Category: latest

അധികതീരുവയിൽ ഒഴിവാക്കാൻ കേന്ദ്രം; പുതുക്കിയ നിരക്കുകൾ ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും

ന്യൂഡൽഹി : പശ്ചിമേഷ്യൻ യുദ്ധത്തിന്റെ സാഹചര്യത്തിൽ ഇന്ധന കയറ്റുമതിക്ക് രാജ്യം ഏർപ്പെടുത്തിയ അധികതീരുവ ഒഴിവാക്കാൻ കേന്ദ്ര സർക്കാർ. ആഗോള ഇന്ധന വിലയിലുണ്ടായ മാറ്റങ്ങൾ കണക്കിലെടുത്താണ് പെട്രോൾ, ഡീസൽ, വിമാന ഇന്ധനം എന്നിവയുടെ കയറ്റുമതി തീരുവയിൽ സർക്കാർ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. പെട്രോളിന്റെ കയറ്റുമതി തീരുവ ലിറ്ററിന് മൂന്ന് രൂപയിൽനിന്ന് 1.5 രൂപയായും ഡീസലിന്റേത് ലിറ്ററിന് 16.5 രൂപയിൽനിന്ന് 13.5 രൂപയായും കുറച്ചു. വിമാന ഇന്ധനത്തിന് 16 രൂപയിൽനിന്ന് ലിറ്ററിന് 9.5 രൂപയായി കുറയും. പുതുക്കിയ നിരക്കുകൾ 2026 ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽവരുമെന്ന് സർക്കാർ വിജ്ഞാപനത്തിൽ വ്യക്തമാക്കി. […]
Read more

‘ബിജെപിയുടേത് പ്രതികാര രാഷ്ട്രീയത്തിന്റെ വിരൂപ മുഖം’; രാഹുൽ ഗാന്ധി

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംപി അഭിഷേക് ബാനർജിയ്ക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതികരിച്ച് രാഹുൽ ഗാന്ധി. ബിജെപിയുടെ പ്രതികാര രാഷ്ട്രീയത്തിൻ്റെ വിരൂപമായ മുഖമാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ജനാധിപത്യത്തിന് എതിരായ ആക്രമണമാണിത്, കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഉടൻ നടപടി എടുക്കണമെന്ന് രാഹുൽഗാന്ധി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം സൗത്ത് 24 പർഗാനയിലെ സോണാർപൂർ ഗ്രാമത്തിൽ തിരഞ്ഞെടുപ്പ് സംഘർഷങ്ങൾക്കിടെ കൊല്ലപ്പെട്ട തൃണമൂൽ പ്രവർത്തകൻ്റെ കുടുംബത്തെ സന്ദർശിക്കുന്നതിടെയായിരുന്നു ആക്രമണം ഉണ്ടായത്. ജനശ്രദ്ധ ഒഴിവാക്കാൻ ഇരുചക്ര വാഹനത്തിലാണ് അഭിഷേക് ഗ്രാമത്തിലേക്ക് എത്തിയത്. എന്നാൽ വഴിയോരങ്ങളിൽ […]
Read more

വി ഡിയെ കണ്ട് തുഷാർ വെള്ളാപ്പള്ളി

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെ നേരിൽകണ്ട് അഭിനന്ദനങ്ങൾ അറിയിച്ച് തുഷാർ വെള്ളാപ്പള്ളി. സൗഹൃദ സന്ദർശനം മാത്രമാണെന്നും മറ്റ് രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം വ്യക്തമാക്കി. വി.ഡി. സതീശൻ മുഖ്യമന്ത്രിയായതിൽ സന്തോഷമുണ്ടെന്നും തങ്ങൾ പഴയ സുഹൃത്തുക്കളാണെന്നും തുഷാർ മാധ്യമങ്ങളോട് പറഞ്ഞു. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി തന്നെ രണ്ടുമൂന്ന് തവണ വിളിച്ചിരുന്നുവെങ്കിലും ആ സമയത്ത് വ്യക്തിപരമായ ആവശ്യങ്ങൾക്കായി ഇന്ത്യയ്ക്ക് പുറത്തായിരുന്നതിനാൽ എത്താൻ സാധിച്ചില്ലെന്ന് തുഷാർ വെളിപ്പെടുത്തി. അന്ന് ഫോണിലൂടെ ബന്ധപ്പെടാനും പ്രയാസമുണ്ടായിരുന്നു. വിദേശത്തുനിന്ന് മടങ്ങിയെത്തിയ ശേഷം മുഖ്യമന്ത്രി […]
Read more

സിജെപിയുടെ കേരളത്തിലെ ആദ്യ കണവെൻ‍ഷൻ ഇന്ന് കൊച്ചിയിൽ

കൊച്ചി: കോക്രോച്ച് ജനതാ പാർട്ടിയുടെ കേരളത്തിലെ ആദ്യത്തെ കൺവെൻഷൻ ഇന്ന് കൊച്ചിയിൽ നടക്കും. വൈകിട്ട് മൂന്ന് മണിക്ക് മറൈൻ ഡ്രൈവിലാണ് കൺവെൻഷൻ. ടെലഗ്രാം അക്കൗണ്ടിലൂടെയാണ് ഒത്തുചേരലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പ്രവർത്തകർ തമ്മിൽ പരസ്പരം പരിചയപ്പെടുകയാണ് ആദ്യമായി സംഘടിപ്പിക്കുന്ന ഈ ഒത്തുചേരലിന്റെ പ്രധാന ലക്ഷ്യം. കൂട്ടായ്മയെ നിയമപരമായി രജിസ്റ്റർ ചെയ്യുന്നതിനെക്കുറിച്ചുള്ള ആലോചനകളും കൺവെൻഷനിൽ നടക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യാദവ് പാറ്റകളോട് ഉപമിച്ചതിൽ പ്രതിഷേധിച്ച് ഉയര്‍ന്നുവന്ന ആക്ഷേപഹാസ്യ രാഷ്ട്രീയമുന്നണിയാണ് സിജെപി. മെയ് ന് കോടതി നടപടിക്കിടെയാണ് യുവാക്കളെ ചീഫ് […]
Read more

മാറ്റത്തിനായി ചൂലെടുത്ത് മന്ത്രി

തിരുവനന്തപുരം: സിസ്റ്റം നന്നാവില്ലെന്നു പറഞ്ഞാൽ മന്ത്രിയുടെയും സർക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും ആവശ്യം എന്താണെന്ന് മന്ത്രി കെ.മുരളീധരൻ. സംസ്ഥാനത്തെ എല്ലാ ആശുപത്രികളും ശുചീകരിക്കുന്ന ആരോഗ്യവകുപ്പിന്റെ ‘തുടക്കം’ പരിപാടി ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രാഥമിക തലത്തിലെ ആശുപത്രികളിലെ സൗകര്യക്കുറവു മൂലമാണ് മെഡിക്കൽ കോളജുകളിൽ ഇത്രയും രോഗികൾ തള്ളിക്കയറുന്നത്. തലവേദന വന്നവർ വരെ നേരെ മെഡിക്കൽ കോളജിലേക്ക് പോകും. റഫറൽ സംവിധാനം ഫലപ്രദമായി മുന്നോട്ടു കൊണ്ടുപോകാനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ കാലത്തു നിയമിക്കപ്പെട്ടവർ ആണെങ്കിലും ആരോഗ്യ വകുപ്പിനെ മെച്ചപ്പെടുത്താനായി […]
Read more

പിണറായിയെ ഇ ഡി തൊടില്ല

തിരുവനന്തപുരം: പാർട്ടി പൊളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയനെതിരെ ഇ.ഡി അന്വേഷണം ഉണ്ടായാൽ അതു തടയാൻ പാർട്ടിക്കാർ ഉണ്ടാകുമെന്നും എന്നാൽ മകൾക്കെതിരെ അന്വേഷണം വന്നാൽ പാർട്ടിക്കാരെ വിളിക്കരുതെന്നും സിപിഎം കൊല്ലം ഏരിയ കമ്മിറ്റി യോഗത്തിൽ വിമർശനം. നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനു മുഖ്യ ഉത്തരവാദി പിണറായി ആണ്. തോറ്റു തൊപ്പിയിട്ടിട്ടും പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാൻ വോട്ടെടുപ്പ് നടത്തിയ ഈ പാർട്ടിയിലേക്ക് ഇനി ആരു കടന്നു വരുമെന്നും അംഗങ്ങൾ ചോദിച്ചു. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു പിണറായി അടിയന്തരമായി പ്രതിപക്ഷ […]
Read more

ആർത്തവ അവധിക്കെതിരെ ആർ. ശ്രീലേഖ

തിരുവനന്തപുരം: സ്‌കൂൾ വിദ്യാർഥിനികൾക്ക് മൂന്ന് ദിവസം ആർത്തവ അവധി നൽകാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കം ചോദ്യം ചെയ്ത് ബിജെപി നേതാവും മുൻ ഐപിഎസ് ഉദ്യോഗസ്ഥയുമായ ആർ ശ്രീലേഖ. സർക്കാരിന്റെ പുതിയ നയം ശരിക്കും പെൺകുട്ടികളെ ശക്തരാക്കുകയാണോ അതോ കൂടുതൽ അബലകൾ ആക്കുകയാണോ ചെയ്യുക എന്ന് ശ്രീലേഖ ചോദിക്കുന്നു. ആർത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനമാണ് എന്ന് പറയുന്ന ശ്രീലേഖ, ഐപിഎസിന്റെ കഠിനമായ വ്യായാമ മുറകളിൽ നിന്ന് പോലും ഞങ്ങൾ പെൺകുട്ടികൾ ആർത്തവ ദിവസങ്ങളിൽ മാറി നിന്നിട്ടില്ലെന്നും വ്യക്തമാക്കുന്നു. എല്ലാ […]
Read more

വി ഡിക്ക് അഭിനന്ദനം

തിരുവനന്തപുരം: മുഖ്യമന്ത്രിയായി ചുമതലയേറ്റ വി.ഡി.സതീശന് അഭിനന്ദനവുമായി നോർക്ക റൂട്ട്സ് വൈസ് ചെയർമാനും ലുലുഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലി. തിരുവനന്തപുരത്തായിരുന്നു മുഖ്യമന്ത്രിയുമായി യൂസഫലിയുടെ കൂടിക്കാഴ്ച. കേരളത്തിന്റെ പൊതുവായ വികസനത്തിനും പുരോഗതിക്കും കൂടുതൽ കാര്യങ്ങൾ നിർവ്വഹിക്കുവാൻ കഴിയുന്നതോടൊപ്പം വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സർക്കാരിന് പ്രവാസി ക്ഷേമം കൂടുതലായി ഉറപ്പ് വരുത്താനും കഴിയട്ടെയെന്നും യൂസഫലി ആശംസിച്ചു.ക്ഷേമം കൂടുതലായി ഉറപ്പുവരുത്താനും കഴിയട്ടെയെന്നും യൂസഫലി ആശംസിച്ചു.
Read more

ഇന്ധന കയറ്റുമതി തീരുവ കുറച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോളിനും ഡീസലിനും വിമാന ഇന്ധനത്തിനുമുള്ള കയറ്റുമതി തീരുവ കുറച്ച് കേന്ദ്ര സര്‍ക്കാര്‍. പെട്രോളിന്റെ കയറ്റുമതി തീരുവ ലിറ്ററിന് മൂന്ന് രൂപയില്‍ നിന്ന് 1.5 രൂപയായും ഡീസലിന്റേത് ലിറ്ററിന് 16.5 രൂപയില്‍ നിന്ന് 13.5 രൂപയായും കുറച്ചു. വിമാന ഇന്ധനത്തിന് 16 രൂപയില്‍ നിന്ന് ലിറ്ററിന് 9.5 രൂപയായി കുറയും. ആഗോള വിലയിലുണ്ടായ കുറവ് കണക്കിലെടുത്താണ് മാറ്റം. പുതുക്കിയ നിരക്കുകള്‍ ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. പശ്ചിമേഷ്യന്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലായിരുന്നു ഇന്ധന കയറ്റുമതിക്ക് കേന്ദ്ര […]
Read more

ടിവികെയ്ക്കെതിരെ ​ഗവർണർക്ക് പരാതി നൽകി അണ്ണാഡിഎംകെ

ചെന്നൈ: ഭരണകക്ഷിയായ ടി.വി.കെ നടത്തുന്ന കുതിരക്കച്ചവടത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ അണ്ണാഡി.എം.കെ. പ്രതിനിധികൾ ഗവർണർ രാജന്ദ്ര ആർലേക്കർക്ക് പരാതി നൽകി. എം.എംൽ.എ.മാരെ വിലയ്ക്കെടുക്കുന്നതിനെച്ചൊല്ലി അണ്ണാ ഡി.എം.കെയും ടി.വി.കെ.യും തമ്മിൽ വാക് പോര് തുടരുന്നതിനിടെയാണ് നേതാക്കൾ കഴിഞ്ഞ ദിവസം ഗവർണറെ കണ്ടത്. വൻതോതിൽ പണം നൽകിയാണ് മറ്റ് പാർട്ടികളിൽ നിന്നുള്ള എം.എൽ.എ.മാരെ ടി.വി.കെ.യിലേക്ക് ആകർഷിക്കുന്നതെന്ന് അണ്ണാഡി.എം.കെ. വിപ്പ് അഗ്രി എസ്.എസ്. കൃഷ്ണമൂർത്തി നൽകിയ പരാതിയിൽ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് നടന്ന പണമിടപാടുകൾ പരിശോധിക്കണമെന്നും സി.ബി.ഐ. അന്വേഷണം നടത്തണമെന്നും പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്.അണ്ണാ […]
Read more

Recent News