കെഎസ്ഇബി കരാര്‍ ജീവനക്കാരൻ മരിച്ച സംഭവം; അസ്വാഭാവിക മരണത്തിന് കേസെടുത്തു

തിരുവനന്തപുരം: പാറശ്ശാലയിൽ കെഎസ്ഇബി കരാർ ജീവനക്കാരൻ ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. അസ്വാഭാവിക മരണത്തിനാണ് പാറശ്ശാല പൊലീസ് കേസെടുത്തിരിക്കുന്നത്. കുഴഞ്ഞുവീണ ഉടൻ സന്തോഷിനെ പാറശ്ശാല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും സമയബന്ധിതമായി ചികിത്സ നൽകിയില്ല എന്ന് ബന്ധുക്കളും സഹപ്രവർത്തകരും ആരോപിച്ചിരുന്നു.

സന്തോഷിന്‍റെ പോസ്റ്റ്മോർട്ടം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കും. പോസ്റ്റുമോർട്ടം റിപ്പോർട്ടിലൂടെ മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാവുകയുള്ളൂ. പാറശ്ശാല താലൂക്ക് ആശുപത്രിയുടെ അനാസ്ഥയ്ക്കെതിരെ സന്തോഷിന്റെ മൃതദേഹവുമായി അമ്പൂരിയിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സഹപ്രവർത്തകർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *