ചെന്നൈ: ടിവികെ നിയമസഭാ കക്ഷി നേതാവായി വിജയ്യെ തിരഞ്ഞെടുത്തു. നിയുക്ത എംഎൽഎ മാരുടെ യോഗത്തിലാണ് വിജയ്യെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞുടുത്തത്. മാജിക് സംഭവിക്കുമെന്ന് നിയുക്ത ടിവികെ എംഎൽഎ വിഎൻഎസ് മുസ്തഫ പ്രതീക്ഷ പ്രകടിപ്പിച്ചു. ഗവർണ്ണർ ക്ഷണിച്ചാൽ വിജയ്യെ പിന്തുണയ്ക്കുന്ന എംഎൽഎമാരുടെ എണ്ണം 130 മുതൽ 135 വരെ ആക്കുമെന്ന് വിഎൻഎസ് മുസ്തഫ പറഞ്ഞു. സർക്കാർ രൂപീകരിക്കാൻ കഴിയുമെന്നും ഈയാഴ്ച തന്നെ വിജയ് ഗവർണറെ കാണുമെന്ന് നിയുകത എംഎൽഎ ജഗന്നാഥ് മിശ്ര പ്രതികരിച്ചു. മാറ്റത്തിനായുള്ള ജനവിധിയാണിതെന്നും, 24 മണിക്കൂറും ജനങ്ങൾക്കൊപ്പം നിൽക്കണമെന്നാണ് വിജയ്യുടെ ഉപദേശമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Related Posts
സിബിഎസ്ഇ ഓൺ സ്ക്രീൻ മാർക്കിംഗ് സംവിധാനം; പരാതികൾ തള്ളി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം
ഡൽഹി: സിബിഎസ്ഇ ഓൺ സ്ക്രീൻ മാർക്കിംഗ് സംവിധാനത്തെ സംബന്ധിച്ച പരാതികൾ തള്ളി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. വിദ്യാർഥികൾ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന്…
രാഹുലിനെതിരായ പൗരത്വ ഹർജിയിൽനിന്ന് ജഡ്ജി പിന്മാറി
ലഖ്നൗ: ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധിക്ക് ഇരട്ടപൗരത്വമുണ്ടെന്ന് ആരോപിച്ചുള്ള ഹർജി പരിഗണിക്കുന്നതിൽനിന്ന് അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സുഭാഷ് വിദ്യാർഥി പിന്മാറി.…
ബിജെപിയില്‍ ചേരുന്ന കാര്യം അറിഞ്ഞില്ല : ഞാനിവിടെ എറണാകുളത്തുണ്ട് ; മുഹമ്മദ് ഫൈസല്‍
കൊച്ചി: ബിജെപിയില്‍ ചേരുമെന്ന വാര്‍ത്ത നിഷേധിച്ച് ലക്ഷദ്വീപ് മുന്‍ പാര്‍ലമെന്റ് അംഗവും എന്‍സിപി ദേശീയ ജനറല്‍ സെക്രട്ടറിയുമായ മുഹമ്മദ് ഫൈസല്‍…
