Category: latest

താരസംഘടനയിലെ പ്രശ്നങ്ങള്‍; മുതിർന്ന താരങ്ങൾ ഇടപെടണമെന്ന് മന്ത്രി പി സി വിഷ്ണുനാഥ്

പത്തനംതിട്ട: താരസംഘടനയിലെ പ്രശ്നങ്ങളില്‍ മുതിർന്ന താരങ്ങൾ ഇടപെടാൻ വൈകരുതെന്ന് സാംസ്കാരിക മന്ത്രി പി സി വിഷ്ണുനാഥ്. സിനിമാ മേഖലയിലെ പ്രശ്നങ്ങളിൽ അവർ ആവശ്യപ്പെടുന്ന കാര്യങ്ങളിലാണ് സർക്കാർ ഇടപെടുന്നതെന്ന് മന്ത്രി പറഞ്ഞു. സിനിമ വ്യവസായത്തിലല്ല, താര സംഘടനയിലാണ് കുറെയധികം പ്രശ്നങ്ങൾ ഉള്ളത്. വിഷയത്തില്‍ സർക്കാറിന് മുമ്പാകെ ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ല. പരാതി ലഭിച്ചിട്ടില്ലെങ്കിലും സർക്കാർ ഇടപെടേണ്ട ഘട്ടത്തിൽ ഇടപെടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നാളെ വൈകിട്ട് സിനിമ മേഖലയിലെ ബന്ധപ്പെട്ട എല്ലാവരുടെയും യോഗം വിളിച്ചിട്ടുണ്ടെന്നും പി സി വിഷ്ണുനാഥ് […]
Read more

അഞ്ച് ദിവസം സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കാൻ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ പരക്കെ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒട്ടുമിക്ക ജില്ലകളിലും ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിട്ടുണ്ട്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ‘അതിശക്തമായ മഴ’എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ജൂൺ മൂന്നാം തീയതി ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം എന്നീ ജില്ലകളിലാണ് […]
Read more

ഹോംസ്റ്റേകൾക്കടക്കം മദ്യം വിൽക്കാൻ അനുമതി നൽകി ലഡാക്ക് ലെഫ്റ്റനൻ്റ് ഗവർണർ

ലേ: ലഡാക്കിൽ ഹോംസ്റ്റേകൾക്കടക്കം മദ്യം വിൽക്കാൻ അനുമതി നൽകി ലഡാക്ക് ലെഫ്റ്റനൻ്റ് ഗവർണർ. യുവാക്കൾക്കിടയിൽ വർദ്ധിച്ചുവരുന്ന മയക്കുമരുന്ന്-ലഹരി ഉപയോഗം തടയുന്നതിനാണ് വിപ്ലവകരമായ പുതിയ മദ്യനയത്തിന് അംഗീകാരം നൽകിയത്. ലഡാക്ക് ലെഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്സേനയാണ് മദ്യശാലകൾ തുറക്കാൻ അനുമതി നൽകിയത്. കർശനമായ നിയന്ത്രണങ്ങളുള്ള മുൻനയത്തിൽ വലിയ മാറ്റങ്ങൾ വരുത്തിക്കൊണ്ടാണ് പുതിയ മദ്യനയം പ്രഖ്യാപിച്ചത്. സന്നദ്ധ സംഘടനകൾ, മത സംഘടനകൾ, മെഡിക്കൽ വിദഗ്ദ്ധർ എന്നിവരുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ലെഫ്റ്റനന്റ് ഗവർണർ തീരുമാനമെടുത്തതെന്നാണ് വിവരം. മുൻപ് ലഡാക്കിലെ […]
Read more

അതിരു കടന്ന പെരുന്നാൾ ആഘോഷം; മൂന്ന് പേർ പൊലീസ് പിടിയിൽ

കോഴിക്കോട്: ‌കൊടുവള്ളിയിലെ അതിരു കടന്ന പെരുന്നാൾ ആഘോഷത്തിൽ മൂന്ന് പേർ പിടിയിൽ. കൊടുവള്ളി ബസ് സ്റ്റാൻ്റിനു സമീപം ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെടുത്തി പടക്കം പൊട്ടിച്ചതിലാണ് നടപടി. കൊടുവള്ളി കിഴക്കോത്ത് സ്വദേശി മുഹമ്മദ് ഫായിസ്, കുന്ദമംഗലം സ്വദേശി വി അർഷാദ്, കൊടുവള്ളി സ്വദേശി മുഹമ്മദ് ഷാനിദ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
Read more

ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയില്‍ വന്ദേമാതരം മുഴുവനായും പാടി

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയുടെ 30-ാമത് വാര്‍ഷിക പരിപാടിയിൽ വന്ദേമാതരം മുഴുവനായും പാടി. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പങ്കെടുത്ത പരിപാടിയില്‍ എസ്എഫ്‌ഐയുടെ എതിര്‍പ്പ് വകവെക്കാതെയാണ് വന്ദേമാതരം മുഴുവനായി പാടിയത്. വന്ദേമാതരം മുഴുവന്‍ പാടുന്നതില്‍ എസ്എഫ്‌ഐ എതിര്‍പ്പ് അറിയിച്ചിരുന്നു. സംസ്ഥാന സെക്രട്ടറി പി. എസ് സഞ്ജീവ് വൈസ് ചാന്‍സലറെ നേരിട്ട് വിളിച്ചാണ് എതിര്‍പ്പ് അറിയിച്ചത്. ആദ്യത്തെ രണ്ട് ഭാഗങ്ങള്‍ മാത്രമേ ആലപിക്കാന്‍ പാടുള്ളൂ എന്നാണ് എസ്എഫ്‌ഐ ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് അവഗണിച്ചാണ് വന്ദേമാതരം മുഴുവനായും പാടിയത്. സംഭവത്തില്‍ പ്രതിഷേധിച്ച് പരിപാടി […]
Read more

സിബിഎസ്ഇ പരീക്ഷാ വിവാദം: കോംപ്റ്റിന് കരാർ നൽകിയതിൽ റിപ്പോർട്ട് തേടി വിദ്യാഭ്യാസ മന്ത്രാലയം

ഡൽഹി : സിബിഎസ്ഇ പരീക്ഷാ വിവാദത്തിനൊടുവിൽ നടപടിയുമായി വിദ്യാഭ്യാസ മന്ത്രാലയം. കോംപ്റ്റിന് (COEMPT) കരാർ നൽകിയതിൽ റിപ്പോർട്ട് തേടി വിദ്യാഭ്യാസ മന്ത്രാലയം. ടെൻഡർ നടപടികളുടെ വിശദാംശങ്ങൾ ശേഖരിച്ചു. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിക്ക് നിർദേശം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ വൃത്തങ്ങൾ വ്യക്തമാക്കി.
Read more

വീട്ടിലെത്തി മാലിന്യം ശേഖരിച്ചില്ല; കൗൺസിലർക്കൊപ്പം എത്തി നഗരസഭാ കവാടത്തിൽ മാലിന്യം തള്ളി നഗരവാസി

തൃക്കാക്കര: നഗരസഭ പരിധിയിൽ ദിവസങ്ങളായി മാലിന്യം ശേഖരിക്കാത്തതിൽ പ്രതിഷേധിച്ച് നഗരവാസി. നഗരസഭയുടെ പ്രധാന കവാടത്തിന് മുന്നിൽ മാലിന്യം തള്ളി വീട്ടുടമസ്ഥൻ പ്രതിഷേധം അറിയിച്ചു. തൃക്കാക്കര നഗരസഭയിലെ എൻജിഒ ക്വാർട്ടേഴ്സ് വാർഡിലെ താമസക്കാരനായ സുനിൽ ആണ് നഗരസഭയ്ക്കെതിരെ ഇത്തരമൊരു പ്രതിഷേധവുമായി രംഗത്തെത്തിയത്. സുനിലിന്റെ വീട്ടിൽ നിന്നുള്ള മാലിന്യങ്ങൾ ഒട്ടനവധി ദിവസങ്ങളായി നഗരസഭ അധികൃതർ ശേഖരിക്കുന്നുണ്ടായിരുന്നില്ല. നഗരസഭയിലെ ഭരണകക്ഷി കൗൺസിലർക്കൊപ്പമെത്തിയാണ് സുനിൽ കവാടത്തിന് മുന്നിൽ മാലിന്യം തള്ളിയത്. മാലിന്യം കെട്ടിക്കിടക്കുന്നതുമായി ബന്ധപ്പെട്ട് നഗരസഭയിൽ പലതവണ സുനിൽ പരാതികൾ ബോധിപ്പിച്ചിരുന്നു. എന്നാൽ […]
Read more

ക്യാമ്പസ് രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് ​ഗവർണർ

തിരുവനന്തപുരം: കേരളത്തിലെ സർവകലാശാല ക്യാമ്പസുകളിൽ രാഷ്ട്രീയ ഇടപെടൽ അവസാനിപ്പിക്കണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. വിദ്യാഭ്യാസ സമ്പ്രദായത്തെ രാഷ്ട്രീയവത്കരിക്കുന്നത് മുഴുവൻ സംവിധാനത്തെയും നശിപ്പിക്കുമെന്നും ​ഗവർണർ പറഞ്ഞു. ഓരോരുത്തർക്കും വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങൾ ഉണ്ടാകാം. എന്നാൽ അവയെല്ലാം വിദ്യാഭ്യാസ സ്ഥാപനത്തിന്റെ അതിർത്തിക്ക് പുറത്ത് സൂക്ഷിക്കണമെന്നും ഗവർണർ പറഞ്ഞു. എന്ത് വിലകൊടുത്തും കാമ്പസുകളെയും സർവകലാശാലകളെയും രാഷ്ട്രീയവൽക്കരിക്കുന്നത് അവസാനിപ്പിക്കണം. അല്ലെങ്കിൽ, നമുക്ക് നല്ല ഭാവി ഉണ്ടാകില്ലെന്നും ഗവർണർ കൂട്ടിച്ചേർത്തു. നേരത്തെ ഗവർണറുടെ നിർദേശത്തെ തുടർന്ന് മലയാളം സർവകലാശാലയിൽ ​ക്യാമ്പസ് രാഷ്ട്രീയം നിരോധിച്ച് ഉത്തരവ് […]
Read more

മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് നേരെ കടുത്ത സൈബര്‍ ആക്രമണം

കൊല്ലം: വെള്ളാപ്പള്ളി നടേശനുമായുള്ള സന്ദർശനത്തിന് പിന്നാലെ വനിത-ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് നേരെ കടുത്ത സൈബര്‍ ആക്രമണം. ഇനി നിയമസഭ പോയിട്ട്, പഞ്ചായത്ത് പോലും കാണില്ല, താങ്കളെ ജയിപ്പിച്ചു മന്ത്രിയാക്കിയത്, വെള്ളാപ്പള്ളിയുടെ തിണ്ണ നിരങ്ങാനല്ലെന്നുമുള്ള കമന്റുകളാണ് ബിന്ദു കൃഷ്ണയുടെ ഫേസ്ബുക്ക് പോസ്റ്റുകളിൽ നിറയുന്നത്. യുഡിഎഫ് – കോണ്‍ഗ്രസ് അനുകൂലികളിൽ നിന്നാണ് മന്ത്രിക്കെതിരെ പ്രധാനമായും സൈബര്‍ ആക്രമണം നടക്കുന്നത്. വർഗീയ പരാമർശങ്ങൾ നടത്തിയ നേതാവിനെ കാണാൻ പോയത് തെറ്റാണെന്നും മന്ത്രിയിൽ നിന്ന് രാഷ്ട്രീയ മാന്യതകൾ പ്രതീക്ഷിക്കുന്നുവെന്നും യൂത്ത് […]
Read more

കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്‌കെ ഇന്ത്യയിലേക്ക്

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി അഭിജീത് ദീപ്‌കെ ഇന്ത്യയിലേക്ക്. ആറാം തീയതി അഭിജീത് ഡൽഹിയിൽ എത്തും. വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അഭിജീത് എക്‌സിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ വ്യക്തമാക്കി. അഭിജിതിനെ സ്വീകരിക്കാനായി സിജെപി അംഗങ്ങൾ വിമാനത്താവളത്തിൽ എത്തണമെന്നും ദീപ്‌കെ അഭ്യർഥിച്ചു. ഒരു ഇൻസ്റ്റഗ്രാം പേജും, കോക്രോച്ച് മീമും കൊണ്ട്, സോഷ്യൽ മീഡിയയിൽ അഞ്ച് ദിവസം മില്യണിലധികം ഫോളോവേഴ്സിനെ സ്വന്തമാക്കിയ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ സ്ഥാപകനാണ് അഭിജീത് ദീപ്‌കെ. […]
Read more

Recent News