Category: latest

വടക്കൻ കേരളത്തിൽ കൂടുതൽ സർവീസുകൾ വേണം; വി ടി ബൽറാം

തിരുവനന്തപുരം: വടക്കൻ ജില്ലകളിൽ കൂടുതൽ കെഎസ്ആർടിസി സർവീസുകൾ വേണമെന്ന് എംഎൽഎ വി ടി ബൽറാം. മലബാർ മേഖലയിൽ കെഎസ്ആർടിസി ഡിപ്പോകളും കുറവാണ്. കൂടുതൽ സർവീസുകൾ വേണം. സർക്കാരിന്റെ സൗജന്യ യാത്രാ പദ്ധതിയുടെ ആനുകൂല്യം ഭൂരിഭാഗം വരുന്ന മലബാറിലെ സ്ത്രീകൾക്ക് ലഭിക്കാത്ത സാഹചര്യമാണുള്ളതെന്നും വി ഡി ബൽറാം പറഞ്ഞു. സൗജന്യ യാത്ര മുഴുവൻ സ്ത്രീകൾക്കും ഉപകാരപ്പെടമെങ്കിൽ കൂടുതൽ സർവീസുകൾ വന്നേ തീരൂ. ഇല്ലെങ്കിൽ യാത്രാ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിൽ വലിയ അസന്തുലിതാവസ്ഥ ഉണ്ടാവും. നിയമസഭയിലെ ശ്രദ്ധക്ഷണിക്കലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലക്കാട് […]
Read more

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടിന് മുന്നിൽ ഇ ഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ഉദ്യോഗസ്ഥർക്ക് മതിയായ സുരക്ഷ നൽകുന്നതിൽ പൊലീസ് പരാജയപ്പെട്ടെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നു. ഇതേ പൊലീസ് അന്വേഷിച്ചാൽ മുഴുവൻ പ്രതികളും പുറത്തുവരില്ലെന്നും ഹർജിയില്‍ പറയുന്നു. ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ ഇതുവരെ സ്വീകരിച്ച നടപടികൾ അറിയിക്കാൻ സർക്കാറിന് നിർദ്ദേശം നല്‍കി. മാത്രമല്ല, മൂന്നാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്നാണ് ചീഫ് ജസ്റ്റിസിന്‍റെ നിര്‍ദേശം. […]
Read more

‘പാർട്ടി ഓഫീസിൽ പെൻഷൻ വിതരണം നടത്തിയതിൽ പരാതി ലഭിച്ചിട്ടില്ല’; ന്യായീകരിച്ച് മന്ത്രി കെ.എം. ഷാജി

മലപ്പുറം: മലപ്പുറത്തെ യുഡിഎഫ് പാർട്ടി ഓഫീസിൽ പെൻഷൻ വിതരണം ചെയ്തതിൽ പ്രതികരണവുമായി തദ്ദേശ വകുപ്പ് മന്ത്രി കെഎം ഷാജി. ക്ഷേമ പെൻഷൻ വിതരണത്തിൽ പരാതി ഉയർന്നിട്ടില്ലെന്നും അത് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസായി ഇപ്പോൾ പ്രവർത്തിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. പെൻഷൻ വിതരണ ചുമതലക്കാരന് പനി ബാധിച്ചു. അതുകൊണ്ടാണ് ഇപ്രകാരം പെൻഷൻ നൽകേണ്ടി വന്നത്. ഉപഭോക്താക്കളുടെ ആവശ്യപ്രകാരമാണ് സമീപത്തെ മുറിയിലേക്ക് മാറ്റിയത്. പെൻഷൻ വിതരണ ഉദ്യോഗസ്ഥനെ ചുമതലയിൽ നിന്ന് നീക്കി. മേലാൽ ആവർത്തിക്കരുതെന്ന് താക്കീത് നൽകി. ഇത് ഒറ്റപ്പെട്ട സംഭവം […]
Read more

80 ശതമാനവും ചെലവാകുന്നത് ശമ്പളത്തിനും പെൻഷനും പലിശക്കുമെന്ന് ധവളപത്രം

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വരുമാനത്തിന്റെ ഏകദേശം 80 ശതമാനവും ശമ്പളം, പെൻഷൻ, പലിശ അടവ് എന്നിവയ്ക്കാണ് ചെലവാകുന്നതെന്ന് ധവളപത്രം. ഈ സാഹചര്യം ദീർഘകാലാടിസ്ഥാനത്തിൽ സാമ്പത്തികമായി നിലനിൽക്കുന്നതല്ലെന്നാണ് റിപ്പോർട്ടുകൾ വിലയിരുത്തുന്നത്. സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം കേന്ദ്രസർക്കാരിന്റെ നിലവാരത്തിലേക്ക് ഉയർത്തണമെന്ന് നിർദേശം മുന്നോട്ടുവയ്ക്കുന്നു. നിലവിലെ സാഹചര്യത്തിൽ ഉദ്യോഗസ്ഥർ അനുഭവസമ്പത്ത് പരമാവധി പ്രയോജനപ്പെടുത്താൻ കഴിയുന്ന പ്രായത്തിലാണു വിരമിക്കുന്നത്. വിരമിക്കൽ പ്രായം ഒരു വർഷം വർധിപ്പിക്കുമ്പോൾ സംസ്ഥാനത്തിന് ഏകദേശം 6,000 കോടി രൂപയുടെ വിരമിക്കൽ ആനുകൂല്യച്ചെലവ് ലാഭിക്കാനാകുമെന്നും റിപ്പോർട്ട് പറയുന്നു. കൂടാതെ, കേന്ദ്രസർക്കാരിനെപ്പോലെ […]
Read more

‘പുതിയ മന്ത്രിസഭയിൽ ഒരു കോൺഗ്രസ് വനിതയെയെങ്കിലും കാണാൻ ആഗ്രഹിച്ചിരുന്നു’; കോൺഗ്രസ് നേതാവ് മാർഗരറ്റ് ആൽവാ

ബെംഗളൂരു: കർണാടകത്തിൽ അധികാരമേറ്റ ഡി കെ ശിവകുമാർ മന്ത്രിസഭയിൽ വനിതാപ്രാതിനിധ്യം ഇല്ലാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് മാർഗരറ്റ് ആൽവ. പുതിയ മന്ത്രിസഭയിൽ ഒരു കോൺഗ്രസ് വനിതയെയെങ്കിലും കാണാൻ ആഗ്രഹിച്ചിരുന്നുവെന്നും അതില്ലാത്തതിൽ നിരാശയുണ്ടെന്നും മാർഗരറ്റ് ആൽവ പറഞ്ഞു. ഡി കെ ശിവകുമാറിന് അഭിനന്ദം അറിയിച്ച് എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് മാർഗരറ്റ് ആൽവയുടെ പ്രതികരണം. കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഡി കെ ശിവകുമാറിന് അഭിനന്ദനങ്ങൾ. അദ്ദേഹത്തിനും അദ്ദേഹത്തിന്റെ ടീമിനും എല്ലാവിധ വിജയങ്ങളും നേരുന്നു. പുതിയ കർണാടക […]
Read more

ഇന്ധന വില കൂടിയത്, കുറയ്‌ക്കേണ്ട സാഹചര്യം വന്നാൽ കുറയ്ക്കും’: സുരേഷ് ​ഗോപി

കൊച്ചി: ഇന്ധനവിലയിൽ പ്രതികരണവുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ​ഗോപി. ഇന്ധനവില കൂടിയതിന് കാരണം ഏറുപടക്കമെറിഞ്ഞിട്ടല്ലല്ലോ എന്നാണ് സുരേഷ് ​ഗോപിയുടെ പരിഹാസം. യുദ്ധത്തിൻ്റെ പശ്ചാതലത്തിലാണ് ഇന്ധവില വില കൂടിയതെന്നും ലോക വ്യാപകമായി പ്രതിസന്ധിയുണ്ടെന്നും സുരേഷ് ​ഗോപി പറഞ്ഞു. യുദ്ധ സാഹചര്യങ്ങൾ മാറിയാൽ മാത്രമേ വിലയുടെ കാര്യത്തിൽ തീരുമാനം ഏടുക്കാൻ സാധിക്കുവെന്നും കുറയെക്കേണ്ട സാഹചര്യം വന്നാൽ കുറയ്ക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. വീടുകളിൽ ഗ്യാസ് എത്തിക്കുകയാണ് പ്രധാന ലക്ഷ്യമെന്നും സ്വാഭാവികമായ വില വർധനയാണ് ഇപ്പോൾ ഉണ്ടായതെന്നും സു​രേഷ് ​ഗോപി പ്രതികരിച്ചു. പെട്രോൾ […]
Read more

ലഹരി മാഫിയയ്ക്കെതിരെ സംസ്ഥാനവ്യാപക പോരാട്ടം; ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിക്ക് തുടക്കമായി

തിരുവനന്തപുരം: സംസ്ഥാനത്തെ മയക്കുമരുന്ന് ശൃംഖലയെ തകർക്കുന്നതിനായി സർക്കാർ ആവിഷ്‌കരിച്ച ലഹരി പ്രതിരോധ കർമ്മപദ്ധതിയായ ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ  സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ നിർവഹിച്ച മുഖ്യമന്ത്രി വി.ഡി. സതീശൻ ലഹരി മാഫിയയെ കേരളത്തിൽ നിന്ന് തുരത്താൻ സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് ആഹ്വാനം ചെയ്തു. നാടിന്റെ ഏറ്റവും വലിയ സമ്പത്തായ യുവതലമുറയെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന മയക്കുമരുന്ന് മാഫിയയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ രാജ്യത്തിന് മാതൃകയായ കേരളം മയക്കുമരുന്ന് […]
Read more

ധവളപത്രം പുറത്തിറക്കി സർക്കാർ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സ്ഥിതിയേപ്പറ്റിയുള്ള വിശദവിവരങ്ങളടങ്ങിയ ധവളപത്രം പുറത്തിറക്കി സർക്കാർ. ധവളപത്രം സർക്കാർ നിയമസഭയിൽ അവതരിപ്പിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിലെ യുഡിഎഫ് വാഗ്ദാനങ്ങളിലൊന്നായിരുന്നു ധവളപത്രം പുറത്തിറക്കുമെന്നത്. മുൻ കാബിനറ്റ് സെക്രട്ടറി കെ.എം ചന്ദ്രശേഖർ അധ്യക്ഷനായ സമിതിയാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി പരിശോധിച്ച് ധവളപത്രം തയ്യാറാക്കിയത്. നിലവിൽ സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്കുള്ള പരിഹാര നിർദ്ദേശങ്ങൾ ഉൾക്കൊള്ളിച്ചാണ് വിശദമായ ധവളപത്രം തയ്യാറാക്കിയിരിക്കുന്നത്. രാവിലെ ചേ‌‌ർന്ന മന്ത്രിസഭാ യോഗം ധവളപത്രത്തിന് അന്തിമ അംഗീകാരം നൽകിയിരുന്നു. ചന്ദ്രശേഖർ അധ്യക്ഷനായ വിദഗ്ധ […]
Read more

രക്ഷാപ്രവര്‍ത്തന’ കേസ് അട്ടിമറി; അജിത്കുമാറിന്റെ ഓഫീസിലെ രണ്ട് എസ്‌ഐമാരെ ചോദ്യം ചെയ്യും

ആലപ്പുഴ: നവകേരള യാത്രക്കിടെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാനും സുരക്ഷാ ഉദ്യോഗസ്ഥരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച കേസ് അട്ടിമറിക്കാന്‍ എഡിജിപി എംആര്‍ അജിത് കുമാറിന്റെ ഓഫീസില്‍ ശ്രമം നടന്നെന്ന മൊഴിയില്‍ എസ്‌ഐമാര്‍ക്ക് നോട്ടീസ്. അജിത് കുമാറിന്റെ ഓഫീസില്‍ ഉണ്ടായിരുന്ന ഗ്രേഡ് എസ്‌ഐമാരായ ഗിരീഷ്, ശ്രീകാന്ത് എന്നിവര്‍ക്കാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് എസ്‌ഐടി നോട്ടീസ് നല്‍കിയത്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഓഫീസില്‍ റിപ്പോര്‍ട്ട് പരിശോധിച്ചത് ഈ ഉദ്യോഗസ്ഥരായിരുന്നു. എംആര്‍ അജിത് കുമാറിന്റെ ഓഫീസ് ആലപ്പുഴ […]
Read more

തൃണമൂല്‍ കോണ്‍ഗ്രസിലെ പിളര്‍പ്പ്; ഭൂരിപക്ഷം ലോക്‌സഭ എംപിമാരും വിമത പക്ഷത്തെന്ന് സൂചന

കൊൽക്കത്ത : തൃണമൂല്‍ കോണ്‍ഗ്രസിലെ ഭൂരിപക്ഷം ലോക്‌സഭ എംപിമാരും വിമത പക്ഷത്തെന്ന് സൂചന. 29 ലോക്‌സഭ എംപിമാരില്‍ ഒരാളാണ് മമത ബാനർജിക്കൊപ്പമുള്ളത്. രാജ്യസഭയിലെ 13ല്‍ അഞ്ച് പേരും മാത്രമാണ് മമത ബാനർജിക്കൊപ്പമുള്ളത്. ബിജെപിക്ക് ഒപ്പം ചേരില്ലെന്നാണ് വിമതപക്ഷത്തിന്റെ നിലപാട്. മമതാ ബാനര്‍ജിയെ പൂര്‍ണ്ണമായും അംഗീകരിക്കും. എതിര്‍പ്പ് അഭിഷേക് ബാനര്‍ജിയോടും ഐ പാക്കിനോടുമെന്നും വിമതര്‍ വ്യക്തമാക്കി. പ്രശ്‌നപരിഹാരത്തിനായി ചര്‍ച്ചകള്‍ ആരംഭിച്ചു. ഡെറിക് ഒബ്രെന്‍ എംപിമാരുമായി സംസാരിക്കുകയാണ്. അതേസമയം, പാര്‍ട്ടി പുറത്താക്കിയ എംഎല്‍എ ഋതബ്രത ബാനര്‍ജിയെ തൃണമൂലിന്റെ നിയമസഭാകക്ഷി നേതാവായി […]
Read more

Recent News