Category: latest

സാമ്പത്തിക നഷ്ടം; കെഎസ്ആർടിസിയും കെഎസ്ഇബിയും വാട്ടർ അതോറിറ്റിയും ബാധ്യത

തിരുവനന്തപുരം: ഇപ്പോൾ സംസ്ഥാന നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക നഷ്ടത്തിൽ ഭൂരിഭാ​ഗത്തിനും കാരണം കെഎസ്ആർടിസിയും കെഎസ്ഇബിയും വാട്ടർ അതോറിറ്റിയുമെന്ന് വി. ഡി സതീശൻ സർക്കാർ പുറത്തിറക്കിയ ധവളപത്രം. വലിയൊരു തുക മൂന്ന് പൊതുമേഖല സ്ഥാപനങ്ങളുടെയും സംരക്ഷണത്തിനായി ബജറ്റിൽ നിന്ന് സബ്‌സിഡിയായും ഗ്രാന്റായും നൽകേണ്ടി വരുന്നതായി ധവളപത്രത്തിൽ ചൂണ്ടിക്കാട്ടി. കൊച്ചി മെട്രോ മാസം 35 കോടി നഷ്ടം നേരിടുന്നതായും ധവളപത്രത്തിൽ വ്യക്തമാക്കി. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടം 2024-25ൽ 78,851 കോടി രൂപയായി ഉയർന്നുവെന്നാണ് ധവളപത്രത്തിൽ ചൂണ്ടിക്കാട്ടുന്നത്. അതേസമയം കേരളത്തിന്റെ ആകെ […]
Read more

തൃണമൂൽ നേതാക്കൾക്ക് പിന്നാലെ എൻഐഎ; മമതപക്ഷ മുൻ എംഎൽഎ ഷൗക്കത്ത് മൊല്ലയുടെ വീട്ടിൽ റെയ്ഡ്

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാക്കൾക്ക് പിന്നാലെ അന്വേഷണ ഏജൻസികൾ. മമത ബാനർജി പക്ഷത്തുള്ള മുൻ എംഎൽഎ ഷൗക്കത്ത് മൊല്ലയുടെ വീട്ടിൽ എൻഐഎ സംഘം റെയ്ഡ് നടത്തി. ബം​ഗാൾ തിരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുൻപുണ്ടായ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. സ്ഫോടനത്തിന് പിന്നിൽ തൃണമൂൽ സ്ഥാനാ‌ർഥിയും നേതാക്കളുമാണെന്ന ആക്ഷേപം ബിജെപി ഉന്നയിച്ചിരുന്നു. അതേസമയം, വ്യാജ ഒപ്പ് കേസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് തൃണമൂൽ കോൺ​ഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി എംപിക്ക് സിഐഡി സംഘം നോട്ടീസ് നൽകി. ജൂൺ […]
Read more

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിവാദം; എസ്‌ഐടിയുടെ ആദ്യയോഗം നാളെ

വടകര : ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് വടകരയില്‍ പ്രചരിച്ച കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് അന്വേഷിക്കാന്‍ രൂപീകരിച്ച എസ്‌ഐടിയുടെ ആദ്യയോഗം നാളെ ചേരും. ഇന്നലെയാണ് കേസില്‍ പുനരന്വേഷണം പ്രഖ്യാപിച്ചത്. കോഴിക്കോട് റൂറല്‍ എസ്പി ടി ഫറാഷിന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം യോഗം ചേരുന്നത്. കണ്ണൂര്‍ റേഞ്ച് ഡിഐജി യതീഷ് ചന്ദ്രയാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുക.ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി. മനോഹരനായിരിക്കും അന്വേഷണ ഉദ്യോഗസ്ഥന്‍. വടകര പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ഉള്‍പ്പെടെ ഏഴുപേര്‍ കൂടി പ്രത്യേക അന്വേഷണ സംഘത്തിലുണ്ട്. എസ്‌ഐടി […]
Read more

അന്വേഷണം CBI യ്ക്ക് വിടാൻ തീരുമാനിച്ചതിൽ മുഖ്യമന്ത്രിക്ക് നന്ദിയെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ

തിരുവനന്തപുരം: മുൻ കണ്ണൂർ എഡിഎം നവീന്‍ ബാബുവിന്റെ മരണം സിബിഐയ്ക്ക് വിടാന്‍ തീരുമാനിച്ചതില്‍ പ്രതികരണവുമായി കുടുംബം. ആവശ്യങ്ങള്‍ മനസിലാക്കി തങ്ങളുടെ ഒപ്പം നിന്ന മുഖ്യമന്ത്രിയ്ക്ക് നന്ദിയും കടപ്പാടും അറിയിക്കുന്നുവെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ പറഞ്ഞു. ഇത്ര പെട്ടെന്ന് ഉത്തരവിറക്കിയ സര്‍ക്കാരിനോട് നന്ദി പറയുന്നുവെന്നും സത്യസന്ധമായി അന്വേഷണം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നവീന്‍ ബാബുവിന്റെ സഹോദരന്‍ പ്രവീണ്‍ ബാബു പറഞ്ഞു. നിവേദനം കൊടുത്ത ഉടന്‍ തന്നെ ഉത്തരവ് ഇറങ്ങിയതില്‍ സന്തോഷമുണ്ടെന്നും സിബിഐ ശാസ്ത്രീയമായ അന്വേഷണം നടത്തണമെന്നാണ് ആഗ്രഹമെന്നും നിഷ്പക്ഷമായ […]
Read more

രോ​ഗിയുടെ കാലിൽ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവത്തില്‍ ഡ്യൂട്ടി ഡോക്ടറെ സസ്പെൻഡ് ചെയ്തു. ശസ്ത്രക്രിയയ്ക്ക് ശേഷം ഡോക്ടര്‍മാരുടെ അവഗണനയാണ് പുഴുവരിക്കാന്‍ കാരണമായതെന്നും ഡ്രസ് ചെയ്ത മുറിവ് കൃത്യമായ ഇടവേളയില്‍ പരിശോധിക്കാനോ പുതുതായി ഡ്രസ് ചെയ്യാനോ ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ തയ്യാറായില്ലെന്നുമാണ് അന്വേഷണ റിപ്പോർട്ട്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ റിപ്പോർട്ട് ആരോഗ്യമന്ത്രിക്ക് കൈമാറി. പിന്നാലെയാണ് ഡ്യൂട്ടി ഡോക്ടറെ സസ്പെൻഡ് ചെയ്തത്. വിശദമായ അന്വേഷണത്തിന് വീണ്ടും ഉന്നതതല സമിതിയെ നിയോഗിക്കും. കഴിഞ്ഞ ദിവസമാണ് ബൈക്ക് അപകടത്തെ […]
Read more

നവീന്‍ ബാബുവിന്റെ മരണം സിബിഐയ്ക്ക് വിടാൻ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കും. മന്ത്രിസഭാ യോഗത്തിലാണ് നവീന്‍ ബാബുവിന്റെ മരണത്തിലെ അന്വേഷണം സിബിഐയ്ക്ക് വിടാന്‍ തീരുമാനമായത്. നവീന്‍ ബാബുവിന്റെ മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനമായി. പൊലീസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് ചൂണ്ടിക്കാണിച്ച് നവീൻ ബാബുവിൻ്റെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. എന്നാൽ കഴിഞ്ഞ സർക്കാർ ഈ ആവശ്യം പരിഗണിച്ചിരുന്നില്ല. പുതിയ സർക്കാർ വന്നതിന് പിന്നാലെ നവീൻ ബാബുവിൻ്റെ കുടുംബം മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്നാണ് അന്വേഷണം […]
Read more

മുഖ്യമന്ത്രിയുടെ ഓഫീസിൽ സമ്പൂർണ പ്രൊഫഷണലിസം നടപ്പാക്കുന്നു

തിരുവനന്തപുരം: പരമ്പരാഗത ഓഫീസ് പ്രവർത്തനരീതിയിൽ നിന്ന് മാറി മുഖ്യമന്ത്രിയുടെ ഓഫീസിൽ സമ്പൂർണ പ്രൊഫഷണലിസം നടപ്പാക്കുന്നു. തലസ്ഥാനത്തുള്ള മുഖ്യമന്ത്രി രാവിലെ എട്ടിന് ഓഫീസിലെത്തും. ഉച്ചയ്ക്ക് ഒന്നര വരെ മുഖ്യമന്ത്രി ഓഫീസിലുണ്ടാകും. ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ അഞ്ചുവരെ പൊതുജനങ്ങൾക്ക് മുഖ്യമന്ത്രിയെ കാണാം. തുടർന്ന് അതത് ദിവസത്തെ ഫയലുകൾ തീർപ്പാക്കിയ ശേഷം മുഖ്യമന്ത്രി മടങ്ങുന്ന രീതിയിലാണ് ക്രമീകരണം. കൂടുതൽ വിശദീകരണം വേണ്ടതോ, ചർച്ച ചെയ്യേണ്ടതോ ആയ ഫയലുകൾ പരിശോധനയ്ക്കായി മാറ്റിവെക്കും. മുഖ്യമന്ത്രിയുടെ ഓഫീസിൽ വിദഗ്ധരുടെയും പ്രൊഫഷണലായ ആളുകളുടെയും സേവനം ഉറപ്പാക്കാനും ഉദ്ദേശിക്കുന്നുണ്ട്. […]
Read more

സംസ്ഥാനത്ത് കാലവര്‍ഷം ഇന്നെത്തിയേക്കും; തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള എട്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ഇന്നെത്തിയേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അതിശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള എട്ട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലും നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ജൂണ്‍ ആറിന് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലും ജൂണ്‍ ഏഴിന് കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലുമാണ് ഓറഞ്ച് അലര്‍ട്ട്. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കാത്ത മറ്റ് ജില്ലകളില്‍ വരും ദിവസങ്ങളില്‍ യെല്ലോ അലര്‍ട്ടും […]
Read more

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ നടപ്പാക്കണമെന്ന് വീണ്ടും നിർദേശം

എറണാകുളം: എറണാകുളം മലയിടംതുരുത്തിൽ കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുളള ഹൈക്കോടതി ഉത്തരവ് ഈ മാസം ഒമ്പതാം തീയതിക്കകം നടപ്പാക്കണമെന്ന് വീണ്ടും നിർദേശം. പെരുമ്പാവൂർ മുൻസിഫ് കോടതിയുടേതാണ് നിർദേശം. എന്നാൽ മലയിടംതുരുത്ത് വിട്ട് എങ്ങോട്ടും പോകില്ലെന്ന നിലപാടിലാണ് താമസക്കാർ. താമസക്കാർ ഒഴിഞ്ഞ് നൽകണമെന്ന നിർദേശമാണ് ഹൈക്കോടതി നൽകിയത്. കുടിയൊഴിപ്പിക്കലിന് സംസ്ഥാന സർക്കാർ സാവകാശം തേടിയിരുന്നു. ഭൂമിയുടെ അവകാശം സ്ഥാപിച്ചെടുക്കാൻ താമസക്കാർ ഒന്നും ചെയ്തിട്ടില്ലെന്ന് നേരത്തെ ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. വിധി നടപ്പാക്കുകയല്ലാതെ സർക്കാരിന് മറ്റ് മാർഗ്ഗമില്ലെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. തർക്കഭൂമിയിൽ താമസിക്കുന്നവർക്ക് നിയമപരമായ […]
Read more

പെൻഷൻ വിതരണം യുഡിഎഫ്‌ സർക്കാർ അട്ടിമറിച്ചു’; CPIM മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ്

മലപ്പുറം: മഞ്ചേരി പുൽപ്പറ്റ യുഡിഎഫ്‌ ഓഫീസിൽ പെൻഷൻ വിതരണം നടത്തിയതിൽ സർക്കാർ നിയമ നടപടി സ്വീകരിക്കണമെന്ന് സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ്. ഗുണഭോക്താക്കളുടെ ആത്മാഭിമാനത്തെ ചോദ്യംചെയ്യുംവിധം അവരെ പാർട്ടി ഓഫീസിൽ വിളിച്ചുവരുത്തി വരിനിർത്തി പെൻഷൻ വിതരണം ചെയ്‌തത്‌ അംഗീകരിക്കാനാവില്ലെന്നും സിപിഐഎം പറഞ്ഞു. കഴിഞ്ഞ പത്തുവർഷം സുതാര്യമായി നടന്ന പെൻഷൻ വിതരണം യുഡിഎഫ്‌ സർക്കാർ അധികാരത്തിലേറിയപ്പോൾ തന്നെ അട്ടിമറിക്കപ്പെട്ടുവെന്നും ജില്ലാ സെക്രട്ടറിയേറ്റ് വ്യക്തമാക്കി. പെരുന്നാൾ കാലത്തുപോലും സമയബന്ധിതമായി പെൻഷൻ വിതരണം ചെയ്യാൻ സർക്കാരിനായിട്ടില്ല. അതിന്‌ പുറമെയാണ്‌ പാർട്ടി ഓഫീസിൽ […]
Read more

Recent News