അബുദാബി: റോഡ് സുരക്ഷാ നിയമങ്ങൾ പാലിക്കാത്തതുമൂലം ഉണ്ടാവുന്ന അപകടങ്ങളുടെ തീവ്രത വ്യക്തമാക്കുന്ന വീഡിയോ പുറത്തുവിട്ട് അബുദാബി പോലീസ്. പ്രധാന റോഡിലേക്ക് അശ്രദ്ധമായി വാഹനം പ്രവേശിക്കുന്നതും ഡ്രൈവിങ്ങിനിടെയുള്ള ശ്രദ്ധക്കുറവുമാണ് ഈ അപകടങ്ങൾക്ക് കാരണമെന്നും പോലീസ് പറഞ്ഞു. പോലീസ് പുറത്തുവിട്ട വീഡിയോയിൽ വെളുത്ത ഒരു കാർ , പാർക്കിങ് ഏരിയയിൽ നിന്ന് റോഡിലേക്ക് പ്രവേശിക്കുമ്പോൾ പിന്നിൽ നിന്ന് അമിതവേഗതയിൽ വന്ന വാഹനത്തെ ശ്രദ്ധിച്ചില്ല. ഇതോടെ വാഹനങ്ങൾ കൂട്ടിയിടിക്കുകയൂം ചെയ്തു. കൂടാതെ, ഗതാഗതം പൂർണ്ണമായും തടസ്സപ്പെടുകയായിരുന്നു. ഇടതുവശത്തേക്ക് മാറാൻ സിഗ്നൽ നൽകിയെങ്കിലും […]
Category: ACCIDENT
നാലുനില കെട്ടിടത്തിൽ തീപിടുത്തം ; 9 പേർ മരിച്ചു
ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ വിവേക് വിഹാർ മേഖലയിലെ നാലുനില കെട്ടിടത്തിൽ വൻ തീപിടുത്തം. ചുരുങ്ങിയത് ഒൻപത് പേർക്ക് ജീവൻ നഷ്ടമായെന്നാണ് വിവരം. നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. പുലർച്ചെ നാലുമണിയോടെ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്നുമാണ് തീ പടർന്നത്. പിന്നാലെ മൂന്നാമത്തെയും നാലാമത്തെയും നിലകളിലേക്ക് തീ പടർന്നു. താമസക്കാർ ഉറങ്ങിക്കിടക്കുമ്പോളാണ് തീ പടർന്നതെന്നാണ് നിഗമനം. അപകടത്തിന് പിന്നാലെ പതിനാല് ഫയർ എഞ്ചിനുകളാണ് സംഭവസ്ഥലത്തെത്തിയത്. രണ്ടുമണിക്കൂറിന് ശേഷം ആറുമണിയോടെയാണ് തീ നിയന്ത്രണവിദേയമാക്കിയത്. കെട്ടിടത്തിൽ കുരുങ്ങിയ പന്ത്രണ്ടിലധികം ആളുകളെ രക്ഷിച്ചു പുറത്തെത്തിച്ചു. […]
നിയന്ത്രണം വിട്ട ഇന്നോവ ഇടിച്ചിട്ടു; യുവാവിന് പരിക്ക്
തിരുവനന്തപുരം: നിയന്ത്രംവിട്ട ഇന്നോവ കാർ കടയുടെ മുന്നിലേക്കു ഇടിച്ചുകയറി യുവാവിന് ഗുരുതരമായി പരിക്കേറ്റു. കൊല്ലം ചിതറ സ്വദേശിയായ ആകാശാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ മേലെ ചന്തവിളയിലായിരുന്നു സംഭവം. ചിതറയിൽ നിന്ന് തിരുവനന്തപുരം എയർപോർട്ടിലേക്ക് യാത്ര പോവുന്നതിനിടെ മേലെ ചന്തവിളയിൽ എത്തിയപ്പോൾ സമീപത്തെ കടയിൽ നിന്ന് വെള്ളം വാങ്ങാൻ ഇറങ്ങിയതായിരുന്നു ആകാശ്. വെള്ളം വാങ്ങി പുറത്തിറങ്ങുന്നതിനിടെയാണ് ഇന്നോവ നിയന്ത്രണം വിട്ട് ഇടിച്ചതെന്ന് സമീപത്തുണ്ടായിരുന്നവർ പറഞ്ഞു.അപകടത്തിൽ സമീപത്തെ ഇലക്ട്രിക് പോസ്റ്റിന്റെ സ്റ്റേ വയറിനും ബംബറിനും ഇടയിൽ ആകാശിന്റെ കാൽ […]
കുറ്റ്യാടി ചുരത്തിൽ അപകടം; നിയന്ത്രണംവിട്ട ലോറിയിടിച്ച് പിക്കപ്പ് വാൻ താഴ്ചയിലേക്ക് മറിഞ്ഞു
കോഴിക്കോട്: കുറ്റ്യാടി ചുരത്തിൽ മൂന്നാംവളവിനും നാലാംവളവിനും ഇടയിൽ നിയന്ത്രണം വിട്ട് ലോറിയിടിച്ച് പിക്കപ്പ് വാൻ താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ ആണ് അപകടം ഉണ്ടായത്. വയനാട്ടിൽ നിന്നും വരികയായിരുന്ന ഹരിതം kari പൗഡറിന്റെ ലോറി നിയന്ത്രണം വിട്ട് രണ്ടു കാറുകളിൽ ഇടിച്ചശേഷം വയനാട്ടിൽ നിന്നും വളർത്തു പശുവിനെ കയറ്റിവന്ന പിക്കപ്പ് വാനിൽ ഇടിക്കുകയായിരുന്നു. വാൻ പത്തടിയോളം താഴ്ചയിൽ കൽവർട്ടിനുള്ളിലേക്ക് മറിഞ്ഞു. ഡ്രൈവർ അരമണിക്കൂറോളം വാനിനുളളിൽ കുടുങ്ങിക്കിടന്നു. വാനിന്റെ ഡ്രൈവർ പന്തീരിക്കര സ്വദേശി […]
എറണാകുളത്ത് ട്രെയിനിൽ ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ അപകടം; യുവതിക്ക് ദാരുണാന്ത്യം
കൊച്ചി: പ്ലാറ്റ്ഫോമിൽ നിന്ന് നീങ്ങി തുടങ്ങിയ ട്രെയിനിൽ ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ പാളത്തിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം. കൊല്ലം സ്വദേശിനി ചിപ്പി(35)യാണ് ട്രെയിനിനടിയിലേക്ക് വീണ് മരിച്ചത്. ഇന്ന് പുലർച്ചെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. വഞ്ചിനാട് എക്സ്പ്രസ് പ്ലാറ്റ്ഫോമിൽ നിന്ന് നീങ്ങി തുടങ്ങിയതിന് പിന്നാലെയാണ് യുവതി ട്രെയിനിൽ ഓടിക്കയറാൻ ശ്രമിച്ചത്. എന്നാൽ, കാൽവഴുതി പാളത്തിലേക്ക് വീഴുകയും യുവതിയുടെ ശരീരത്തിലൂടെ ട്രെയിൻ കയറിയിറങ്ങുകയുമായിരുന്നു. സംഭവസ്ഥലത്തുവെച്ച് തന്നെ യുവതി മരിച്ചു. ബാഗിൽ നിന്ന് കിട്ടിയ തിരിച്ചറിയൽ കാർഡുകളും മറ്റും പരിശോധിച്ചാണ് […]
കളിക്കുന്നതിനിടെ കുട്ടിയുടെ കാല് വീടിന്റെ കോൺഗ്രീറ്റ് പില്ലറിനുള്ളിൽ കുടുങ്ങി; രക്ഷകരായി അഗ്നിരക്ഷാ സേന
തിരുവനന്തപുരം: വിഴിഞ്ഞത്ത് വീടിന് മുന്നിലെ പില്ലറുകൾക്കിടയിൽ കാൽ കുടുങ്ങിപ്പോയ 12 വയസ്സുകാരനെ വിഴിഞ്ഞം ഫയർ റെസ്ക്യൂ സേന രക്ഷപ്പെടുത്തി. വിഴിഞ്ഞം കടകുളം, കോട്ടപ്പുറം സ്വദേശി റയാൻ ആണ് അപകടത്തിൽപ്പെട്ടത് . ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു സംഭവം. വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ കാല് അപ്രതീക്ഷിതമായി പില്ലറിനുള്ളിൽ കുടുങ്ങുകയായിരുന്നു. വീട്ടുകാരും നാട്ടുകാരും ചേർന്ന് ഒരുപാട് സമയം പരിശ്രമിച്ചുവെങ്കിലും ഫലം കണ്ടില്ല. തുടർന്ന് ഉടൻ തന്നെ വിഴിഞ്ഞം ഫയർ ആൻഡ് റെസ്ക്യൂ യൂണിയനിൽ വിവരം അറിയിച്ചു. ഉടൻ സ്ഥലത്തെത്തിയ അഗ്നിരക്ഷാ […]
ഓടുന്ന ബസിൽ നിന്നും തല പുറത്തേക്കിട്ടു; യുവാവിന് ദാരുണാന്ത്യം
കോഴിക്കോട്: കോഴിക്കോട് മാങ്കാവിൽ ഓടുന്ന കെഎസ്ആർടിസി ബസിൽ നിന്ന് തല പുറത്തേക്കിട്ട യുവാവിന് ദാരുണാന്ത്യം. കണ്ണൂർ സ്വദേശി സുനിലാണ് മരിച്ചത്. യുവാവിന്റെ തല പോസ്റ്റിലിടിച്ചാണ് അപകടമുണ്ടത്. കോട്ടയത്ത് നിന്നും കോഴിക്കോടേക്ക് പോകുകയായിരുന്ന ബസിൽ വെച്ചാണ് അപകടമുണ്ടായത്. ബസിൽ സൈഡ് സീറ്റിലിരുന്ന് ഉറങ്ങുകയായിരുന്നു യുവാവ്. ബസിന്റെ ഏറ്റവും പിന്നിലെ സീറ്റിലായിരുന്നു യുവാവ് ഇരുന്നിരുന്നത്. രാത്രി ഒരുമണിക്കാണ് സംഭവം നടന്നത്. ബന്ധുക്കളും സുനിലിനൊപ്പമുണ്ടായിരുന്നു. ഒരു വലിയ ശബ്ദം കേട്ടാണ് ബസിലെ യാത്രക്കാർ തിരഞ്ഞ് നോക്കിയത്. മറ്റ് വണ്ടികൾ വന്നിടിക്കുകയായിരുന്നോ എന്ന് […]
ടേക് ഓഫിനിടെ സ്വിസ്സ് എയർ വിമാനത്തിന്റെ എഞ്ചിൻ തകരാറിലായി, തീപിടിച്ചു, 6 പേർക്ക് പരിക്ക്
ഡൽഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വിസ്സ് എയർ വിമാനത്തിന്റെ എഞ്ചിന് തീപിടിച്ചതിനെത്തുടർന്ന് എമർജൻസി എക്സിറ്റിനിടെ ആറ് യാത്രക്കാർക്ക് പരിക്കേറ്റു. ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം നടന്നത്. ഡൽഹിയിൽ നിന്ന് സൂറിച്ചിലേക്ക് പുറപ്പെടേണ്ടിയിരുന്ന LX 147 സ്വിസ്സ് എയർ വിമാനമാണ് അപകടത്തിൽപെട്ടത്. വിമാനത്തിൽ 228 യാത്രക്കാരും നാലു കുട്ടികളുമാണ് ഉണ്ടായിരുന്നത്. ടേക്ക് ഓഫ് ചെയ്യുന്നതിനിടെ ഉണ്ടായ എഞ്ചിൻ തകരാറിനെ തുടർന്ന് ലാൻഡിംഗ് ഗിയറുകളിൽ ഒന്നിന് സമീപം പുക ഉയരുകയായിരുന്നു. ഉടനെ ടേക്ക് ഓഫ് നിർത്തിവെക്കുകയും റൺവേയിൽ അടിയന്തിര ഒഴിപ്പിക്കൽ നടപടികൾ […]
കൂടത്തായിയിൽ പിക്കപ്പ് വാൻ നിയന്ത്രണംവിട്ട് മറിഞ്ഞു
കോഴിക്കോട്: താമരശ്ശേരി കൂടത്തായിയിൽ പിക്കപ്പ് വാൻ നിയന്ത്രണംവിട്ട് മറിഞ്ഞു. ആറ് ഇതരസംസ്ഥാന തൊഴിലാളികൾക്ക് പരിക്കേറ്റു. വാഹനത്തിന്റെ ക്യാബിനിലും പുറത്തുമായി യാത്രചെയ്തവരാണ് അപകടത്തിൽപ്പെട്ടത്. കൂടത്തായി പാലത്തിനു സമീപം ഇന്ന് ഉച്ചയ്ക്ക് 1:45 ഓടെയാണ് അപകടം ഉണ്ടായത്. ഉത്തർപ്രദേശ് സ്വദേശികളായ ഗോപാൽ, മുന്നി, അജയ്, ധർമേന്ദർ, ഷംസുദീൻ, അമർ പ്രസാദ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടുറോഡിലാണ് വാഹനം മറിഞ്ഞത്. അതുകൊണ്ട് പോലീസ് സ്ഥലത്തെത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്.
ഉത്തരാഖണ്ഡിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് എട്ട് മരണം
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ അപകടത്തിൽ എട്ടുപേർ മരിച്ചു. തെഹ്രി ഗർവാൾ ജില്ലയിലെ ചമ്പ ബ്ലോക്കിലാണ് അപകടം സംഭവിച്ചത്. 300 അടി താഴ്ചയിലേക്കാണ് കാർ മറിഞ്ഞത്. പരിക്കേറ്റവരെ ഉടനെത്തന്നെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചതായാണ് വിവരം. അവർ അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. എസ്.ഡി.ആർ.എഫ്, പോലീസ്, ആരോഗ്യവകുപ്പ് എന്നിവരുടെ നേതൃത്വത്തിൽ യുദ്ധകാലാടിസ്ഥാനത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. കാറിൽ ഉണ്ടായിരുന്നവരെയെല്ലാം പുറത്തെടുത്തെന്നും രക്ഷാപ്രവർത്തനം അവസാനിച്ചെന്നും അധികൃതർ വ്യക്തമാക്കി. ജില്ലാ മജിസ്ട്രേറ്റ്, എം.എൽ.എ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി […]
