Category: latest

പത്തനംതിട്ട ജില്ലാതല പഠനോപകരണ കിറ്റ് വിതരണോദ്ഘാടനം നടത്തി

തിരുവനന്തപുരം: കേരള മോട്ടര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് / കേരള ഓട്ടോമൊബൈല്‍ വര്‍ക്ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ സജീവാംഗങ്ങളായ തൊഴിലാളികളുടെ ഒന്നു മുതല്‍ ഏഴുവരെ പഠിക്കുന്ന കുട്ടികള്‍ക്ക് 2026 – 2027 അധ്യയന വര്‍ഷത്തെ സൗജന്യ പഠനോപകരണ കിറ്റ് ജില്ലാതല വിതരണോദ്ഘാടനം നടത്തി. ബോര്‍ഡ് ഡയറക്ടര്‍ മലയാലപ്പുഴ ജ്യോതിഷ് കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ലാലു മാത്യു അധ്യക്ഷനായി.
Read more

ഇന്ധനവില വർധന: രാജ്യത്ത് ഇന്ന് മുതൽ പ്രതിദിനം 250 വിമാന സർവീസുകൾ റദ്ദാക്കുന്നു

ന്യൂഡൽഹി: ഉയർന്ന ഇന്ധനച്ചിലവ് മറികടക്കാൻ പ്രമുഖ വിമാനക്കമ്പനികൾ ആഭ്യന്തര സർവീസുകൾ വെട്ടിച്ചുരുക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനികളായ ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്പ്രസ് എന്നിവ ഇന്ന് മുതൽ പ്രതിദിനം 250 ഓളം ആഭ്യന്തര സർവീസുകളാണ് നിർത്തലാക്കുന്നത്. വേനൽക്കാല വേനൽക്കാല അവധിക്കാലമായ ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലും ഈ നിയന്ത്രണം തുടരുമെന്നാണ് തുടരുമെന്നാണ് റിപ്പോർട്ടുകൾ. മുംബൈ, ഡൽഹി, ബെംഗളൂരു തുടങ്ങിയ പ്രധാന വ്യോമയാന ഹബ്ബുകളെയാണ് സർവീസ് വെട്ടിച്ചുരുക്കൽ ഏറ്റവും കൂടുതൽ ബാധിക്കുക. . മുംബൈയിൽ നിന്ന് […]
Read more

കേരളത്തിന്റെ സാമ്പത്തിക പരിവർത്തനത്തിന് ബാങ്കിംഗ് മേഖല പങ്കാളിയാകണം

തിരുവനന്തപുരം: കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുന്നതിന് ബാങ്കിംഗ് മേഖല വികസന പങ്കാളികളായി മുന്നോട്ടുവരണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടെ അവലോകന യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കേരളത്തിലെ ബാങ്കിംഗ് മേഖല മികച്ച നേട്ടമാണ് കൈവരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ ആകെ ബാങ്കിംഗ് ബിസിനസ് 18 ലക്ഷം കോടി രൂപ പിന്നിട്ടു. നിക്ഷേപം 10.62 ലക്ഷം കോടി രൂപയും വായ്പ വിതരണം 7.74 ലക്ഷം കോടി […]
Read more

വൈദ്യുതി ബില്ലില്‍ ഇത്തവണയും സര്‍ചാര്‍ജ് ഈടാക്കാൻ കെഎസ്ഇബി

തിരുവനന്തപുരം: വൈദ്യുതി വാങ്ങിയതില്‍ അധിക ബാധ്യതയെ തുടര്‍ന്ന് നഷ്ടം ഉപഭോക്താവില്‍ നിന്ന് ഈടാക്കാനൊരുങ്ങി കെഎസ്ഇബി. വൈദ്യുതി ബില്ലില്‍ ഇത്തവണയും സര്‍ചാര്‍ജായി യൂണിറ്റിന് രണ്ട് പൈസ ഈടാക്കാനാണ് തീരുമാനം. ഉപഭോഗം വര്‍ധിച്ചതോടെ വൈദ്യുതി പുറത്തുനിന്ന് വാങ്ങുന്നതിന്റെ അധിക ബാധ്യതയാണ് ഉപഭോക്താവില്‍ നിന്ന് ഈടാക്കുക. ജൂണ്‍ മാസത്തെ ബില്ലില്‍ സര്‍ചാര്‍ജായി യൂണിറ്റിന് രണ്ട് പൈസ വീതം ഈടാക്കുമെന്ന് കെഎസ്ഇബി വ്യക്തമാക്കി. പുറത്തു നിന്ന് ബെദ്യുതി വാങ്ങിയ വകയില്‍ 5.45 കോടിയുടെ അധിക ബാധ്യതയാണുണ്ടായിരിക്കുന്നത്. കഴിഞ്ഞ തവണത്തെ ബില്ലില്‍ ഒരു പൈസ […]
Read more

റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് ഐപിഎല്‍ കിരീടനേട്ടം ആഘോഷിക്കാനാവില്ല

ബംഗളൂരു: ഐപിഎല്‍ 2026ല്‍ കിരീടം നിലനിര്‍ത്തി ചരിത്രനേട്ടം കുറിച്ചെങ്കിലും, റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ടീമിന് നഗരത്തില്‍ വിജയഘോഷയാത്ര നടത്താന്‍ സാധിച്ചേക്കില്ല. സുരക്ഷാ പ്രശ്‌നങ്ങളും പോലീസ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും കണക്കിലെടുത്ത് പൊതുവായ ആഘോഷങ്ങള്‍ വേണ്ടെന്നുവെക്കാന്‍ ഫ്രാഞ്ചൈസി തീരുമാനിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഞായറാഴ്ച നടന്ന ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ആര്‍സിബി തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ചാമ്പ്യന്മാരായത്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ ദുരനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തവണ നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. 2025-ല്‍ ആര്‍സിബിയുടെ ആദ്യ കിരീടനേട്ടത്തിന് പിന്നാലെ എം […]
Read more

രാജ്യത്ത് സ്വർണത്തിൻറെ ആവശ്യകത കുത്തനെ താഴോട്ട്

തിരുവനന്തപുരം: കേന്ദ്ര സർക്കാർ സ്വർണത്തിൻറെ ഇറക്കുമതി തീരുവ ഇരട്ടിയിലധികമായി വർദ്ധിപ്പിച്ചതിന് പിന്നാലെ രാജ്യത്ത് സ്വർണത്തിൻറെ ആവശ്യകതയിൽ കുത്തനെ ഇടിവ്. ഈ മാസം സ്വർണത്തിൻറെ ഡിമാൻഡിൽ ഏകദേശം 70 ശതമാനത്തിൻറെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തീരുവ കൂടിയതോടെ സ്വർണവിലയിലുണ്ടായ വർധനയാണ് വിൽപന കുറയാൻ കാരണം. ജിഎസ്ടി ഉൾപ്പെടെ സ്വർണത്തിൻറെ മൊത്തത്തിലുള്ള നികുതി ഭാരം 9.18 ശതമാനത്തിൽ നിന്ന് 18.45 ശതമാനമായി ഉയർന്നതോടെ ആളുകൾ സ്വർണം വാങ്ങുന്നത് കുറച്ചു. മെയ് 27-ന് അവസാനിച്ച രണ്ടാഴ്ചയിലെ കണക്കുകൾ പ്രകാരം രാജ്യത്തെ സ്വർണത്തിൻറെ ആവശ്യകത […]
Read more

ഐപിഎൽ ഫൈനലിന് പിന്നാലെ ഗുജറാത്ത് ടൈറ്റൻസ് സഞ്ചരിച്ച ബസിന് തീപിടിത്തം

അഹമ്മദാബാദ്: ഐപിഎൽ ഫൈനലിലെ പരാജയത്തിന് പിന്നാലെ ഗുജറാത്ത് ടൈറ്റൻസ് ടീമിനെ ആശങ്കയിലാഴ്ത്തി യാത്രാത്തിരക്കിനിടയിൽ ബസ് അപകടം. ഞായറാഴ്ച രാത്രി ടീം ഹോട്ടലിലേക്ക് മടങ്ങുന്നതിനിടെയാണ് കളിക്കാരും സഹപരിശീലകരും സഞ്ചരിച്ചിരുന്ന ബസിന് സാങ്കേതിക തകരാർ സംഭവിച്ചത്. റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനോട് ഫൈനലിൽ പരാജയപ്പെട്ടതിന് ശേഷം ടീം അംഗങ്ങൾ മടങ്ങുമ്പോഴായിരുന്നു സംഭവം. ബസിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോർട്ടുകൾ. ഇതിനെത്തുടർന്ന് വാഹനം വഴിയിൽ നിശ്ചലമാവുകയായിരുന്നു. പുക ഉയർന്നതോടെ പരിഭ്രാന്തി പടർന്നു. ഷോർട്ട് സർക്യൂട്ടിന് പിന്നാലെ ബസിനുള്ളിൽ പുക പടർന്നതായി പിടിഐ […]
Read more

എനിക്കെന്താ കമ്മ്യൂണിസ്റ്റ് പാർട്ടിയോട് വിരോധം എന്ന് പലരും ചോദിക്കാറുണ്ട് അതിന്റെ കാരണം

കൊച്ചി: സിഎംആർഎൽ കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീട് ഇ.ഡി റെയ്ഡ് നടത്തിയതിന് പിന്നാലെ വലിയ പ്രതിഷേധമായിരുന്നു അരങ്ങേറിയിരുന്നത്. റെയ്ഡ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ ഇ.ഡിയുടെ വാഹനത്തിനെതിരെ പ്രതിഷേധക്കാർ അക്രമം അഴിച്ചുവിടുകയും വാഹനത്തിന് കാര്യമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു. പിന്നാലെ പോലീസ് നിരവധി പേരെ അറസ്റ്റ് ചെയ്തിരുന്നു. കേസ് ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ച കോടതി, പ്രതികൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുകയും പ്രതികളുടെ ജാമ്യാപേക്ഷ തള്ളുകയും ചെയ്തിരുന്നു. കേസിൽ ഇതുവരെ 25 പേർ […]
Read more

വൈറൽ ജോഡികളായ അച്ചാമാസിലെ രത്നമ്മ വിടവാങ്ങി

കൊല്ലം: സോഷ്യൽ മീഡിയയിലൂടെ വൈറലായ അച്ചാമാസ് ദമ്പതികളിൽ രത്നമ്മ അന്തരിച്ചു. 69 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കൊല്ലം പുനലൂർ കലയനാട് രാജീവ് ഭവനിൽ തുളസീധരന്റെ ഭാര്യയാണ് രത്നമ്മ. പ്രായത്തെ വെല്ലുന്ന റീൽസുകളിലൂടെയാണ് തുളസീധരനും രത്നമ്മയും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്. ഇരുവരും ചേർന്ന് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്ന വീഡിയോകൾ വൈറലായിരുന്നു. രത്നമ്മയുടെ സംസ്‌കാരം രാവിലെ 11.30 ന് വീട്ടുവളപ്പിൽ നടക്കും.
Read more

അൻസിബയുടെ ആരോപണങ്ങളിൽ മറുപടിയുമായി ലക്ഷ്മി പ്രിയ

കൊച്ചി: നടി അൻസിബ ഹസനും ലക്ഷ്മിപ്രിയയും തമ്മിലുള്ള തർക്കത്തിൽ പുതിയ വെളിപ്പെടുത്തലുകളുമായി ലക്ഷ്മിപ്രിയ. തങ്ങളെ പോലീസ് സ്റ്റേഷനിൽ മൂന്ന് മണിക്കൂർ പിടിച്ചിരുത്തി എന്ന അൻസിബയുടെ വാദം തെറ്റാണെന്ന് ലക്ഷ്മിപ്രിയ പറഞ്ഞു. തങ്ങൾ രണ്ടുപേരും സ്റ്റേഷനിൽ ഉണ്ടായിരുന്നത് കൃത്യമായി ഒരു മണിക്കൂർ 17 മിനിറ്റ് 20 സെക്കന്റ് മാത്രമാണെന്നും ഇക്കാര്യം എനിക്ക് കൃത്യമായി അറിയാമെന്നും അവർ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് അന്ന് നടന്ന കാര്യങ്ങളുടെ ഡിജിറ്റൽ തെളിവുകൾ പോലീസിന് കൈമാറിയിട്ടുണ്ടെന്നും ലക്ഷ്മിപ്രിയ കൂട്ടിച്ചേർത്തു. അൻസിബ അയച്ച ഒരു വാട്സ്ആപ്പ് […]
Read more

Recent News