ്രതിസന്ധിയിൽ നിലപാട് കടുപ്പിച്ച് കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് രാഹുൽ നിർദ്ദേശം നൽകിയിരിക്കുന്നത്. പ്രതിഷേധത്തിന്റെ സ്വരം ഉയർത്തുന്നവരോട് അനുനയത്തിന്റെ പാത സ്വീകരിക്കാനും നിർദ്ദേശം നൽകി. എന്നാൽ വഴങ്ങുന്നില്ലെങ്കിൽ രാജി സ്വീകരിക്കണമെന്നാണ് രാഹുൽ ഗാന്ധിയുടെ നിർദേശം. ഡികെ ശിവകുമാറിനും സിദ്ധരാമയ്യയ്ക്കുമാണ് രാഹുൽ നിർദ്ദേശം നൽകിയത്. അതേസമയം, രാജി ഭീഷണി ഉയർത്തിയ രാമലിംഗ റെഡ്ഡിയുടെ വിഷയത്തിൽ സസ്പെൻസിന് വഴിവെച്ചിരിക്കുകയാണ്. രാമലിംഗ റെഡ്ഡിയുമായി ഡികെ ശിവകുമാർ ചർച്ച നടത്തി. പാർട്ടിയെ പ്രതിസന്ധിയിൽ ആക്കരുതെന്നാണ് […]
Read more

രണ്ട് ദിനം കൊണ്ട് 181 കോടിക്ക് മുകളിൽ ആഗോള ഗ്രോസ് നേടി രാം ചരൺ ചിത്രം ‘പെദ്ധി’

തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിച്ച പാൻ ഇന്ത്യൻ ചിത്രമായ ‘പെദ്ധി’ ക്ക് ബോക്സ് ഓഫീസിൽ ഗംഭീര തുടക്കം. ചിത്രം റിലീസ് ചെയ്ത് 2 ദിനം പിന്നിടുമ്പോൾ 181 കോടി 80 ലക്ഷമാണ് ചിത്രം നേടിയ ആഗോള ഗ്രോസ് കളക്ഷൻ എന്നുള്ള വിവരം നിർമ്മാതാക്കൾ ഔദ്യോഗികമായി പുറത്തു വിട്ടു. ജൂൺ 4 ന് ആഗോള റിലീസായി എത്തിയ ചിത്രം ആദ്യ ദിനം നേടിയ ആഗോള ഗ്രോസ് 135 കോടി 36 ലക്ഷം രൂപയാണ്. 46 കോടി […]
Read more

കടുത്ത നടപടിയുമായി ED

തിരുവനന്തപുരം: സിഎംആർഎൽ-എക്‌സാലോജിക് കേസിൽ കൂടുതൽ നടപടികളിലേക്ക് ഇഡി. അടുത്തിടെ നടത്തിയ റെയ്ഡിനു പിന്നാലെ മരവിപ്പിച്ച 242 അക്കൗണ്ടുകളിലെ 18.36 കോടി രൂപ കണ്ടുകെട്ടാനാണ് ഇഡി നിലവിൽ നീക്കം നടത്തുന്നത്. മരവിപ്പിച്ച അക്കൗണ്ടുകളിലൊന്ന് വീണാ വിജയന്റേതാണ്. എച്ച്ഡിഎഫ്‌സി ബാങ്കിലെ ഈ അക്കൗണ്ട് ഉൾപ്പെടെ ഇഡി കണ്ടുകെട്ടൽ നടപടികളിലേക്ക് നീങ്ങും. ഇതിനായി വരും ദിവസങ്ങളിൽ അഡ്ജൂഡിക്കേറ്റിങ് അതോറിറ്റിക്ക് ഇഡി ഔദ്യോഗിക റിപ്പോർട്ട് നൽകുകയും കൂടുതൽ നിയമനടപടികളിലേക്ക് നീങ്ങുകയും ചെയ്യുമെന്നാണ് വിവരം. റെയ്ഡുകളിലൂടെ പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളും ബാങ്ക് രേഖകളും നിലവിൽ […]
Read more

കെ എം മാണിയുടെ മരുമകൻ കോൺഗ്രസിൽ; കേരള കോൺഗ്രസ് ജോസഫ് വിഭാഗം വിട്ട് എം പി ജോസഫ്

തിരുവനന്തപുരം: മുൻ ധനകാര്യ മന്ത്രി കെ എം മാണിയുടെ മരുമകൻ കോൺഗ്രസിൽ അംഗത്വം എടുത്തു. റിട്ട. ഐഎഎസ് ഉദ്യോഗസ്ഥൻ എം പി ജോസഫ് ആണ് കോൺ​ഗ്രസിൽ ചേർന്നത്. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലായിരുന്നു. 2021ൽ തൃക്കരിപ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. ദീർഘകാലം സിവിൽ സർവീസിൽ സേവനമനുഷ്ഠിച്ച അദ്ദേഹം, തൊഴിൽ കമ്മീഷണർ, എറണാകുളം ജില്ലാ കളക്ടർ, കൊച്ചി കോർപ്പറേഷൻ മേയർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റമായിരുന്നു കേരള കോൺ​ഗ്രസ് ജോസഫ് വിഭാ​ഗം കാഴ്ചവെച്ചത്. മത്സരിച്ച […]
Read more

ശ്രീറാം വിവാദം; പ്രതികരിച്ച് കൃഷി വകുപ്പ് മന്ത്രി ടി സിദ്ദീഖ്

തിരുവനന്തപുരം: കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കില്ലെന്ന് മന്ത്രി ടി സിദ്ദീഖ്. ശ്രീറാം വെങ്കിട്ടരാമൻ കൃഷി വകുപ്പ് പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്. വിവാദങ്ങളിലേക്ക് കടക്കില്ല. കർഷകർ കൃഷിവകുപ്പിന്റെ സുപ്രധാന ഘടകമാണ്. മുൻ മന്ത്രിയുടെ വാർത്താ സമ്മേളനങ്ങളിൽ ശ്രീറാം വെങ്കിട്ടരാമൻ പങ്കെടുത്തിട്ടുണ്ടെന്നും അപശബ്ദങ്ങൾക്ക് മറുപടിയില്ലെന്നും മന്ത്രി ടി സിദ്ദീഖ് പറഞ്ഞു. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് നിയമസഭയിലെ മീഡിയ റൂമിൽ കൃഷിമന്ത്രി ടി സിദ്ദിഖ് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ പങ്കെടുത്തത്. ഇതിനെതിരെ മാധ്യമപ്രവർത്തകർ കടുത്ത പ്രതിഷേധമാണ് […]
Read more

നടന്‍ സലിം കുമാര്‍ ആശുപത്രിയില്‍

കൊച്ചി: നടന്‍ സലിം കുമാര്‍ ആശുപത്രിയില്‍. ദേഹാസ്വാസ്ഥ്യത്തെത്തുടർന്നായിരുന്നു ആശുപത്രിയിലേക്ക് മാറ്റിയത്. എറണാകുളം അമൃത ആശുപത്രിയില്‍ വെന്റിലേറ്ററിലാണ് നടൻ ചികിത്സയിലുള്ളത്. ഏറെനാളായി കരൾ രോഗ ബാധിതനാണ്.
Read more

കവിയും എഴുത്തുകാരനുമായ എ സി ശ്രീഹരി അന്തരിച്ചു

കണ്ണൂർ: കവിയും എഴുത്തുകാരനുമായ എ സി ശ്രീഹരി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഇന്നലെ അർദ്ധരാത്രി നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതശരീരം പയ്യന്നൂർ പ്രിയദർശിനി ഹോസ്പിറ്റലിലാണ്. സംസ്കാരം നാളെ നടക്കും. പയ്യന്നൂർ കോളേജ് മുൻ ഇംഗ്ലീഷ് വിഭാഗം മേധാവിയും, പ്രമുഖ അധ്യാപകനും കവിയും എഴുത്തുകാരനുമായിരുന്നു ശ്രീഹരി. കഴിഞ്ഞ മെയ് 30നാണ് സർവീസിൽ നിന്നും വിരമിച്ചത്. ഡി സി ബുക്സ് 1999-ൽ പ്രസിദ്ധീകരിച്ച ‘യുവകവിതക്കൂട്ടം’ എന്ന പുസ്തകത്തിലും, സാഹിത്യ പ്രവർത്തക […]
Read more

കള്ളപ്പണ വെളുപ്പിക്കൽ കേസ്: സെന്തിൽ ബാലാജിയെ കുരുക്കാൻ വിജയ് സർക്കാർ

ചെന്നൈ: ജോലിക്ക് കോഴ കേസിൽ സെന്തിൽ ബാലാജിയെ കുരുക്കാനുള്ള നീക്കങ്ങളുമായി വിജയ് സർക്കാർ. പ്രോസിക്യൂഷൻ അനുമതി തേടി ഗവർണർക്ക് കത്ത് നൽകി. കള്ളപ്പണവെളുപ്പിക്കൽ നിയമത്തിലെ തുടർനടപടികൾക്ക് അനുമതി നൽകണമെന്നാണ് സർക്കാരിൻ്റെ ആവശ്യം. കേസിലെ ഇഡി അപേക്ഷയിൽ തുടർനടപടികളുമായി മുന്നോട്ട് പോവുകയാണ് തമിഴ്നാട് സർക്കാർ. തമിഴ് നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് അംഗീകരിച്ചതോടെ ഫയലുകൾ ലോക്ഭവനിൽ എത്തിക്കുകയായിരുന്നു. കേസിലെ നടപടികൾ വൈകിയത് ഡിഎംകെ സർക്കാർ തടസ്സങ്ങൾ സൃഷ്ടിച്ചത് കാരണമാണെന്ന് ഇഡി കത്തിൽ പറഞ്ഞിരുന്നു. 2011ലെ ജയലളിത സർക്കാരിൽ […]
Read more

മണിപ്പൂരില്‍ കുക്കി ഗ്രാമത്തില്‍ ആക്രമണം; ദമ്പതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു

ഇംഫാല്‍: മണിപ്പൂരില്‍ കുക്കി ഗ്രാമത്തിലുണ്ടായ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. കാങ്‌പോക്പി ജില്ലയിലെ ലോയ്‌ബോല്‍ ഖുള്ളര്‍ എന്ന ഗ്രാമത്തില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. തോക്കുധാരികളായ അജ്ഞാത സംഘമാണ് ആക്രമണം നടത്തിയതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ലെറ്റ്‌ഹോങ്ഗം ഹാക്കിപ് (34), അദ്ദേഹത്തിന്റെ ഭാര്യ ടിന്‍മാരി ഹാക്കിപ് (30) എന്നിവരും ജങ്മിന്‍ലാന്‍ ഹാക്കിപ് (34) എന്നയാളുമാണ് കൊല്ലപ്പെട്ടത്. കൊലയ്ക്ക് പിന്നാലെ അക്രമകാരികള്‍ പ്രദേശത്തെ ഏഴ് വീടുകള്‍ക്ക് തീയിടുകയും ചെയ്തു. ആക്രമണത്തിന് പിന്നില്‍ നാഗ സായുധ സംഘമാണെന്ന് കുക്കി […]
Read more

യുവജനങ്ങൾക്ക് തൊഴിൽ അവസരങ്ങൾ ഉറപ്പാക്കാൻ ശക്തമായ നടപടി

തിരുവനന്തപുരം: സംസ്ഥാനത്തെ യുവജനങ്ങൾ സർക്കാർ തൊഴിൽ അവസരങ്ങൾക്കായി വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സാഹചര്യത്തിൽ സർക്കാർ സംവിധാനങ്ങളിലെ എല്ലാ ഒഴിവുകളും യുദ്ധകാലാടിസ്ഥാനത്തിൽ ശേഖരിച്ച് കേരള പബ്ലിക് സർവീസ് കമ്മീഷന് റിപ്പോർട്ട് ചെയ്യുന്നതിനുള്ള സമഗ്ര നടപടികൾ ആരംഭിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ. എം. ഷാജി അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉൾപ്പെടെ വിവിധ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലുമായി ഗണ്യമായ എണ്ണം സ്ഥിരം തസ്തികകൾ ഒഴിവായി കിടക്കുന്നുണ്ട്. ഇത്തരം ഒഴിവുകൾ സമയബന്ധിതമായി നികത്താത്തത് പൊതുസേവനങ്ങളുടെ ഗുണനിലവാരത്തെയും ഭരണ കാര്യക്ഷമതയെയും […]
Read more

Recent News