Category: latest

ഹർഷിനയ്ക്ക് ഇത് മധുര വിജയം

തിരുവനന്തപുരം: വേദനകളിൽ തളരാതെ, വീഴാതെ ഒരു സിസ്റ്റത്തിനെതിരേ പോരാടിയ ഹർഷിനയ്ക്ക് ഒടുവിൽ മധുരവിജയം. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ നടന്ന പ്രസവശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയതിനെത്തുടർന്ന് ഏറെ ദുരിതമനുഭവിച്ച ഹർഷിനയ്ക്ക് സർക്കാർജോലി നൽകുമെന്ന് ഉറപ്പ് പറഞ്ഞ് ആരോഗ്യമന്ത്രി കെ. മുരളീധരൻ. ദീർഘനാളത്തെ പോരാട്ടത്തിന്റെ തിളക്കമാർന്ന ഫലസമാപ്തി. സമാധാനം, എത്രയോ വർഷങ്ങൾക്കുശേഷം മനസ്സ് ശരിക്കും സമാധാനം അനുഭവിക്കുകയാണ്. ഞങ്ങളുടെ കണ്ണീർ പടച്ചോൻ കണ്ടു. എത്ര തടസ്സപ്പെടുത്താൻനോക്കിയാലും നമ്മളിലേക്ക് എത്തേണ്ടത് നമ്മളിലേക്കുതന്നെ വന്നുചേരുമെന്നായിരുന്നു ഹർഷിനയുടെ ആദ്യപ്രതികരണം. അവഗണിച്ചും പുച്ഛിച്ചു തള്ളിയവർക്കുമുള്ള […]
Read more

ആരോഗ്യരംഗത്തെ മികച്ചതാക്കും

തിരുവനന്തപുരം: തിരുവനന്തപുരത്തും ഹരിപ്പാട്ടും പുതിയ മെഡിക്കൽ കോളേജുകൾ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. തിരുവനന്തപുരത്ത് ജനറൽ ആശുപത്രിയിൽ കെട്ടിടങ്ങൾ നിർമിച്ചിരുന്നു. അവിടെത്തന്നെയാണ് പുതിയ കോളേജ് ഉദ്ദേശിക്കുന്നതും. നേരത്തേ ഇവിടെ നൂറു സീറ്റിന് അനുമതിലഭിച്ചിരുന്നു. അതൊക്കെ റദ്ദായസ്ഥിതിക്ക് ആദ്യംമുതൽ നടപടികൾ ആരംഭിക്കണമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. ഹരിപ്പാട് മെഡിക്കൽ കോളേജിന് അനുമതി ലഭിച്ചിരുന്നു. 25 ഏക്കർ ആരോഗ്യവകുപ്പിന് കൈമാറിക്കിട്ടിയിരുന്നു. ഹരിപ്പാട് ഉടൻ നിർമാണം തുടങ്ങാനാണ് തീരുമാനം. 25 ഏക്കർ സർക്കാരിന്റെ പക്കലുണ്ട്. യു.ഡി.എഫ്. സർക്കാർ തുടക്കമിട്ട മറ്റ് മെഡിക്കൽ കോളേജുകളുടെയും […]
Read more

ഓപ്പറേഷന്‍ തൂഫാന് പിന്നാലെ ഓപ്പറേഷന്‍ സീറോയുമായി സർക്കാർ

തിരുവനന്തപുരം: അഴിമതി തടയാന്‍ പുതിയ കര്‍മപദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. ഓപ്പറേഷന്‍ തൂഫാന് പിന്നാലെ അഴിമതി തടയാന്‍ ഓപ്പറേഷന്‍ സീറോ എന്ന പദ്ധതി വരുന്നു. പൊതുപ്രവര്‍ത്തകരുടെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും അഴിമതി തടയുകയാണ് ഈ കര്‍മ പദ്ധതിയുടെ പ്രധാന ലക്ഷ്യം പദ്ധതിയുടെ രൂപരേഖ വിജിലന്‍സ് മേധാവി തയാറാക്കി. എഐ ഉപയോഗിച്ച് സര്‍ക്കാര്‍ ഓഫീസുകള്‍ പൂര്‍ണ നിരീക്ഷണത്തിലാക്കും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പങ്കെടുക്കുന്ന ഉന്നതതലയോഗത്തില്‍ പദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്യും. ആഭ്യന്തരമന്ത്രി പ്രഖ്യാപിച്ച ഓപ്പറേഷന്‍ തൂഫാൻ പ്രാഥമിക നടപടിക്രമങ്ങളിലേക്ക് കടക്കുകയാണ്. ജൂണ്‍ ഒന്നുമുതലാണ് […]
Read more

LDF അവർക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല

തിരുവനന്തപുരം: പാരിയത്ത്കാവിലെ കുടുംബങ്ങൾ വഴിയാധാരമാകില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. പത്ത് വർഷം ഭരിച്ചിട്ടും യാതൊരു നടപടിയും എടുക്കാതിരുന്ന ഇടതുമന്ത്രിസഭയിലെ രണ്ട് അംഗങ്ങളാണ് അവിടെ ഇപ്പോൾ സമരം നടത്തുന്നത്. എൽഡിഎഫ് സർക്കാർ സ്വീകരിച്ചത് പോലെ നിരുത്തരവാദിത്തപരമായ നിലപാട് യു.ഡി.എഫ് സർക്കാർ ഈ വിഷയത്തിൽ സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കി. ‘അവിടെ ഒരു സമരം ഇപ്പോൾ നടക്കുന്നുണ്ട് .ഞാൻ ഞെട്ടിപ്പോയി ആ സമരം കണ്ടിട്ട്. മുൻ മന്ത്രിസഭയിലെ രണ്ട് അംഗങ്ങൾ അവിടെ പോയി സമരം ഇരുന്നു. ഈ […]
Read more

മുഖ്യമന്ത്രി ഈ തീരുമാനത്തിൽ സന്തോഷം

തിരുവനന്തപുരം: മലയാള സിനിമാ രംഗത്തെ പിടിച്ച് കുലുക്കിയ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടാൻ കഴിഞ്ഞ ഇടതുപക്ഷ സർക്കാർ തയ്യാറായിരുന്നില്ല. ഹേമക്കമ്മറ്റി റിപ്പോർട്ടിൽ എന്തു നടന്നു എന്ന് പരിശോധിക്കുമെന്ന് സാംസ്കാരിക മന്ത്രി വിഷ്ണുനാഥ് വ്യക്തമാക്കി. മുൻ സർക്കാരിന്റെ കാലത്ത് നിലപാടുകൾ തുറന്ന് പറഞ്ഞതിന്റെ പേരിൽ അന്നത്തെ സാംസ്ക്കാരി വകുപ്പ് മന്ത്രിക്ക് തന്നോട് ശത്രുത ഉണ്ടായിരുന്നുവെന്നും വിനയൻ പറയുന്നു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് വിനായകൻ ഈക്കാര്യം വ്യക്തമാക്കിയത്. സിനിമാ മേഖലയിലും ഈ സർക്കാരിന്റേതായ സിഗ്നേച്ചർ ഉണ്ടാകും എന്ന മുഖ്യമന്ത്രിയുടെ […]
Read more

പയ്യന്നൂര്‍ സിപിഐഎമ്മിലെ വിഭാഗീയത; നഗരത്തില്‍ വീണ്ടും ഫ്‌ളക്‌സ് ബോര്‍ഡുകള്‍

കണ്ണൂർ: പയ്യന്നൂര്‍ സിപിഐഎമ്മിലെ വിഭാഗീയത തെരുവിലേക്കും നീങ്ങുന്നു. വിഭാഗീയത വ്യക്തമാക്കി നഗരത്തില്‍ വീണ്ടും വ്യാപകമായി ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. സിപിഐഎം പയ്യന്നൂര്‍ ഏരിയാ നേതൃത്വത്തിനെതിരെയാണ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍. ഏരിയാ കമ്മിറ്റി പിരിച്ചുവിടണം എന്നാണ് ഫ്‌ളക്‌സ് ബോര്‍ഡിലെ ആവശ്യം. നിങ്ങള്‍ തോല്‍പ്പിച്ചത് ഒരു വ്യക്തിയെയല്ല പ്രസ്ഥാനത്തെയാണെന്നും ഫ്‌ളക്‌സ് ബോര്‍ഡിലുണ്ട്. ഏരിയാ സെക്രട്ടറി പി സന്തോഷ്, മുന്‍ എംഎല്‍എ സി കൃഷ്ണന്‍, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി സരിന്‍ ശശി എന്നിവര്‍ക്കെതിരെയാണ് ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്. ജില്ലാ കമ്മിറ്റി ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ […]
Read more

വി ഡി സതീശന്റെ വാദങ്ങൾ വിചിത്രം

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറായ രത്തൻ ഖേൽക്കറെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചതിനെതിരെ ഇപി ജയരാജൻ. രത്തൻ ഖേൽക്കറെ തന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചതിനെ ന്യായീകരിക്കാൻ മുഖ്യമന്ത്രി വി ഡി സതീശൻ ബുധനാഴ്ച വാർത്താ സമ്മേളനത്തിൽ നിരത്തിയ വാദങ്ങൾ വിചിത്രമാണ്. മുൻ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇദ്ദേഹത്തെ ചീഫ് ഇലക്ട്രൽ ഓഫീസർ പാനലിൽ ഉൾപ്പെടുത്തി എന്നത് നുണയാണ്. ചീഫ് ഇലക്ടൽ ഓഫീസർ നിയമനത്തിന് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെ പാനൽ നൽകുക എന്നത് വെറും നടപടി ക്രമം മാത്രമാണ് […]
Read more

‘അമ്മ’യുടെ ഭരണസമിതി പരദൂഷണകമ്മിറ്റിയായി മാറി; മല്ലിക സുകുമാരൻ

കൊച്ചി: താരസംഘടന അമ്മയുടെ ഭരണസമിതി പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്ന് നടി മല്ലികാ സുകുമാരന്‍. ഭരണസമിതി പരദൂഷണകമ്മിറ്റിയായി മാറിയെന്നും നടി അന്‍സിബയ്ക്ക് വോട്ട് ചെയ്യണമെന്ന് തന്നോട് പറഞ്ഞയാളാണ് ടിനി ടോമെന്നും മല്ലികാ സുകുമാരന്‍ തുറന്നടിച്ചു. അന്‍സിബയുടെ ആരോപണത്തില്‍ നീന കുറുപ്പ് തെളിവ് പുറത്തുവിടണമെന്നും അവര്‍ ആവശ്യപ്പെട്ടു. അമ്മയില്‍ നടക്കുന്ന സംഭവങ്ങള്‍ നാണക്കേടുണ്ടാക്കുന്നതാണെന്നും സ്‌പോണ്‍സര്‍ഷിപ്പ് വാങ്ങുമ്പോള്‍ ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ തുറന്ന് പറയണമെന്നും അമ്മയില്‍ നടക്കുന്നത് ധൂര്‍ത്താണെന്നും മല്ലികാ സുകുമാരന്‍ പറഞ്ഞു. ഇപ്പോഴത്തെ അവസ്ഥയിൽ ഒരു മനുഷ്യർക്കും അമ്മയില്‍ തുടരാന്‍ […]
Read more

മർദ്ദനകേസ് രാഷ്ട്രീയ പ്രേരിതം ; കോടതിയെ ബോധിപ്പിച്ച് ഗൺമാൻമാർ

ആലപ്പുഴ : നവകേരള സദസിനിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചെന്ന കേസ് രാഷ്ട്രീയ ലക്ഷ്യം വച്ചെന്ന് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ. ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. തങ്ങൾക്കെതിരെയുള്ള കേസ് രാഷ്ട്രീയ ലക്ഷ്യങ്ങൾ വച്ചുള്ളതാണെന്നും കേസിന് പിന്നിൽ രാഷ്ട്രീയ-വ്യക്തി വിരോധമാണെന്നും ഗൺമാൻമാർ കോടതിയെ ബോധിപ്പിച്ചു. മുഖ്യമന്ത്രി സഞ്ചരിച്ച വാഹനത്തിന് നേരെ പ്രതിഷേധക്കാർ മുദ്രാവാക്യം വിളിച്ച് വരികയും വാഹനത്തിൽ ഇടിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ജീവന് ഭീഷണിയുണ്ടായ സാഹചര്യത്തിലാണ് ഇടപെട്ടത്. നടന്നത് ഔദ്യോഗിക […]
Read more

വാക്കുപാലിച്ച് വിജയ്; വൻ വാഗ്ദാനങ്ങൾ പ്രഖ്യാപിച്ച് സർക്കാർ

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പിലാക്കി വിജയ്. തമിഴ്‍നാട്ടിലെ കർഷകർക്കും, സിനിമാമേഖലയ്ക്കും ആശ്വാസകരമാവുന്ന തീരുമാനങ്ങൾ പ്രഖ്യാപിച്ചു. കാർഷിക കടങ്ങൾ എഴുതി തള്ളിയതിനൊപ്പം സിനിമാ പ്രദർശനത്തിന് കൂടുതൽ സമയം അനുവദിച്ചുകൊണ്ടുള്ള ഉത്തരവാണ് ടിവികെ സർക്കാർ പുറത്തിറക്കിയത്. അഞ്ച് ഏക്കറിൽ താഴെ ഭൂമിയുള്ള ചെറുകിട കർഷകരുടെ സഹകരണ ബാങ്കുകളിലെ മുഴുവൻ കാർഷിക കടങ്ങളും സർക്കാർ എഴുതിത്തള്ളി. അഞ്ച് ഏക്കറിന് മുകളിൽ ഭൂമിയുള്ളവർക്ക് 50 ശതമാനം വായ്പ ഇളവും പ്രഖ്യാപിച്ചു. തമിഴ്‌നാട്ടിലെ തീയേറ്ററുകളിൽ സിനിമകളുടെ പ്രദർശന സമയം […]
Read more

Recent News