Category: latest

മഞ്ചേരി മെഡിക്കൽ കോളേജിൽ ഗുരുതര ചികിത്സ പിഴവെന്ന് പരാതി

മലപ്പുറം: മലപ്പുറം മഞ്ചേരി മെഡിക്കൽ കോളേജിൽ ഗുരുതര ചികിത്സാ പിഴവെന്ന് പരാതി. കാല് വേദനയുടെ ഭാ​ഗമായി നടത്തിയ ശസ്ത്രക്രിയയിൽ രോഗിയുടെ കാലിലെ ഞരമ്പുകൾ മുറിച്ചു മാറ്റിയെന്നാണ് പരാതി. നടന്ന് ആശുപത്രിയിലെത്തിയ രോഗിയുടെ കാല് ഇപ്പോൾ മുറിച്ച് മാറ്റേണ്ട അവസ്ഥയിലാണ്. ഗുരുതരാവസ്ഥയിലായ നിലമ്പൂർ ചുങ്കത്തറ സ്വദേശിനി പാർവതി (73) കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്. മെയ് 12 നാണ് മഞ്ചേരി മെഡിക്കൽ കോളജിൽ വെച്ച് പാർവതിയുടെ കാലിന് ശസ്ത്രക്രിയ നടത്തിയത്. വൈകിട്ടോടെ കൂടെയുണ്ടായിരുന്ന ബന്ധുക്കൾക്ക് രോഗിയുടെ സർജറി […]
Read more

സുഹൃത്തിന്‍റെ ഫ്ലാറ്റിൽ മോഷണം; രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഒമ്പതാം നിലയിൽ നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം

കെയ്‌റോ: കെയ്‌റോയിൽ സുഹൃത്തിന്‍റെ ആഡംബര ഫ്ലാറ്റിൽ വൻ കവർച്ച നടത്തി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ യുവതി കെട്ടിടത്തിൽ നിന്നും വീണ് മരിച്ചു. കെയ്‌റോയിലെ ഫ്ലാറ്റിന്റെ ഒമ്പതാം നിലയിൽ നിന്നാണ് യുവതി താഴേക്ക് വീണത്. കെട്ടിടത്തിന്റെ വെന്റിലേഷൻ ഷാഫ്റ്റിനുള്ളിൽ നിന്നുമാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ മൃതദേഹത്തിന് സമീപത്തുനിന്ന് ദശലക്ഷക്കണക്കിന് ഈജിപ്ഷ്യൻ പൗണ്ട് വിലമതിക്കുന്ന സ്വർണാഭരണങ്ങളും വിദേശ കറൻസികളും ഇലക്ട്രോണിക് ഉപകരണങ്ങളും അടങ്ങിയ കൈബാഗും പൊലീസ് കണ്ടെടുത്തു . സൗന്ദര്യവർദ്ധക മേഖലയിൽ ജോലി ചെയ്തിരുന്ന 39-കാരിയായ ഈജിപ്ഷ്യൻ സ്വദേശിനിയാണ് മരിച്ചത്. […]
Read more

പത്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷാവീഴ്ച: പൊലീസ് റിപ്പോര്‍ട്ട് തള്ളി ക്ഷേത്രഭരണസമിതി

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷാവീഴ്ച സംബന്ധിച്ച പൊലീസ് റിപ്പോര്‍ട്ട് തള്ളി ക്ഷേത്രഭരണസമിതി. നേരിട്ട് പരിശോധന നടത്തിയെന്നും വിലപിടിപ്പുള്ളതും അമൂല്യവുമായ വസ്തുക്കളൊന്നും ക്ഷേത്രത്തിൽ നിന്നും നഷ്‌ടമായിട്ടില്ലെന്നും ക്ഷേത്രഭരണസമിതി അറിയിച്ചു. പൊലീസ് റിപ്പോർട്ടിനെതിരെ ഭരണസമിതി സർക്കാരിന് കത്ത് നൽകിയേക്കും. ത്രീ ടയർ സുരക്ഷയ്ക്ക് ഇടയിലും പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കൾ കാണാതായതിലും സുരക്ഷാ വീഴ്ചയിലും ഡിജിപി നൽകിയ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറി ഇന്ന് മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈമാറും. രാജ്യത്തെ അതീവ സമ്പന്നവും അതീവ സുരക്ഷയുള്ളതും കോടതിയുടെ മേൽനോട്ടത്തിലുമുള്ള ക്ഷേത്രത്തിൽ […]
Read more

വിനേഷ് ഫോഗട്ടിന് ട്രയൽസിൽ പങ്കെടുക്കാം രാജ്യത്തിന്റെ അഭിമാന താരത്തിന് സുപ്രീം കോടതിയുടെ പിൻതുണ

ന്യൂഡൽഹി: ഗുസ്തിതാരവും ഒളിമ്പിക് മെഡൽ ജേതാവുമായ വിനേഷ് ഫോഗട്ടിന് ഏഷ്യൻ ഗെയിംസിന്റെ സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാമെന്ന ഡൽഹി ഹൈക്കോടതി വിധിയിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീം കോടതി. ട്രയൽസിൽ വിനേഷിന് പങ്കെടുക്കാമെന്ന ഡൽഹി ഹൈക്കോടതി ഉത്തരവ് നിലനിൽക്കും. ഡൽഹി ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ (WFI) നൽകിയ അപ്പീലിലാണ് സുപ്രീം കോടതി ഉത്തരവ് വിനേഷ് ഫോഗട്ട് രാജ്യത്തിന് അഭിമാനമാണെന്ന് പറഞ്ഞുകൊണ്ടാണ് സുപ്രീം കോടതി ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ചത്. മറ്റാരെങ്കിലുമായിരുന്നെങ്കിൽ ഇത് വ്യത്യസ്തമായ നിലയിലായേനെ. അവർ […]
Read more

പഞ്ചാബിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ആധിപത്യം ഉറപ്പിച്ച് ആം ആദ്മി പാർട്ടി

ഛണ്ഡീഗഡ്: പഞ്ചാബിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ആം ആദ്മി പാർട്ടി ഒന്നാം സ്ഥാനത്ത്. ആകെയുള്ള സീറ്റുകളിൽ 220-ഉം വിജയിച്ച എഎപി സംസ്ഥാന രാഷ്ട്രീയത്തിൽ തങ്ങളുടെ ആധിപത്യം വീണ്ടും ഉറപ്പിച്ചു. നഗരമേഖലകളിലെ വികസന പ്രവർത്തനങ്ങളും സൗജന്യ സേവനങ്ങളും വോട്ടർമാരെ സ്വാധീനിച്ചതായാണ് വിലയിരുത്തൽ. മുഖ്യ പ്രതിപക്ഷമായ കോൺഗ്രസ് 90 സീറ്റുകൾ നേടി രണ്ടാം സ്ഥാനത്തെത്തി. പല നഗരങ്ങളിലും എഎപിക്ക് ശക്തമായ വെല്ലുവിളി ഉയർത്താൻ കോൺഗ്രസിന് സാധിച്ചു. ബിജെപിയും ശിരോമണി അകാലിദളും തെരഞ്ഞെടുപ്പിൽ കാര്യമായ മുന്നേറ്റമുണ്ടാക്കാൻ സാധിക്കാതെ പിന്നിലായി. ചില വാർഡുകളിൽ […]
Read more

എബിവിപിയും ബിഎംഎസും ജാഗ്രതയിൽ

കൊൽക്കത്ത∙ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പു ഫലം വന്ന മേയ് 4 ന് ശേഷം തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ കൂട്ടത്തോടെ ആർഎസ്എസ് പോഷക സംഘടനകളായ എബിവിപിയുടെയും ബിഎംഎസിന്റെയും പേര് ദുരുപയോഗം ചെയ്യുന്നതായി പരാതി. സ്വയം എബിവിപി-ബിഎംഎസ് പ്രവർത്തകരെന്ന് അവകാശപ്പെടുന്ന തൃണമൂൽ പ്രവർത്തകർക്കെതിരെ സംഘടനകൾ രംഗത്ത്. ഇതുവരെ 17 പരാതികൾ പൊലീസിനു നൽകിയതായി എബിവിപിയുടെ സംസ്ഥാന നേതൃത്വം വ്യക്തമാക്കി. സംഘടനയുടെ പേരിൽ പ്രവർത്തിക്കുന്ന വ്യാജ ഗ്രൂപ്പുകളെ കണ്ടെത്താൻ സംസ്ഥാന വ്യാപകമായി നിരീക്ഷണം തുടരുകയാണെന്ന് ദി ടെലഗ്രാഫ് പത്രം റിപ്പോർട്ട് ചെയ്തു. […]
Read more

നെന്മാറ ഇരട്ടക്കൊലപാതകം: സാക്ഷിമൊഴികൾ‌ നിഷേധിച്ച് പ്രതി ചെന്താമര

പാലക്കാട്: നെൻമാറ ഇരട്ടക്കൊലക്കേസിൽ സാക്ഷിമൊഴികൾ‌ നിഷേധിച്ച് പ്രതി ചെന്താമര. 46 പേരുടെ മൊഴികളാണ് ചെന്താമരയെ വായിച്ചു കേൾപ്പിച്ചത്. കൊലപാതക സമയത്ത് കണ്ടു എന്നതുൾപ്പെടെയുള്ള എല്ലാ മൊഴികളും പ്രതി നിഷേധിച്ചു. പ്രതി ചെന്താമരയെ മൊഴികൾ വായിച്ചു കേൾപ്പിക്കുയാണ്. ആകെ 81 സാക്ഷികളാണ് കേസിലുള്ളത്. 46 സാക്ഷികളുടെ മൊഴി വായിച്ചു കേൾപ്പിച്ചതിന് ശേഷം ആ മൊഴികളിൽ ചെന്താമരയുടെ വിശദീകരണം എന്താണെന്നാണ് കോടതി ആരാഞ്ഞത്. മൊഴിയിൽ പറയുന്നതൊന്നും സത്യമല്ലെന്നാണ് ചെന്താമരയുടെ വാദം.2025 ജനുവരി 27 ന് നടന്ന നെൻമാറ ഇരട്ടക്കൊല കേസിലെ […]
Read more

പ്രവാസികൾക്ക് ആശ്വാസമായി എൻ.ആർ.ഐ അദാലത്ത്

തിരുവനന്തപുരം : പ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷന്റെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യവും വേഗതയേറിയതുമാക്കാൻ ലക്ഷ്യമിട്ട് സി-ഡിറ്റുമായി (C-DIT) ചേർന്ന് വികസിപ്പിക്കുന്ന ആധുനിക വെബ്‌സൈറ്റ് ഉടൻ തന്നെ ലോഞ്ച് ചെയ്യുമെന്നും ഇതിനായുള്ള അവസാനവട്ട ചർച്ചകൾ പൂർത്തിയായിക്കഴിഞ്ഞുവെന്നും തിരുവനന്തപുരത്ത് നടന്ന പത്താമത് എൻ.ആർ.ഐ അദാലത്തിനോടനുബന്ധിച്ചു നടന്ന വാർത്താ സമ്മേളനത്തിൽ കമ്മീഷൻ ചെയർപേഴ്‌സൺ ജസ്റ്റിസ് (റിട്ട) സോഫി തോമസ് അറിയിച്ചു. പ്രവാസികൾക്ക് ഏറെ ഉപകാരപ്രദമാകുന്ന രീതിയിലാണ് പുതിയ വെബ്‌സൈറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പ്രവാസികൾക്ക് ഏത് രാജ്യത്ത് നിന്നും കമ്മീഷൻ ഓഫീസിൽ വരാതെ […]
Read more

ഹൈക്കോടതികൾക്ക് സുപ്രീംകോടതി നിർദേശം

ന്യൂഡൽഹി: കേസുകളുടെ വിധി പ്രസ്താവിക്കുന്നതിന് ഹൈക്കോടതികൾക്ക് സുപ്രധാന നിർദേശവുമായി സുപ്രീംകോടതി. കേസുകളിൽ വാദം കേൾക്കൽ പൂർത്തിയായാൽ മൂന്ന് മാസത്തിനുള്ളിൽ വിധി പ്രസ്താവിക്കണം എന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഹൈക്കോടതികൾക്ക് നിർദേശം നൽകി. വ്യക്തി സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കേസാണെങ്കിൽ വിധി പ്രസ്താവം ഇതിലും കുറഞ്ഞ സമയ പരിധിക്കുള്ളിൽ ഉണ്ടാകണമെന്നും ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് നിർദേശിച്ചു. വാദം കേൾക്കൽ പൂർത്തിയായി മൂന്ന് മാസത്തിനുള്ളിൽ വിധി പ്രസ്താവിച്ചില്ലെങ്കിൽ രജിസ്ട്രാർ കേസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽ പെടുത്തണം. വാദം […]
Read more

പിണറായിക്ക് പണികൊടുത്തത് CPM ?

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടുകളിലടക്കം നടന്ന റെയ്ഡിന് പിന്നാലെ ഇഡിയുടെ വാഹനങ്ങൾ ആക്രമിക്കപ്പെട്ട സംഭവം സിപിഎമ്മും ഡിവൈഎഫ്‌ഐയും ചേർന്ന് നടത്തിയ നാടകം ആണെന്ന് നടനും ബിജെപി നേതാവുമായ ദേവൻ. പിണറായി വിജയനെ കൂടുതൽ പ്രശ്നത്തിലാക്കാനും പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റാനും സിപിഎം തന്നെ ഒത്തുകളിച്ചതാണ് ഇഡിക്ക് നേരെ നടന്ന ആക്രമണം എന്നും ദേവൻ പറഞ്ഞു. സിപിഎമ്മിനുളളില്‍ തന്നെ പിണറായി വിജയനെ ഒറ്റപ്പെടുത്താനുളള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. എല്ലാ കമ്മിറ്റികളിലും അത് വളരെ പ്രകടമായി കാണുന്നുണ്ട്. […]
Read more

Recent News